2016 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

Kju

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഖുര്‍ആനും സുന്നത്തും ആധാരമാക്കി നിലവില്‍ വന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടയില്‍ നിന്നും പുറത്തു പോയവരാണ് 'സമസ്ത'ക്കാര്‍. പ്രവാചകന്‍മാര്‍ പഠിപ്പിച്ച യഥാര്‍ഥ       തൌഹീദിനെതിരില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. കേരളക്കരയില്‍ ദര്‍ഗാ സംസ്കാരവും കറാമത്ത് കച്ചവടവും കബറാളികളോടുള്ള പ്രാര്‍ഥനാസ്വഭാവവും നിലിര്‍ത്തിപ്പോരുന്നതില്‍ 'സുന്നി'കള്‍ എന്ന പേരിലറിയപ്പെടുന്ന സമസ്തക്കാര്‍ മുന്നിലാണ്. സാധാരണ മുസ്ലിംജനതയെ അന്ധവിശ്വാസ- അനാചാരങ്ങളിലേക്ക് നയിച്ച്, അവരുടെ ഇഹലോകവും പരലോകവും    ഇല്ലാതാക്കുന്ന പണിയിലാണ് സമസ്തയിലെ പണ്ഡിതന്‍മാര്‍. ശാഫിഈ മദ്ഹബുകാരാണ് ഞങ്ങള്‍ എന്ന വാദിക്കാറുണ്ടെങ്കിലും ഇമാം ശാഫിഈ(റ)യുടെ ഒട്ടുമുക്കാല്‍ അഭിപ്രായങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

ارتكبت على الخطأ غير حصر وعدد  لك أشكو فيه يا سيدي خير النبي

(കയ്യും കണക്കമുല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പോയി എന്‍റെ നേതാവായ നബിയെ അങ്ങയോടു ഞാന്‍ ആക്ഷേപം ബോധിപ്പിക്കുന്നു..)

അല്ലാഹുവിനോട് ചോദിക്കേണ്ട മാപ്പപേക്ഷ മരിച്ച നബിയിലേക്ക് തിരിക്കുന്നു. ഇനി മുഹിയുദ്ധീന്‍ മാലയിലെ വരികള്‍ കാണുക.

''കുപ്പിയകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.''
''ചത്ത ചകത്തിനു ജീവന്‍ ഇടീച്ചോവര്‍ ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍.''
''വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം നല്‍കും ഞാനെന്നോവര്‍''

ഈ വരികളില്‍ പറയുന്ന ഹൃദയത്തിലുള്ളത്‌ അറിയുക, മരിച്ചവരെ ജീവിപ്പിക്കുക എവിടെ നിന്ന് വിളിച്ചാലും ആ ദുആ കേള്‍ക്കുക എന്നതൊക്കെ അല്ലാഹു വിന്‍റെ മാത്രം വിശേഷണങ്ങള്‍ ആണ്. അത് മുഹിയുദ്ധീന്‍ ശൈഖിനോ നബിമാര്‍ക്കോ നല്‍കുക എന്നത് മക്കയിലെ മുശിരിക്കുകള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് എന്നോര്‍ക്കുക.

ദാഹം മൌത്തത് കൂട്ടിടും ഇബെലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍  ബദ് രീങ്ങളാല്‍ തുണ റബ്ബനാ...

മരണ സമയത്ത് ഇബ്ലീസിനെ ആട്ടുവാന്‍ പോലും ബദ് രീങ്ങളുടെ സഹായം ചോദിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സമസ്ത ക്കാരില്‍ നിന്ന് ദീന്‍ പഠിക്കുന്ന പാവങ്ങള്‍ എന്നത് എന്ത് മാത്രം പരിതാപകരമാണ്. ഈയടുത്ത് നൌഷാദ് അഹ്സനി പറഞ്ഞത് മരിക്കാന്‍ നേരം മുഹിയുദ്ധീന്‍ ശൈഖിനെ വിളിച്ചാല്‍ മതി എന്നാണു. അങ്ങിനെ മരണ സമയം പോലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലാതെ കാഫിറായി മരിക്കാന്‍ വേണ്ട എല്ലാ ഉപദേശങ്ങളും ഇവര്‍ തങ്ങള്‍ക്കു ചോറും കൈമടക്കും നല്‍കി ബഹുമാനിച്ചു തലയില്‍ കേറ്റിയ പാവം ജനങ്ങളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

പലരും കരുതുന്നത് വിഗ്രഹം പൂജിക്കുകയോ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുകയോ മുസ്ലിംകള്‍ അല്ലാത്ത മരിച്ചവരെ വിളിച്ചു സഹായം തെടുന്നതോ മാത്രമാണ് ശിര്‍ക്ക് എന്നാണു. എന്നാല്‍ ഇനിയും മരിക്കാത്ത ഈസ നബി (അ ) വിളിച്ചു സഹായം തേടുന്നത് അല്ലാഹു ആക്ഷേപിക്കുന്നത് കാണുക.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെമാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായുംനീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (5:116-117)

പരലോകത്ത് വെച്ച് ഇന്നും അല്ലാഹുവിന്‍റെ അടുത്തു ജീവിച്ചിരിപ്പുള്ള ഈസ നബി പോലും അദ്ദേഹത്തോട് ചോദിക്കുന്നത് കേള്‍ക്കുകയോ അറിയുകയോ ഇല്ല എങ്കില്‍ പിന്നെ മരിച്ചു പോയവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു അവരോടു ചോദിക്കുന്നത് ശിര്‍ക്കാകുമെന്നതിനു ബുദ്ധിയുള്ളവര്‍ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ?. മക്കയിലെ മുശിരിക്കുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പരസ്പരം ആരാധ്യന്‍ മാരെ ബഹുമാനിക്കാന്‍ അഥവാ അല്ലാഹുവേ അവര്‍ ആരാധിക്കുന്നത് പോലെ അവരുടെ മഹാന്‍മാരായ ആളുകളെ കേവലം ഒന്ന് ബഹുമാനിക്കാന്‍ മാത്രം പറഞ്ഞപ്പോളാണ് സൂറത്തുല്‍ കാഫിറൂനിലൂടെ അല്ലാഹു അത്തരം അല്ലാഹു അല്ലാത്തവരെ ആ അര്‍ത്ഥത്തിലുള്ള ബഹുമാനം പോലും ആരാധനയാകും എന്നതിനാല്‍ അത് വിലക്കി കൊണ്ട് പ്രഖ്യാപനം നടത്തിയത് എങ്കില്‍ ഇന്ന് ഖബറുകളും മരവള്ളിയും മറ്റും ചന്ദന തിരിയും നിലവിളക്കും നേര്‍ച്ചയും വലം വെക്കലും തൊട്ടു മുത്തലും സുജൂദ് ചെയ്യലും വരെ നടത്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തെണ്ടത് എന്ന് വിവേകമുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. മുഹിയുദ്ധീന്‍ ഷെയ്ഖ്‌ പറഞ്ഞ വാചകം ഇവിടെ വളരെ പ്രസക്തമാകുന്നു. ''ഹൃദയത്തില്‍ അനേകം ആരാധ്യരെ വെച്ച് കൊണ്ട് നീ എങ്ങിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക?''

അല്ലാഹു ഏകനാണ്, സൃഷ്ടികളുടെ കഴിവിനപ്പുറത്തെ ഒരു കാര്യവും അവനോടു അല്ലാതെ ചോദിച്ചു കൂട. കാര്യ കാരണ ബന്ധത്തിനപ്പുറം നമ്മെ സഹായിക്കാന്‍ അവന്നു മാത്രമേ കഴിയൂ. അതിനാല്‍ കീഴ്വണക്കം പരിപൂര്‍ണമായി അല്ലാഹുവിനാക്കുക. അവനോടൊപ്പം മറ്റാരെയും ചേര്‍ക്കാതിരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം...അല്ലാഹു നമുക്കെല്ലാം തൌഫീക്ക് ചെയ്യട്ടെ...ആമീന്‍..

2016 ഒക്‌ടോബർ 9, ഞായറാഴ്‌ച

സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....

സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....

സൂഫികളും ബറേൽവികളുമല്ലാത്ത ഇന്ത്യയിലെ എല്ലാ മുസ്ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിച്ചു അവർക്കെതിരെ പ്രസ്താവനയിറക്കാൻ ഉത്തരേന്ത്യ വരെ പോവുകയും ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റു ശക്തികളായ സംഘ പരിവാറിനു ഓശാന പാടുകയും ചെയ്യുന്ന കാന്തപുരം വിഭാഗം സുന്നികളുടെ പൂർവ്വ-വർത്തമാന കാല ഭീകര-വിദ്വംസക പ്രവർത്തനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നാവും. അണികൾ മറക്കാൻ ശ്രമിക്കുന്നതും എന്നാൽ കേരള ജനത ഇന്നു വരെ മറക്കാത്തതുമായ ചില സംഭവ വികാസങ്ങൾ:-

1- കേരളത്തിൽ ആദ്യമായി മുസ്‌ലിം ലേബലിൽ സായുധ സജ്ജരായി രംഗത്ത് വന്ന സുന്നി ടൈഗർ ഫോഴ്‌സ്- ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ സ്ഥാപകൻ കാന്തപുരം തന്നെയായിരുന്നു.
 
2- സംസ്ഥാനത്ത് നടന്ന ആറ് കൊലപാതകങ്ങളെക്കുറിച്ച് 1999ല്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘം പുറത്തു വിട്ട ജംഇയ്യത്തുൽ ഇഹ്‌സാനിയ്യയുടെ കൊലക്കത്തിക്ക് ഇരയായവരുടെ പട്ടിക:-
1995 ഡിസംബര്‍ 29- തൃശൂര്‍ വാടാനപ്പള്ളി രാജീവ്.
1996 ആഗസ്റ്റ് 10- മതിലകം സന്തോഷ്.
1996 ആഗസ്റ്റ് 14- കൊല്ലങ്കോട് മണി.
1996 ആഗസ്റ്റ് 23- വളാഞ്ചേരി താമി.
1995 ആഗസ്റ്റ് 18- കൊളത്തൂര്‍ മോഹനചന്ദ്രൻ.
1994 ഡിസംബര്‍ 4 -ഗുരുവായൂർ സുനിൽ.
 
3- ഈ കേസിൽ കാരന്തൂർ മർക്കസ് മാനേജർ ഉസ്മാൻ മുസ്‌ലിയാരുൾപ്പെടെ 13 പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. (ചന്ദ്രിക ദിനപത്രം 1999 മാര്‍ച്ച് 17).
 
4- കോഴിക്കോട് മുജാഹിദ് സെന്റെറിന് ബോംബ് വെച്ചതും സുന്നി ടൈഗർ ഫോഴ്‌സ് തന്നെയായിരുന്നു.( മാധ്യമം 1999 മാര്‍ച്ച് 17).
 
5- 2003 ഫെബ്രുവരിയിലെ ബലി പെരുന്നാൾ ദിനത്തിൽ വയനാട് വാരാമ്പറ്റയിലെ അത്തിലൻ അബ്ദുല്ലയെ കൊലപ്പെടുത്തിയവരും ഇവർ തന്നെ (2003 ഫെബ്രുവരി 18 ചന്ദ്രിക).
 
6- 1992 മുതൽ സുന്നി ടൈഗർ ഫോഴ്‌സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റെ വിട നസീർ തന്നെ ദേശീയ അന്വേഷണ ഏജൻസി (ഐ എൻ എ)ക്ക് മൊഴികൊടുത്തു. 1992 മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സിനിമ തിയേറ്റർ കത്തിക്കൽ, കൊലപാതകങ്ങൾ എന്നിവയിലും പങ്കാളിയായിരുന്നു (മലയാള മനോരമ 2001 ഏപ്രില്‍10).
 
7- ചേകന്നൂർ കേസിൽ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയേറ്റർ കത്തിക്കൽ കേസിൽ പ്രതിയായിരുന്നു. (രാഷ്ട്ര ദീപിക 2000 നവംബര്‍ 30). ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് 2013 ഒക്ടോബർ 25ന് മലപ്പുറം റാലിയിൽ വെച്ച് ത്വാഹിർ സഖാഫിയെ തട്ടിക്കൊണ്ട് പോയത്.
 
8- 2001 മെയ്4ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ചേകലന്നൂർ കേസിൽ സി.ബി.ഐ ചോദ്യം ചെയതു. ഈ കേസിലെ പത്താം പ്രതിയായിരുന്നു കാന്തപുരം.
 
9- ചേകന്നൂർ കൊലപാതകക്കേസിൽ കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്.
 
10- കോഴിക്കോട് ജില്ലയിലെ പുത്തൂരിൽ നിസ്‌ക്കാരം നടന്നുകൊണ്ടിരിക്കെ പള്ളിയിൽ കയറി ആക്രമിച്ചത് ഇവർ തന്നെയായിരുന്നു.

11- ചെമ്പരിക്ക കാസി അബ്ദുള്ള മുസ്ലിയാരെ കൊന്നു കടലില്‍ തള്ളിയത് ഇവരാണ് എന്ന് കേരളത്തിലെ ഇ കെ വിഭാകം പറയുന്നു അതിന്‍റെ കേസ് ഇപ്പോള്‍ സി ബി ഐ അന്ന്വേഷിച്ചു വരുന്നു.

2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

ഖുർആൻ പഠനം

https://www.youtube.com/c/understandtheQuran
1⃣5⃣9⃣0⃣0⃣0⃣  1,59,000 പേർ കണ്ട ക്ലാസ് നിങ്ങൾ കണ്ടില്ലെന്നോ??
✅➡ ഖുർആൻ പഠനത്തിനൊരെളുപ്പ വഴി✅✳
🔵 (A Result Oriented Learning System)
🔴 മലയാളത്തിൽ ആദ്യത്തെ ഓൺലൈൻ ഖുർആൻ പഠന വേദി.

🌠🌠 ആറുമാസംകൊണ്ട് കുർആൻ വായിച്ചു മനസ്സിലാക്കാം.🍁🍁
🌺 സ്റ്റെപ്-ബൈ-സ്റ്റെപ് ലേർണിംഗ് സിസ്റ്റം
👫 കുട്ടികൾക്കും മുതിർന്നവർക്കും സാധാരണക്കാരനും അഭ്യസ്ഥവിദ്യനും ഒരേപോലെ പ്രയോജനപ്രദം.
🎄ശാസ്ത്രീയമായും മനശ്ശാസ്ത്രപരമായും തയ്യാറാക്കിയ പഠനക്രമം.
🌺 വളരെ എളുപ്പത്തിലും, പെട്ടെന്നും മനസ്സിന്റെ ആഴത്തിലേക്ക് വാക്കുകൾ  തൊടുത്തുവിടുന്ന അദ്ധ്യയനരീതി.

⏭⏭ അല്ലാഹുവിന്റെ കലാം (സംഭാഷണം)പഠിക്കാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

📡📡 അണ്ടർസ്റ്റാന്റ് ഖുർആൻ വെബിനാർ ക്ലാസ് 🌷🌷 (Virtual Classes)

😀😀 ഇന്‍ററാക്റ്റീവ്  വീഡിയൊ ക്ലാസ്സ് 😀😀

⏬⏬ നിങ്ങളുടെ സ്വകാര്യതകൾ സൂക്ഷിച്ചൊകൊണ്ട് നിങ്ങളുടെ വീട്ടിലിരുന്നുതന്നെ ഖുർആൻ പഠിക്കാം
👍👍 അധ്യാപകൻ നിങ്ങളെ കാണുന്നില്ല, നിങ്ങൾക്ക് അധ്യാപകനെ കാണുകയും ചെയ്യാം.

📖 ഖുർആൻ പദാനുപദ അർഥം
🔮 അറബി ഭാഷാ പഠനം (Understand Quran the Easy Way)
📝 വിശദീകരണം
📕 പടിപടിയായ ലളിതമായ തജ് വീദ് പഠനം

2016 ഒക്റ്റോബർ ഏഴു മുതൽ എല്ലാ വെള്ളിയാഴ്ചയും
1⃣ രാവിലെ ഇന്ത്യൻ സമയം 10:30 മുതൽ ഒന്നരമണിക്കൂർ (Saudi Time 8 AM, UAE 9 AM)

2⃣ രാത്രി ഇന്ത്യൻ സമയം 7 മുതൽ  (Saudi Time 4:30 PM, UAE 5:30 PM)
രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
http://understandquran.net/virtual/

അധ്യാപകന്‍: നുജൂം അബ്ദുൽ വാഹിദ്, ഡയറക്ടർ -അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം
🎴🎴🎴ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം: http://LMS.understandquran.net  
🎵🎵 വെബ്സൈറ്റ്: www.understandquran.net
🔷🔷 യൂറ്റൂബ്: https://www.youtube.com/c/understandthequran
☑☑ അന്ദ്രോയിഡ് ആപ്പ്: https://play.google.com/store/apps/details?id=com.understand.quran&hl=en

⏩ പാഠപുസ്തകവും പോക്കറ്റ് ഗൈഡും ആവശ്യമുള്ളവർ ബന്ധപ്പെടുക. +91999 5179558

2016 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകൾ

പ്രിയ സുഹൃത്തേ,
ഞാൻ  വാട്‌സ് അപ്പിൽ കണ്ടിരുന്നു ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത്  പ്രകാരം കഴിഞ്ഞ ദിവസം കലൂർ  വഴി വരുമ്പോൾ Bus Stand ന് അടുത്തുളള Penta tower ൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾ ത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെ രുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി..... പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന്  ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി...... പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ......... അവിടെയുള്ള മരുന്നു കളെ പ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി തരുന്നതാണ്.
Pradanmantri Jan Aushadhi medical store.പ്രധാനമന്ത്രി ജൻ ഔഷധി കേരളത്തിൽ മെഡിക്കൽ സ്റ്റോറുകൾ 22
Call (9am to 6pm)
പൊതു ജനങ്ങൾക്കുവേണ്ടി താങ്കൾ ഈ സന്ദേശം എല്ലാപേരിലും എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിശ്വസിക്കുന്നു....
1)
KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M.0495-2293500
9446161710(Mob) 
kmctmch@gmail.com
2)
ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 divyababudevna@gmail.com
3)
KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala - 691533Mr. Susan K. Cherukulath+91 9961410350(Mob)
cap1map@hotmail.com
4)
AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala - 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel) 
janoushadhi@gmail.com
5)
ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
kartha.kailas@gmail.com
6)
ErnakulamJan Aushadhi Store, Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala - 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel) 
janaushadhikerala@gmail.com
7)
ThrissurJan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala - 680020Ms. Sindhu Gopinath+91 9847467595(Mob) 
varadabasi@yahoo.com
8)
ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala - 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
siddique_shefas@yahoo.com
9)
KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala - 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
 janaushadhikottiyam@gmail.com
10)
ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala - 676121Mr. Jubin Thomas P+91 9447358761(Mob) 
jubinthomaspv@gmail.com
11)
ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
dubaiin77@gmail.com
12)
TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala - 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel) 
neyyattinkarascb170@gmail.com
13)
ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala - 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
 janaushadhinparavur@gmail.com
14)
PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
janaushadhipmna@gmail.com
15)
ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob) 
anithasuresh506@gmail.com
16)
ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob), 
baluk_k22@yahoo.com
17)
PalaJan Aushadhi Medical Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
jankiscomp@gmail.com
18)
PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
 jankiscoc@gmail.com
19)
ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob), 
krish.pillai47@gmail.com
20)
KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)
sreelalindian@gmail.com
21)
ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel) 
menonjaya2@gmail.com
22)
ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),
 vidyatr007@gmail.com

2016 ഓഗസ്റ്റ് 14, ഞായറാഴ്‌ച

അമ്പലക്കടവിന്റെ വീണ്ടും ചില അന്തം കെട്ട ചോദ്യങ്ങൾക്ക്‌ മറുപടി !

അമ്പലക്കടവിന്റെ വീണ്ടും ചില അന്തം കെട്ട ചോദ്യങ്ങൾക്ക്‌ മറുപടി !
السلام عليكم ورحمة الله
ബഹുമാനപ്പെട്ട ഫൈസിക്ക്‌ സുഖമായിരിക ?? താങ്കളുടെ ഒരു കത്ത്‌ വായിക്കാനിടയായി കത്ത്‌ ടി പി മദനിക്കുള്ളതാണെങ്കിലും അതിന്റെ തലക്കെട്ട്‌ മുജാഹിദ്‌ സലഫി പ്രസ്ഥാനത്തോട്‌ ചില ചോദ്യങ്ങൾ എന്നു കണ്ടത്‌ കൊണ്ട്‌ ഒരു എളിയ സലഫി പ്രവർത്തകനായ ഞാൻ എനിക്കാവും വിധം ഒരു മടുപടി എഴുതുകയാണു ! മദനിയോടുള്ള ചോദ്യങ്ങൾക്ക്‌ അദ്ദേഹം മറുപടി പറയുമായിരിക്കും !!!
അല്ലഫൈസീ അറിയാൻ മേലാഞ്ഞിട്ട്‌ ചോദിക്കുവാ നിങ്ങൾ മുഫത്തീഷ്‌ ആണൊ അല്ല നിങ്ങടെ ഈ ചോദ്യം ചോദിച്ച്‌ കൊണ്ടുള്ള തുടർച്ചയായ എഴുത്ത്‌ കാണുമ്പോ ചോദിച്ചു പോയതാ !!!!!
ഇതിനു മുന്നെ നിങ്ങൾ 25 ചോദ്യങ്ങൾ സകരിയ സ്വാലാഹിയോട്‌ ചോദിച്ച്‌ സത്യധാരയിൽ എഴുതിയിരുന്നല്ലൊ, അതിനു ഇസ്ലാഹ്‌ മാസികയിൽ സ്വലാഹി അക്കമിട്ട് മരുപടി തരികയും കൂടാതെ 50 ചോദ്യങ്ങൾ അങ്ങോട്ടും ചോദിക്കുകയും ചെയ്തിരുന്നു പിന്നീട്‌ ആ 50 ചോദ്യത്തിനു പള്ളിക്കാട്ടിലേക്ക്‌ സലാം പറഞ്ഞ പോലെ മറുപടി കിട്ടിക്കണ്ടില്ല !! എന്തായാലും നിങ്ങടെ ചോദ്യവും സ്വലാഹിയുടെ ഉത്തരവും ശേഷം നിങളോടുള്ള 50 ചോദ്യവും കൂടി ഒരു പുസ്തകമാക്കി ഇറക്ക്കീട്ടുണ്ട്‌
" അമ്പലക്കടവ്‌ ഫൈസിയുടെ അന്തംകെട്ട ചോദ്യങ്ങൾ " എന്നാണു പുസ്തകത്തിന്റെ പേരു !!!!!

എന്തായാലും നിങ്ങടെ ഇപ്പോഴത്തെ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക്‌ കടക്കാം
ചോദ്യം 1:
താങ്കള്‍ ഇങ്ങിനെ എഴുതി: “ഖുര്‍ആനും അതിന്‍റെ വിശദീകരണമായ നബി വചനങ്ങളും മനസ്സിലാക്കുന്നതില്‍ ഈ വിശുദ്ധ തലമുറ (ആദ്യത്തെ മൂന്ന് തലമുറ)യുടെ കുറ്റമറ്റ സമീപനം സ്വീകരിക്കുന്നവരെയാണ് സലഫികള്‍ എന്ന് പറയുന്നത്”

കേരളത്തിലെ സലഫികളുടെ നായകനാണല്ലോ താങ്കള്‍, സവിനയം പറയട്ടെ, താങ്കള്‍ മുകളിലെഴുതിയ ആശയം ബോധപൂര്‍വ്വവും ആത്മാര്‍ത്ഥതയോടെയും ആണെങ്കില്‍ പിന്നെന്തിനാണ് സുന്നികളില്‍ നിന്ന് നിങ്ങള്‍ വേറിട്ട് നില്‍ക്കുന്നത്?
ആദ്യത്തെ മൂന്ന് തലമുറകളിലാണല്ലോ നാല് മദ്ഹബിന്‍റെ ഇമാമുകള്‍ ജീവിച്ചത്. യാഥാര്‍ത്ഥ വിശ്വാസവും കര്‍മ്മ സരണിയും പഠിപ്പിച്ച അവര്‍ നവോത്ഥാന നായകരാണെന്നും താങ്കള്‍ പറയുന്നു. ആ വിശുദ്ധ തലമുറകളിലെ പ്രമുഖരാണ് നാല് ഇമാമുമാര്‍. അവര്‍ ക്രോഡീകരിച്ച വിശുദ്ധമായ ഖുര്‍ആന്‍, ഹദീസ്, വ്യാഖ്യാനങ്ങള്‍ മാത്രം അവലംബമാക്കുന്നവരാണ് സുന്നികള്‍.സുന്നികള്‍ അംഗീകരിച്ച ഈ ഇമാമുകളെ നിങ്ങള്‍ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല?

ഉത്തരം 1:
വളരെ ശെരിയാണു റസൂൽ (സ)ഉത്തമ തലമുറ എന്നു വിശേഷിപ്പിച്ച 3 നൂറ്റാണ്ടിലെ മഹത്തുകളാണു സലഫുകൾ , അവർ മനസ്സിലാക്കിയത്‌ പോലെ ഖുർ'ആനും സുന്നത്തും മനസ്സിലാക്കുകയും അതനുസരിച്ച്‌ വിശ്വാസ കർമ്മ ആചാരങ്ങൾ ചിട്ടപ്പെടുത്തണമെന്ന് വാശി കാണിക്കുന്നവരുമാണു സലഫികൾ !
സലഫുകലൂടെ നേതാവാണല്ലൊ റസൂൽ (സ)
4 ഇമാമുമാർ മാത്രമല്ല സലഫുകൾ മൊത്തം ഇമാമുമാരാണല്ലൊ , അതിൽ തന്നെ പ്രസിദ്ധരായവർ എത്രയോ ഉണ്ട്‌ ഇവരുടെ എല്ലാം അഭിപ്രായത്തിൽ ഏറ്റവും ശെരിയായതും പ്രമാണത്തോട്‌ യോചിച്ചതും ഏതോ അത്‌ ഞങ്ങൾ സ്വീകരിക്കുന്നു , ഉദാ; വിശ്വാസ കാര്യത്തിൽ ഞങൾ നാലു മദ്‌'ഹബിന്റെ ഇമാമുകളെയും പിൻപറ്റുന്നു , കർമ്മ ശാസ്ത്രത്തിൽ ഈ ഇമാമുകളിൽ ഏറ്റവും ശെരിയായി പ്രമാണത്തോട്‌ യോചിച്ചത്‌ ആരുടെ അഭിപ്രായമാണൊ അത്‌ ഞങ്ങൾ സ്വീകരിക്കുന്നു, അതായത്‌ ഞങൾ സ്വീകരിക്കുന്ന നിലപാട്‌ ഈ പറഞ്ഞ ഏതെങ്കിലും ഒരു ഇമാമിന്റെ നിലപാടിനോട്‌ യോചിച്ചതായിരിക്കും !!
എന്നാൽകേരള സമസ്തക്കാർ ഈ ഗണത്തിൽ പെടില്ല !
ഒന്നാമതായി അഖീദ വിഷയത്തിൽ ( വിശ്വാസ കാര്യം) അവർ നാലു മദ്‌'ഹബിന്റെ ഇമാമുകളെയും അങ്ങീകരിക്കുന്നില്ല ! എന്നു മാത്രമല്ല ഞങ്ങൾ അഷ്‌'അരി മദ്‌'ഹബുകാരാണെന്ന് പറയുകയും ചെയ്യുന്നു ! എന്നാൽ അഷ്‌'അരി ഇമാമിന്റെ വിശ്വാസത്തിന്റെ നേർ വിപരീതം ആണു ഇവരുടെ വിശ്വാസം , അഷ്‌'അരി ഇമാമിന്റെ ഒരു കിതാബും ഒരു അറബി കോളേജിലും പള്ളി ദർസ്സിലും പടിപ്പിക്കുന്നുമില്ല!! ആയതിനാൽ വിശ്വാസ കാര്യത്തിൽ സലഫിന്റെ പാരമ്പര്യം സമസ്തക്കാർക്കില്ല !
ഇനി കർമ്മ ശാസ്ത്രത്തിലാവട്ടെ ഒരു ഇമാമിനെ മാത്രം തക്ലീദ്‌ ചെയ്യുക വഴി ഫലത്തിൽ മറ്റു 3 ഇമാമിനെയും തള്ളുക എന്നതാണു ഇവരുടെ മാർഗ്ഗം ,എന്നു മാത്രമല്ല ഇപ്പൊ തക്ലീദ്‌ ചെയ്യുന്ന ഇമാം ഷാഫിയുടെ 50 % അഭിപ്രായങ്ങൾക്ക്‌ എതിരാണു ഇവരുടെ പ്രവർത്തനം .
ചോദ്യം 2:

മൂന്ന് വിശുദ്ധ തലമുറകളിലെ ഖുര്‍ആന്‍, ഹദീസ്, വ്യാഖ്യാനങ്ങള്‍ മാത്രം പിന്തുടരുന്ന സുന്നികളല്ലെ താങ്കളുടെ വിശദീകരണമനുസരിച്ച് യഥാര്‍ത്ഥ സലഫികള്‍?
ഉത്തരം 2:
അതേ അവരേ തന്നെയാണു സലഫികൾ എന്നും സുന്നത്ത്‌ പിൻപറ്റുന്ന സുന്നികൾ എന്നും ഒക്കെ പറയുക ! പക്ഷെ മുതലക്കുളം മൈതാനം എന്നു പറഞ്ഞ പോലെ ആണു സമസ്തക്കാർ ഞങൾ സലഫികൾ , സുന്നികൾഎന്നൊക്ക്കെ പറയുന്നത്‌!!

ചുരുക്കി പറഞ്ഞാൽനിങ്ങൾസലഫികളും സുന്നികളും അല്ല്ല , സമസ്തക്കാരും , മാഫി മദ്‌'ഹബുകാരുമാണു!!!!
ചോദ്യം 3:

ഓരോ മൌലവിമാരും ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും മതവിധി പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക് സലഫി എന്ന പറയുന്നതിന് എന്താണ് ന്യായം?

സലഫിനില്ലാത്ത പല വാദങ്ങളും നിങ്ങള്‍ സ്വന്തമായി കണ്ടെത്തി മൂന്ന് വിശുദ്ധ തലമുറകളിലെ സച്ചരിതരായ മുന്‍ഗാമികളെ നിങ്ങള്‍ തള്ളിപ്പറയുന്നു.

ഉദാഹരണം,
a. തറാവീഹ് ഇരുപത് റകഅത്തായിരുന്നു സലഫിന്‍റെ മാതൃക.
b. നിസ്കാരത്തില്‍ നെഞ്ചത്ത് കൈകെട്ടുന്ന മാതൃക സലഫ് കാണിച്ചെതിനെതിരാണ്.
c. വിശുദ്ധ റമസാന്‍ നോമ്പിന് സുബ്ഹി ബാങ്ക് വിളിച്ചാലും അത്താഴം കഴിക്കാമെന്ന നിങ്ങളുടെ നിലപാട് സലഫിനെതിരാണ്.
d. ജുമുഅക്ക് രണ്ട് ബാങ്ക് നടപ്പാക്കിയ സലഫിന്‍റെ മാതൃകക്കെതിരാണ് നിങ്ങളുടെ ഒറ്റ ബാങ്ക്.
e. സുബ്ഹിക്ക് ഖുനൂത്ത് ബിദ്അത്താണെന്ന വാദം സലഫിന്‍റെ നിലപാടിനെതിരാണ്.ഖുനൂത്ത് സുന്നത്തുണ്ടെന്നും ഇല്ലെന്നും പറഞ്ഞവര്‍ സലഫിലുണ്ട്. അത് ബിദ്അത്താണെന്ന് പറഞ്ഞവര്‍ ഇല്ല.
f. സ്ത്രീകളെ ജുമുഅക്കും ജമാഅത്തിനും പള്ളിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്ന നിലപാട് സലഫിനെതിരാണ്.
g. മന്ത്രം ശിര്‍ക്കാണെന്ന നിലപാട് സലഫിനെതിരാണ്.
h. ഖുത്വബ നടത്തുമ്പോള്‍ വാള്‍ കൈയില്‍ പിടിക്കുന്നത് അനാചാരമെന്ന പറയുന്ന നിലപാട് സലഫിനെതിരാണ്.
i. ദിക്റും സ്വലാത്തും കൂട്ടമായി ചൊല്ലുന്നത് അനാചാരമായി കാണുന്ന നിലപാട് സലഫിനെതിരാണ്.
j. മരിച്ചവര്‍ക്ക് വേണ്ടി ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം അവര്‍ക്ക് ലഭിക്കില്ലെന്ന നിലപാട് സലഫിനെതിരാണ്.
ഈ പത്തെണ്ണം സാമ്പിളുകള്‍ മാത്രം, മദനി, സത്യം പറഞ്ഞാല്‍ പ്രവര്‍ത്തി പഥത്തില്‍ നിങ്ങള്‍ സലഫി വിരുദ്ധരല്ലെ?
ഉത്തരം 3:
ഖുർ'ആനും സുന്നതും സ്വന്തമായി വ്യഖ്യാനിച്ച്‌ ആരെങ്കിലും സ്വന്തമായി മത വിധി പറഞ്ഞാൽ അവൻ പിഴചു പോയി എന്നല്ലാതെ ഒന്നും പറയാനില്ല ഇനി നിങ്ങൾ കൊടുത്ത ഉദാഹരണം ഒന്നു നോക്കാം !!!
A: തറാവീഹ്‌ ആദ്യമായി നിസ്ജരിച്ചു കാണിച്ചത്‌ റസൂൽ ആണല്ലൊ , അത്‌ 11 ആയിരുന്നു ( സ്വഹീഹ്‌ ഇബ്നു ഹിബ്ബാൻ) , പിന്നീട്‌ റസൂൽ വീട്ടിൽ നിസ്കരിച്ചതും 11 ആയിരുന്നു ( സ്വഹീീഹ്‌ ഭുഖാരി) ഒരിക്കൽ പോലും റസൂൽ 11 കൂടുതൽ നിസ്കരിച്ചിട്ടില്ല എന്ന ഹദീസുകളൊക്കെ എടുത്ത്‌ പറയുന്നത്‌ നിങ്ങളുടെ സ്വന്തംഇമാം സുയൂതി അൽ ഹാവിലിൽ ഫതാവയിൽ ആണല്ലൊ ? എന്ന് മാത്രമല്ല സലഫുകളുടെ നിലപാട്‌ എത്രയും നിസ്കരിക്ക്കാം എന്നതായിരുന്നു എന്നാണല്ലൊ ഇമാം സുയൂതി പറയുന്നത്‌ അല്ലാതെ 20 ആയിരുന്നു എന്നല്ല !! ഈ അഭിപ്രായത്തിൽ റസൂലിന്റെ ചര്യ ആയ 11 ഞങ്ങൾ നിസ്കരിക്കുന്നു എന്നു മാത്രം

B: നിസ്കാരത്തിൽ കൈ കെട്ടാൻ പടിപ്പിച്ചത്‌ സലഫുകളുടെ നേതാവായ റസൂൽ ( സ) ആണല്ലൊ അല്ലെ? അവിടെ നെഞ്ഞിന്റെ മുകളിൽ കൈ വെച്ചു എന്നാണു ഹദീസിൽ ! ആ മുകളിൽ എന്നതിനെ വ്യഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ അവസാനം ഇ'ആനത്ത്‌ അൽ താലിബീൻ എന്ന കിതാബിൽ എത്തി നിൽകുമ്പൊ നമുക്ക്‌ ഇങ്ങനെ കാണാം ,
"അതായത്‌ നെഞ്ചിന്റെ താഴ്ഭാഗത്ത്‌ ഇടത്ത്‌ വശത്തേക്ക്‌ ചേർത്ത്‌ വെക്കണം അതിന്റെ ഹിക്മത്‌ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിന്റെ മുകളിൽ കൈകൾ വെക്കുക എന്നതാണു അവ്ടെയാണു ഇമാൻ സൂക്ഷിക്ക്കുന്നത്‌ "
അപ്പൊ നിങ്ങടെ കിതാബിൽ പറഞ്ഞ പോലെ ഞങൾ പ്രധാനപ്പെട്ട അവയവമായ ഹൃദയത്തിന്റെ മുകളിൽ കൈ വെക്കുന്നു , നിങ്ങ്ലക്ക്‌ ഏറ്റവും പ്രധാന അവയവം പള്ള ആയതിനാൽനിങ്ങൾ അവിടെ വെക്കുന്നു !!!!

C: അങ്ങിനെ ഒരു നിലപാട്‌ ഞങ്ങൾക്കില്ല

D: സലഫുകളിൽ ഒന്നാമനായ റസൂലിന്റെ കാലത്തും , അബൂബക്കർ, ഉമർ എന്നിവരുടെ കാലത്തും ഒരു ബാങ്കാണു ഉണ്ടായിരുന്നത്‌ , ഉസ്മാൻ (റ) ആകട്ടെ രണ്ടാംബാങ്ക്‌ കൊടുത്തത്‌ സവ്രാ'അ എന്ന ചന്തയിലെ ഒരു ഉയർന്ന സ്ഥലത്തായിരുന്നു !
നിങ്ങളെ പോലെ പള്ളിയിൽ 2 ബാങ്ക്‌ ആരും കൊടുത്തിട്ടില്ല ! മാത്രമല്ല നിങ്ങൾ പറഞ്ഞ സലഫുകളിൽ പെട്ട ഇമാംഷാഫി പറയുന്നു എനികിഷ്ടം റസൂലിന്റെ കാലതുള്ള ഒറ്റ ബാങ്ക്‌ ആണു !!!!!! അപ്പൊ സലഫിന്റെ പാതയിൽ ഞങൾ തന്നെ ആണു

E:ഇമാം ഷാഫി ഒഴിച്ച്‌ ബാക്കി എല്ലാ ഇമാമുമാരും ഖുനൂത്ത്‌ സുന്നത്തില്ല എന്ന്നു പറഞ്ഞവരാണു !
എന്റെ പൊന്നു ഫൈസീ സുന്നത്തല്ലാത്ത ഒരു കാര്യം സുന്നത്താണെന്ന് വിചാരിച്ച്‌ ചെയ്യുന്നതിനെ ആണു ബിദ്‌'അത്ത്‌ എന്നു പറയുക !!! ഇനി സലഫുകൾ തന്നെ സുബഹി കുനൂത്‌ ബിദ്‌'അത്ത്‌ എന്നു പറഞ്ഞത്‌ കണ്ടോളൂ

عَنْ أَبِي مَالِكٍ الْأَشْجَعِيِّ ، عَنْ أَبِيهِ ، قال : صَلَّيْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ أَبِي بَكْرٍ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُمَرَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُثْمَانَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عَلِيٍّ فَلَمْ يَقْنُتْ ، ثُمَّ قَالَ : يَا بُنَيَّ إِنَّهَا بِدْعَةٌ
ഇവ്ടെ സ്വഹാബി ആണു പറയുന്നത്‌ ബിദ്‌'അത്താണെന്ന് സ്വഹാബിയേക്കാൾ വലിയ സലഫ്‌ ആരാണു ?? "

F സ്ത്രീകളെ ആരും നിർബന്ധിച്ച്‌ പള്ളിയിൽ കൊണ്ടു പോകാറില്ല , സ്ത്രീകൾക്ക്‌ പള്ളി ഹറാമല്ല , സ്ത്രീ പള്ളിയിൽ പോകുന്നത്‌ അനുവദനീയമാണു എന്നാണു ഞങളുടെ വാദം, ഇതിനു ഖുർ'ആനിലും ഹദീസിലും , ഇജ്മാ'ഇലും തെളിവുണ്ട്‌ ,
1: സൂരത്ത്‌ നൂർ 38 , സൂരത്ത്‌ അഹ്സാബ്‌ 33 ,എന്നിവയുടെ തഫ്സീറിൽ ഇമാംഇബ്നു കസീർ പറയുന്നു സ്ത്രീകൾക്ക്‌ പള്ളിയിൽ പൊയി നിസ്കരിക്കൽ അനുവദനീയമാണു
2: റസൂൽ ( സ) സ്ത്രീകളൊട്‌ പള്ളിയിൽ പൊകുമ്പൊ ഉള്ള നിബന്ധന പടിപ്പിച്ചു, സ്ത്രീകളെ പള്ളിയെ തൊട്ടു തടയരുതെന്ന് ഭർത്താക്കന്മാരോട്‌ കൽപിച്ചു ഭുഖാരി, മുസ്ലിം) 3: റസൂലിന്റെ ഭാര്യമാർ , സ്വഹാബ വനിതകൾ പള്ളിയിൽ പോയി നിസ്കരിച്ചു .( ഭുഖാരി മുസ്ലിം) 4 :സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കൽ അനുവദനീയം എന്നത്‌ മുസ്ലിം ലോകത്തിന്റെ ഇജ്മാ ഉണ്ട്‌ എന്നു ഇമാം നവവി ( ഷറഹ്‌ മുഹദ്ദബ്‌)
അപ്പോഇതും സലഫുകലുടെ പാത യാണു എന്നു ചുരുക്ക്കം , എന്നാൽ സ്ത്രീ പള്ളി പ്രവേശം അനുവദനീയമല്ലെന്നൊ , ഹറാമാണെന്നൊ സലഫുകളുടെ ഒരു ഉദ്ദരണി കൊണ്ടു തെളിയിക്കാൻ സാധ്യമാണൊ ??

G: ഖുർ'ആനിലും ഹദീസിലും വന്നിട്ടുള്ള അനുവദനീയമായ മന്ത്രങ്ങൾ ശിർക്കാണെന്ന് ഒരിക്കലും ഞങൾ പറഞ്ഞിട്ടില്ല്ല.
നിങളുടെ തൽസമാതും ഇസ്മിന്റെ പണിയും ഒക്കെ ഉള്ള ഷിർക്കൻ മന്ത്രങ്ങളും, സിഹിറിന്റെ ഇനങ്ങളും ഷിർക്കാണെന്നാണു ഞങൾ പറഞ്ഞത്‌ മന്ത്രം അല്ല മന്ത്ര വാദമാണു ഞങൾ എതിർത്തത്‌ !!!

H: ഖുതുബ നടത്തുമ്പോൾ ചെത്തി കൂർപ്പിച്ച മരവാൾ കയിൽ പിടിക്കണം എന്നത്‌ ആചാരം ആണെന്ന് ആദ്യം തെളിയിക്കുക അതായത്‌ അത്‌ സുന്നത്താണെന്ന് , അതില്ലാത്തിടത്തോളം അത്‌ അനാചാരം തന്നെ

I: ദിക്രും സ്വലാത്തും പള്ളിയിൽ കൂട്ട്മായി ചൊല്ലിക്കൊണ്ടിരികുകയും കല്ല് കൊണ്ട്‌ എണ്ണം പിടിക്കുകയും ചെയ്തിരുന്ന്ന ആളുകളെ ആക്ഷെപിക്കുകയും നിർത്തലാക്കുകയും ചെയ്തത്‌ അബൂ മൂസൽ അഷ്‌'അരി, ഇബ്നു മസ്‌'ഊദ്‌ എന്നീ സലഫുകളാണു ( സ്വഹീഹ്‌ ആയ ഹദീസ്‌ ദാരിമി)

J :മരിച്ചവർക്ക്‌ വേണ്ടി ചെയ്യുന്ന സൽകർമ്മങ്ങളിൽ അവർക്ക്‌ പ്രതിഫലം ലഭിക്കുന്നതും ലഭിക്കാത്തതുമുണ്ട്‌ അതെല്ലാം റസൂൽ പടിപ്പിച്ച്‌ തന്നിട്ടുമുണ്ട്‌ , ലഭിക്കാത്തത്‌ ലഭിക്കില്ല എന്നു പറയും അതിൽ പെട്ടതാണു മുസ്ലിയാർക്ക്‌ പൈസ കൊടുത്തുള്ള ഖുർ'ആൻ പാരായണം, മരണ ചോർ എന്നിവ ! ഇവ അനാചാരം ആണെന്ന് സലഫുകൾ വിശദീകരിച്ചിട്ടുണ്ട്‌
സൂറത്ത്‌ നജ്ം 39 ന്റെ വിശദീകരണം ഇബ്നു കസീർ കൊടുക്കുന്നത്‌ നോക്കുക , അവിടെ ഇമാം ഷാഫിയുടെ അഭിപ്രായമായും സ്വഹാബത്തിന്റെ മുഴുക്കെയും ചര്യയായും പറയുന്നത്‌ മരിച്ചവർക്ക്‌ വേണ്ടി ഖുർ'ആൻ ഓതിയാൽ അവർക്ക്‌ പ്രതിഫലം കിട്ടില്ല എന്നാണു. അപ്പോ വാക്കിലും പ്രവർത്തിയിലും ഞങ്ങൾ സലഫി വിരുദ്ദരല്ല മുത്തബി'ഉകളാണു .

4: ചോദ്യം കാണാനില്ല
ചൊദ്യം :5
മറഞ്ഞ വഴിയിലുടെ ഉപകാരവും ഉപദ്രവവും വരുത്താന്‍ കഴിയുമെന്ന് ഒരു വ്യക്തിയെ കുറിച്ചോ, ശക്തിയെ കുറിച്ചോ വിശ്വസിക്കലാണ്” ഇബാദത്തിന്‍റെ നിര്‍വചനമെന്ന് നിങ്ങള്‍ പറയുന്നു.

സുന്നികളെ മുശ്രിക്കാക്കാന്‍ ആധാരമാക്കുന്ന ഈ കൃത്രിമ നിര്‍വചനം ചരിത്രത്തില്‍ ആദ്യമായി പറഞ്ഞത് നിങ്ങള്‍ നവോത്ഥാന നായകനാണെന്ന് പറഞ്ഞ 1935ല്‍ അന്തരിച്ച റശീദ് രിളയല്ലേ?

ഉത്തരം :5
നിങ്ങൾ പറഞ്ഞ പോലെ ഒരു നിർവചനം ഇബാദത്തിനു ഞങൾ എവ്ടെയും പഠിച്ചിട്ടില്ല !!!
അത്‌ ഷിർക്കിന്റെ ഒരു ഭാഗത്തിൽ പെടുന്ന വിശ്വാസമാണു എന്നു പറയാം .

6: ചോദ്യം കാണാനില്ല തിരക്കിനിടയിൽ 4 ഉം 6 ഉം ചോദ്യങ്ങൾ മറന്നതാവും എന്നു കരുതുന്നു.
ചോദ്യം 7:
ജിന്ന് വിവാദം വന്നപ്പോള്‍ ജിന്ന്, പിശാച് വിഭാഗങ്ങള്‍ ഭൌതിക സൃഷ്ടികളാണെന്നും അവരോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കാകില്ലെന്നും നിങ്ങള്‍ പ്രചരിപ്പിച്ചു. 2012 മുതല്‍ അത് തിരുത്തിപ്പറഞ്ഞു. ഇപ്പോള്‍ ജിന്നിനോട് തേടല്‍ ശിര്‍ക്കാണെന്ന് നിങ്ങള്‍ പറഞ്ഞ് വരുന്നു.നിങ്ങള്‍ ആദ്യം പറഞ്ഞ തൌഹീദോ, ഇപ്പോള്‍ പറഞ്ഞ തൌഹീദോ ശരി?

ഉത്തരം7:
മുജാഹിദുകൾക്ക്‌ തൊവ്ഹീദ്‌ മാറ്റി പറയേണ്ട ഗതികേട്‌ വന്നിട്ടില്ല അന്നും ഇന്നും എന്നും എന്താണു ഷിർക്ക്‌ എന്താണു തൊവ്ഹീദ്‌ എന്നതിനുള്ളത്‌ ഒരേ വാദമാണു മുജാഹിദുകൾക്കുള്ളത്‌ !!!
ജിന്നുകൾ അഭൗതിക സൃഷ്ടികളല്ല , നമ്മോടൊത്ത്‌ നമ്മുടെ കൂടെ ഈ ലോകത്ത്‌ ജീവിക്കുന്നവരാണു , നമ്മൾ ബിസ്മി ചോല്ലാതെ ഭക്ഷണം കഴിച്ചാൽ നമ്മ്മോട്‌ കൂടെ കഴിക്കുന്ന , ബിസ്മി ചോല്ലാതെ വീട്ടിൽ പ്രവേശിച്ചാൽ നമ്മോടൊത്ത്‌ നമ്മൂടെ വീട്ടിൽ താമസിക്കുന്ന നമുക്ക്‌ കണാൻ കഴിയാത്ത ഭൗതിക സൃഷ്ടികൾ ,
അള്ളാവുവിന്റെ ഉലൂഹിയ്യത്തിലോ, റുബൂബിയ്യത്തിലോ , അസ്മാ'ഉ കളിലോ സിഫാത്തുകളിലോ പങ്കു ചേർക്കുന്ന പ്രവർത്തി /വിശ്വാസം ,ഇതാണു ഷിർക്ക്‌ , സഹായ തേട്ടം ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുവാ യുടെ പരിധിയിൽ വരുന്നതാണൊ അത്‌ ഷിർക്ക്‌ തന്നെ അന്നും ഇന്നും എന്നും ആത്‌ ജിന്നായാലും മലക്കായാലും മുസ്ലിയാരായാലും അവുലിയ ആയാലും !!
ചോദ്യം 8:
മുജാഹിദ് പിളര്‍ന്ന്കൊണ്ടേയിരിക്കുകയാണല്ലോ, ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നത് കൊണ്ടല്ലേ പുതിയ പുതിയ ചിന്തകളും ഗ്രൂപ്പുകളും ഉടലെടുക്കുന്നത്, ഇത് നിയന്ത്രിക്കാന്‍ നിങ്ങള്‍ കാണുന്ന വഴി എന്താണ്?

ഉത്തരം 8:
മുജാഹിദുകൾ പിളർന്നിട്ടുണ്ട്‌ ഇല്ലന്ന് പറയുന്നില്ല ആദ്യമായി കേരളത്തിൽ സ്ഥാപിതമായ മുസ്ലിം സംഘടന " കേരള ജം'ഇയ്യത്തുൽ ഉലമയിൽ " അതായത്‌ സലഫി സംഘം അതിൽ നിന്ന് പിരിഞ്ഞ സമസ്ത കേരള ജം'ഇയതുൽ ഉലമ , ആ സമസ്ത ഇപ്പൊ , ഏപി , ഈ കെ , സമസ്ഥാന, ദക്ഷിണ എന്നിങ്ങനെ 4 സമസ്തയും 57 ഓളം തരീഖത്തുകളുമായി പിളരാതെ നിൽക്കുകയാണല്ലോ ?????
ആദ്യം പറഞ സലഫുകളുടെ മാർഗ്ഗത്തിൽ നിന്ന് ചിലർ വ്യയ്ജിചലിച്ചപ്പോ പിളർപ്പ്‌ ഉണ്ടായിട്ടുണ്ട്‌ അത്‌ സ്വാഭാവികം !
പക്ഷെ ഒറ്റ ഇമാമിന്റെ കീഴിൽ അടിയുറച്ച് നിൽകുന്ന നിങ്ങൾ എന്തിനാണു ഇങ്ങനെ പരസ്പരം തല്ലിയും , കൊന്നും , വീടും മദ്രസയും കത്തിച്ചും പിളർന്ന് കൊണ്ടേ ഇരിക്ക്കുന്നത്‌ ?
ഈ കെ സമസ്ത പിഴച്ചു എന്നു ഏ പി , ഏ പി സംസ്ത പിഴച്ചു എന്നു ഈ കെ നേതാക്കൾ, ഇവരെല്ലാം പിഴച്ചു എന്നു സംസ്താന സുന്നികൾ, ഞങ്ങൾ മാത്രം മുസ്ലിം എന്നു ആലുവ ത്വരീഖത്തും, കക്കാട്‌ ത്വരീഖതും, ഏ പി ജൂത ചാരൻ അമ്പലകടവ്‌ ഫൈസി, ഏപി യും കൂടെ പോയവരും സുന്നത്‌ കഴിക്കാത്ത സുന്നികൾ ഈകെ അബൂബക്കർ മുസ്ലിയാർ, ഈ കെ കാഫിർ ഉള്ളാൾ തങ്ങൾ, ഏപി വിഭാഗം ഉളുപ്പില്ലാത്ത വർഗ്ഗം കാസിമി മുത്തേടം, ജനിച്ചിട്ട്‌ ഇന്നു വരെ സത്യം പറയാത്തവൻ ഏപി ..ഇസ്ലായിൽ സഖാഫി, ഈ കെ ക്കാരുടെ പള്ളിയിൽ ജുമഅ ജമാ'അത്ത്‌ സ്വഹീഹാവില്ല ഏപി , ഏപിയുടെ പിന്നിൽ നിസ്കാരം ശെരി ആവില്ല ഇസ്മായിൽ സഖാഫി ...... ഇതിനൊക്ക്ര് ഒരു തീരുമാനം ആയിട്ട്‌ പോരെ ഫൈസീ മുജാഹിദുകൾ പിളർന്നതിന്റെ കണക്കെടുക്ക്കാൻ ???
ചോദ്യം9:
മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്, ജമാലുദ്ധീന്‍ അഫ്ഘാനി,മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള എന്നീ അറബികളാണ് നിങ്ങളുടെ നേതാക്കള്‍ എന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ അറബികള്‍ അവരുടെ നാട്ടാചാരത്തിന്‍റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് മതച്ഛായ നല്‍കി സലഫിസമായി കേരളീയ പശ്ചാത്തലത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീരിക്കില്ലെന്നും താങ്കള്‍ പറയുന്നു. ഇന്നിവിടെ മുസ്ലിംകള്‍ പിന്തുടരുന്ന നാട്ടാചാരങ്ങളായ മതനിയമങ്ങള്‍ ഏതൊക്കെ?
ഉത്തരം 9:
ചോദ്യം ടീപി മദനിക്കു മാത്രമുള്ളതാകയാൽ മറുപടി പറയുന്നില്ല, സത്യത്തിൽ ഈ ചോദ്യത്തിനു മദനിയിൽനിന്ന് ഒരു മറുപടി ഞാനും പ്രതീക്ഷിക്കുന്നു , അറബികളുടെ നാട്ടാചാരങ്ങൾ സുന്നത്തല്ല്ല എന്നും , അത്‌ സുന്നത്താണെന്ന് വാശി കാണിക്കരുതെന്നുമാണു മുജാഹിദുകളുടെ നിലപാട്‌ ഉദാ: തലപ്പാവ്‌ , ഒട്ടകപ്പുറത്തെ യാത്ര, അറബി വേഷം തുടങ്ങിയവ ....എന്നാൽ സുന്നത്താണെന്ന് തെളിഞ്ഞ കാര്യങ്ങൾ ഞങ്ങൾ ആചരിക്കുക തന്നെ ചെയ്യും ആർക്കൊക്കെ ചൊറിച്ചിൽ ഉണ്ടാക്കിയാലും ശെരി !!!! ഇൻ ഷാ അള്ളാഹ്‌ !!

ചോദ്യം 10:
നവോത്ഥാന നായകരെന്ന് നിങ്ങള്‍ പരിചയപ്പെടുത്തിയ മുന്‍ചൊന്ന നേതാക്കള്‍ പാശ്ചാത്യരുടെ ചാരന്‍മാരായിരുന്നുവെന്ന ചരിത്രകാരന്‍മാരുടെ വിലയിരുത്തലുകളും മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ തന്നെ വന്ന വിശദീകരണങ്ങളും നിങ്ങള്‍ ശരിവെക്കുന്നുണ്ടോ?

ഉത്തരം 10:
സമസ്ഥ കൂടാരത്തിൽ നിന്ന് അടിച്ചിറക്കുന്ന ചരിത്രമല്ലെ ?? അതിനു ചവറിന്റെ വില ഞങ്ങൾ കൽപിക്കുന്നില്ല !!
ഷൈഖ്‌ മുഹമദ്‌ ബിൻ അബ്ദുൽ വഹാബ്‌
ബ്രിട്ടീഷ്‌ ചാരൻ ആയിരുന്നെങ്കിൽ അദ്ദെഹം പ്രചരിപ്പിക്കുക ക്രിസ്തുമതം ആയിരുന്നു ???
പകരം അദ്ദേഹം ഖുർ'ആനും സുന്നത്തും ആണു ജനങ്ങളെ പഠിപ്പിച്ചത്‌ , റസൂലിന്റെ ചരിത്രമാണു എഴുതിയത്‌ ,
അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു കിതാബിൽ നിന്ന് അദ്ദേഹം ഖുർ'ആനിനോ ഹദീസിനൊ എതിരായി ഒരു അര വരീ എഴുതിയത്‌ ഹാജരാക്കാൻ സാധിക്കുമോ ???

ഇനി കുറച്ച്‌ ചോദ്യങ്ങൾ അങ്ങോട്ടും ആവാം അല്ലെ ??

1:അള്ളാഹു അല്ലാത്തവരോട്‌ ദുആ ചെയ്യാൻ ഖുർ'ആനിൽ തെളിവുണ്ടൊ എന്നു കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദുകൾ ചോദിച്ചപ്പോ , സമസ്ത നേതാക്കൾ ( അന്നു ഏപി , ഈകെ പിരിഞ്ഞിട്ടില്ല)
ഓതിയ ആയത്താണു സൂറത്ത്‌ സുഖ്രുഫ്‌ 45 , ഈ ആയത്ത്‌ അള്ളാഹു അല്ലാത്തവരോട്‌ സഹായം തേടാൻ തെളിവാണു എന്നു പറഞ്ഞ സലഫുകളിൽ പെട്ട ഒരാളെ ഉദ്ദരിക്കാമൊ?
പോട്ടെ. ഖലഫുകളിൽ പെട്ട്‌ ആരെയെങ്കിലും ?? പോട്ടെ മുൻ കഴിഞ്ഞ സമസ്തയുടെ ആലീമീങ്ങളെങ്കിലും?? അറ്റ്‌ ലീസ്റ്റ്‌ സമസ്ത ഇറക്കിയ മലായള ഖുർ'ആൻ വ്യഖ്യാനത്തിലെങ്കിലും കാണിക്കാമൊ??

2: കുത്ത്‌ റാത്തീബ്‌ എന്ന നിങ്ങളുടെ കലാപരിപാടി സലഫുകളിൽ നിന്ന് ആരിൽ നിന്നെങ്കിലും ഉദ്ദരിക്കമൊ ?
3: കബർ കെട്ടി പൊക്കി ജാറം ഉണ്ടാക്കി അവടെ പോയി ജാറം മൂടൽ , വഴിപാട്‌, സഹായം തേടൽ എന്നിവക്കെല്ലാം സലഫുകളിൽ നിന്ന് ഒരു തെളിവ്‌ ഉദ്ദരിക്കാമൊ ??
4: കേരളത്തിൽ പല ജാറത്തിലും സത്യം ചെയ്യാൻ സ്പെഷിയൽ സംവിധാനമുണ്ട്‌ പൊന്നാനി കിൽകട്ട ജാറത്തിൽ സത്യക്കയർ തന്നെയുണ്ട്‌ ' അള്ളാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ അനുവദനീയം എന്നതിനു സലഫുകളിൽ നിന്ന് ഒരു തെളിവ്‌ ഉദ്ദരിക്കാമോ ??
5: നിങളുടെ അഖീദയുടെ ഇമാം എന്ന് നിങൾ പറയുന്ന ഇമാം അഷ്‌'അരിയുടെ കിതാബുകളിലുള്ളത്‌ വിശ്വാസ കാര്യമായി നിങ്ങൾ അംഗീകരിക്കുമൊ ?? ഇമാം അഷ്‌'അരിയുടെ കിതാബുകൾ പള്ളി ദർസ്സിലും ചെമ്മാട്‌ ദാറുൽ ഹുദ പോലെയുള്ള അറബിക്‌ കോളെജുകളിലും പടിപ്പിക്കുമൊ??
6: കേരളത്തിലേ സമസ്ത പള്ളികളിൽ ഈ അടുത്ത കാലത്തായി യാത്രക്കാരായ സ്ത്രീകൾക്ക്‌ നിസ്കരിക്കാൻ സൗകര്യം, എന്ന ഒരു ബോർഡ്‌ കാണപ്പെടുന്നു യാത്രക്കാരികൾക്ക്‌ നിസ്കരിക്കാൻ പള്ളിയോട്‌ ചേർന്ന് ഒരു പെൺ പള്ളി നിർമ്മിക്കാൻ സലഫുകളിൽ നിന്ന് ഒരു തെളിവ്‌ ഉദ്ദരിക്കാമൊ ??

7: ഖുത്‌'ബിയ്യത്ത്‌ ചൊല്ലുന്നതിന്റെ മുന്നോടിയായി ലഹ്ഥക്ഷൂഷ്‌, ഷിതാഷൂഷ്‌, എന്നിങ്ങനെ കുറെ പേരിട്ട്‌ ജിന്നുകളെ വിളിച്ച്‌ തേടണമെന്ന് മൗലീദ്‌ കിതാബിൽ കാണുന്നു ഇതിനൊരു തെളിവ്‌ സലഫുകളിൽ നിന്ന് ഉദ്ദരിക്കാമൊ?
8: രിഫാഈ റാതീബിൽ , അല്ല അല്ല , ഇല്ല ഇല്ലാ, ഹൂ അള്ള , ഹൂ ഹൂ അള്ള , ഹാ ഹീ ഹൂ ഹയ്യ്‌ എന്നിങ്ങനെ കുറെ ദിക്രുകൾ കാണുന്നു ഇതിനൊക്കെ ഒരു തെളിവ്‌ സലഫുകളിൽ നിന്ന് ഉദ്ദരിക്കാമോ ?
9: മംഗലാപുരം സംവാദത്തിൽ നിങ്ങടെ ശിഷ്യന്മാർ ( എം ടി ദാരിമി, കക്കുപൊടി ഫൈസി) യാഷൈഖ്‌ മുഹയിദ്ദീൻ ഇഹ്ദിന സ്വിറാത്തൽ മുസ്തഖീം എന്നു പറഞ്ഞാൽ ഷിർക്കല്ല എന്നു പറഞ്ഞു !!! മാത്രമല്ല അത്‌ അനുവദനീയമായ തേട്ടമാണെന്നും പറഞ്ഞു , ഈ വാദത്തിനു ഒരു തെളിവ്‌ സലഫുകളിൽ നിന്ന് ഉദ്ദരിക്കാമൊ ??
10: മയ്യിത്ത്‌ കൊണ്ടു പോകുമ്പോൾ ഉച്ചത്തിൽ ദിക്ര് ചൊല്ലി കൊണ്ടു പോകുന്നതിനും, മരിച്ച വീട്ടുകാർ ഭക്ഷണമുണ്ടാക്കി ആളുകളെ അതിലേക്ക്‌ ക്ഷണിക്കുന്നതിനും സലഫുകളിൽ നിന്ന് ഒരു തെളിവ്‌ ഉദ്ദരിക്കാമൊ ??
11: സ്ത്രീകൾക്ക്‌ അക്ഷര വിദ്യ പഠിക്കൽ ഹറാമാണെന്ന് 1935 സമസ്ത ഫത്വ പുറപ്പെടുവിച്ചു , ആ ഫത്വ നില നിൽക്കെ ഇപ്പൊ എല്ലാ സമസ്ത പെണ്ണുങ്ങളും കയെഴുത്ത്‌ പഠിക്കുന്നുണ്ട്‌ , ആന്നത്തെ ഫത്വക്കും ഇപ്പോഴത്തെ മാറ്റത്തിനും സലഫുകളിൽ നിന്ന് തെളിവുദ്ദരിക്കാമൊ
12: ഖുർ'ആൻ പരിഭാഷ ഹറാമാണെന്ന് സമസ്ത വാദിച്ചു ഈ കെ ഹസ്സൻ മുസ്ലിയാർ ഒരു പുസ്തകം തന്നെ എഴുതി, എന്നാൽഇപ്പൊ 7 ഓളം പരിഭാഷകൾ സമസ്തക്കാർ തന്നെ പുറത്തിറക്കി ആദ്യത്തെ ഹറാമിനും , പിന്നീടുള്ള മാറ്റത്തിനും സലഫുകളിൽ നിന്ന് തെളിവുദ്ദരിക്കാമോ?
13: മയ്യിത്ത്‌ മറമാടുമ്പോ കൂടെ ഒരു തുണ്ട്‌ കടലാസ്‌ മുകത്ത്‌ വെക്കാറുണ്ട്‌. (മുഖത്തെഴുത്ത്‌ ) കുട്ടികൾ പരീക്ഷക്ക്‌ കോപ്പി അടിക്കാൻ തുണ്ട്‌ കയിൽ കരുതുന്ന പോലെ ഇതിനുള്ള തെളിവ്‌ സലഫുകളിൽ നിന്ന് ഉദ്ദരിക്കാമൊ ?

ഇനിയും എത്രയോ എഴുതാനുണ്ട്‌ തൽക്കാലം നിർത്തുന്നു ,അമ്പലക്കടവിൽ നിന്നും പള്ളിക്കടവിലേക്കുള്ള താങ്കളുടെ യാത്രയിൽ ചോദിച്ച ചോദ്യങ്ങൾക്കൊക്ക്കെ മറുപടി നൽകീട്ടുണ്ട്‌, സകരിയ സ്വലാഹി ചോദിചതുൾപ്പടെയുള്ള ചോദ്യങൾക്ക്‌ മറുപടി നൽകുമെന്ന് ആശിച്ച്‌ കൊണ്ടു നിർത്തട്ടെ ,
الله يهديك

സ്നേഹ പൂർവം

ജമാൽ ആറ്റിങ്ങൽ
ഒരു എളിയ പ്രവർത്തകൻ
മുജാഹിദ്‌ ദ'അവ സമിതി
Wisdom global islamic mission
ചങ്ങരംകുളം മണ്ഡലം
9995969232

12.08.2016