2016 เดœൂเดฒൈ 14, เดต്เดฏാเดดാเดด്‌เดš

*๐Ÿ“šเดฌിเดฆ്เด…เดค്เดค് ; เด’เดฐു เดชเด เดจം - Part4⃣*

*📚ബിദ്അത്ത് ; ഒരു പഠനം - Part4⃣*
➖➖➖➖➖➖➖➖➖➖

*_⚠ബിദ്അത്തുകളുടെ അപകടങ്ങൾ_*
*==========================*

1⃣. *ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും.*

_സഹ്ലുബ്നു സഅദ്( റ) വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു: ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും, അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു. അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല. തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!_
*_(സ്വഹീഹുൽ ബുഖാരി)_*

2⃣. *സുന്നത്തുകൾ നഷ്ടപ്പെടും.*

_തങ്ങളുടെ പ്രവാചകനു ശേഷം ഒരു സുന്നത്തിൽ നിന്ന്  ഒന്നിനെ നഷ്ടപ്പെടുത്തിയിട്ടല്ലാതെ മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു സമുദായവുമില്ല._
_*( ത്വബ് റാനി)*_

3⃣. *ബിദ്അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല.*

_അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയി ലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക. അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ്ലീസ് ബിദ്അത്ത് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു._

4⃣. *സമുദായത്തിൽ ഭിന്നത ഉണ്ടാക്കും.*

_ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. ......................നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ കലീഫമാരുടെയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക.കാരണം മുഴുവൻ ബിദ്അത്തു കളും വഴികേടിലാകുന്നു._
_*(അബൂ ദാവൂദ, തിർമിദി)*_

5⃣. *മതത്തിൽ അതിരു കടക്കും.*

_അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായ ങ്ങളന്വേഷിച്ചു കൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് അവര്ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.… ഒരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്. ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ._
*_(ബുഖാരി.)_*

6⃣. *ശിർക്കന്‍ വാദങ്ങള്‍.*

_മിക്ക ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ കാലൊച്ച കേൾക്കാവുന്നതാണു. ((ഉദാ: മാലമൗലിദുകളിലെ മഹാത്മക്കാളോടുള്ള പ്രാര്‍ഥനകള്‍ )_
*>>>>>>>>>>>>><<<<<<<<<<<<<*

_*✅"സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരഗത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാതെ വിട്ടിട്ടില്ല" എന്ന് പ്രവാചകന്‍ പറയുമ്പോള്‍ പിന്നെ നാമെന്തിനാണ്‌ മറ്റു പുതുനിര്‍മിതികളുടെ പിറകെ പോകുന്നത്.??*_

_*അങ്ങനെപോകുന്നവര്‍ക്ക് പ്രവാചകന്റെ ഈ വചനങ്ങളിലും ഖുര്‍ആനിലും വിശ്വാസമില്ല  എന്നല്ലേ മനസ്സിലാക്കേണ്ടത്..?*_

เด…เดญിเดช്เดฐാเดฏเด™്เด™เดณൊเดจ്เดจുเดฎിเดฒ്เดฒ: