*📚ബിദ്അത്ത് ; ഒരു പഠനം - Part2⃣*
➖➖➖➖➖➖➖➖➖➖
⚠മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല! ഹദീസ് ഗ്രന്ഥങ്ങളിലും മേല്‍ ബാ ധ്യത ഓര്‍മിപ്പിക്കുന്ന നിരവധി വചനങ്ങള്‍ കാണാം.
✏ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു: *”നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ട താണ്.”*
_(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്‌ലിം. നമ്പര്‍: 1718)_
✏അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: *”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ! അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍? നബി(സ) പറഞ്ഞു: ആര്‍ എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര്‍ എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.”*
_(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7280)_
✏അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു: *”ഞാന്‍ നിങ്ങള്‍ക്ക് വല്ല കാര്യവും നിരോധിച്ചാല്‍ അതു നിങ്ങള്‍ വര്‍ജിക്കുക. ഞാന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാല്‍ പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.”*
_(സ്വഹീഹുല്‍ ബുഖാരി : 8288, സ്വഹീഹ് മുസ്‌ലിം: 1337)_
*✏”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.”*
_(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 867)_
*✏”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.”*
_(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)_
✏നബി(സ)യുടെ പ്രഗത്ഭ സ്വഹാബിവര്യനായി രുന്ന ഇബ്‌നു ഉമര്‍(റ) ഇത്ര കൂടി പറഞ്ഞു: *”എല്ലാ ബിദ്അത്തുകളും വഴികേടാണ്. ആളുകള്‍ക്ക് അത് നല്ലതായി തോന്നിയാലും ശരി!”*
_(ദാരിമി)_
✏”നബി(സ) പറഞ്ഞു: *എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.”* _(അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)_
*മുഹമ്മദ് നബി (സ) പറഞ്ഞു:*
_നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു._
*( ബുഖാരി, മുസ്ലിം)*
*✏നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു.*
_( മുസ്ലിം)_
*✏ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്.*
_(മുസ്ലിം)_
✏ഇബ്‌നുമസ്ഊദ്(റ) നിവേദനം: നബി(സ) പറഞ്ഞു:
*”ഹേ ജനങ്ങളേ! നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് ഞാന്‍ കല്‍പിക്കാതെ വിട്ടുകളഞ്ഞിട്ടില്ല! അതുപോലെ, നിങ്ങളെ നരകത്തി ലേക്ക് അടുപ്പിക്കുന്നതും സ്വര്‍ഗ്ഗത്തില്‍നിന്നകറ്റുന്നതു മായ ഒരു സംഗതിയും നിങ്ങളോട് വിരോധിക്കാ തെയും വിട്ടുകളഞ്ഞിട്ടില്ല!”*
_(മിശ്കാത്ത്. ഹദീസ് നമ്പര്‍: 5300)_
✏അബൂദര്‍റ്(റ) നിവേദനം: നബി(സ) പറഞ്ഞു: *”സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍നിന്നകറ്റുകയും ചെയ്യുന്ന ഏതൊരു സംഗതിയും നിങ്ങ ള്‍ക്ക് വിവരിക്കപ്പെടാതെ ബാക്കിവെച്ചിട്ടില്ല!”*
_(ത്വബ്‌റാനിയുടെ മുഅ്ജമുല്‍ കബീര്‍. ഹദീസ് നമ്പര്‍: 1647)_
*☝🏼എത്ര വ്യക്തമാണ് നബി(സ)യുടെ പ്രഖ്യാപനം!* മനുഷ്യരെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ നിസ്സാര സംഗതികള്‍ പോലും അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നര്‍ത്ഥം. ഇനി അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നേരിയ ഒരു പഴുതുപോലും ബാക്കിവെച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും അത് സമ്പൂര്‍ണ്ണമായി എന്ന് ചുരുക്കം.
*👇ഇതു സംബന്ധമായ നബി(സ)യുടെ ഗൗരവമേറിയ ചില താക്കീതുകള്‍ കൂടി കാണുക:*
_▪”നബി(സ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”_
*(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)*
*‼നോക്കൂ, പരലോകത്ത് വിചാരണക്കുമുമ്പു തന്നെ ബിദ്അത്തുകാരായ ആളുകളോടുള്ള നബി(സ)യുടെ വെറുപ്പും ദേഷ്യവുമാണിവിടെ കണ്ടത്!*
เด เดญിเดช്เดฐാเดฏเด്เดเดณൊเดจ്เดจുเดฎിเดฒ്เดฒ:
เดเดฐു เด เดญിเดช്เดฐാเดฏം เดชോเดธ്เดฑ്เดฑ് เดെเดฏ്เดฏൂ