2016 เดœൂเดฒൈ 14, เดต്เดฏാเดดാเดด്‌เดš

*๐Ÿ“šเดฌിเดฆ്เด…เดค്เดค് ; เด’เดฐു เดชเด เดจം - Part3⃣*

*📚ബിദ്അത്ത് ; ഒരു പഠനം - Part3⃣*
➖➖➖➖➖➖➖➖➖➖

🔥ബിദ്അത്തിന്റെ ആളുകള്‍ക്ക് പരലോകത്തുണ്ടാകുന്ന നിന്ദ്യമായ അവസ്ഥകള്‍ നബി(സ) തന്നെ വിശദീകരിക്കുന്നത് നോക്കൂ:

_♦”ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.”_ *(അബൂനഈം)*

_♦”ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.”_
*(അബൂഹാതിം)*

*_❎മതത്തില്‍ പുതുതായ പലതും കടത്തിക്കൂട്ടുകയും ആ ബിദ്അത്തുകള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെയും അതിന് മനസാ-വാചാ-കര്‍മണാ അംഗീ കാരം നല്‍കുന്നവരെയും എത്ര ഗൗരവത്തോടെയാണ് ഇസ്‌ലാം ശപിക്കുന്നത്! അവര്‍ക്ക് ഹൗളുല്‍ കൗസറില്‍ നിന്ന് പാനീയം നല്‍കാതെ, അവിടെ നിന്നും ആട്ടിക്കളയുമെന്നും, നരകത്തില്‍ പോലും വളരെ നിന്ദ്യമായ സ്ഥാനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും പറയുമ്പോള്‍ ബിദ്അത്തുകളുടെ ഗൗരവമെത്രയാണ്?! മാത്രമല്ല, ബിദ്അത്തുകളോട് ഏതെങ്കിലും നിലക്ക് അനുഭാവം പുലര്‍ത്തിയാല്‍ പോലും അത് ഇസ്‌ലാമിക ദൃഷ്ടിയില്‍ ഭീകരമായ കുറ്റമാണെന്നും ബിദ്അത്തുകാരന്‍ അതുപേക്ഷിക്കുന്നതുവരെ അവന്റെ പശ്ചാത്താപം പോലും സ്വീകരിക്കുകയില്ലെന്നും ഹദീസുകളില്‍ കാണാം._*

അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്;

*_📢"നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്ന കാര്യങ്ങളെ സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''._*
(ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)

_*🔲നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ   നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ? അവര്‍ പറഞ്ഞു. അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും.*_
(അല്‍-ഇഅ്തിസ്വാം)

*_📚പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍ ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും. ജാബിര്‍(റ) ഇബ്നു മസ്ഊദ്(റ) അബൂഹുറൈറ(റ) ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല. കാരണം നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചതിനാല്‍ കള്ളനാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു അവര്‍._*

■അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി _*"അല്‍ഹംദുലില്ലാഹ്''*_ എന്നതിന്റെ കൂടെ *_"വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ്''_* എന്നുകൂടി കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അത് ചോദ്യം ചെയ്തത്.❗

■അത്കൊണ്ട് തന്നെയാണല്ലോ *കയ്യില്‍ നൂലുകെട്ടിയ രോഗിയോട് താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും ഞാന്‍ താങ്കള്‍ക്ക് വേണ്ടി നമസ്കരിക്കുകപോലുമില്ലെന്നും* ഹുദൈഫ(റ) പ്രഖ്യാപിച്ചത്.❗

■അത്കൊണ്ട് തന്നെയാണല്ലോ *നമസ്കാരശേഷം വലതു ഭാഗത്തൂടെ പിരിഞ്ഞുപോയ ആളെ വിളിച്ച്കൊണ്ട് എന്തേ താങ്കള്‍ ഈ ഭാഗത്തൂടെ പോരുന്നു എന്ന് ഇബ്നു ഉമര്‍(റ) ചോദിച്ചത്.* (അതെ വലത് ഭാഗത്ത് കൂടെ പോകുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ബിദ്അത്തായാല്‍ തിരുത്തിക്കൊടുക്കാന്‍ ഉദ്ദേശിച്ച് കൊണ്ടായിരുന്നു അത്).❗

■അത്കൊണ്ട് തന്നെയാണല്ലോ *പള്ളിയില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ) ഇബ്നു മസഊദ്(റ) നോട് പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും.* ഇമാം ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാനുല്‍ ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.❗

*_★നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത് മുറിക്കാന്‍ ആവശ്യപ്പെട്ടതും, പ്രവാചകന്റെ ആരാധന കര്‍മ്മത്തെ കേട്ടറിഞ്ഞ മൂന്നുപേര്‍ രാത്രി മുഴുവന്‍ നിസ്കരിക്കുവാനും പകല്‍ മുഴുവന്‍ നോമ്പെടുക്കുവാനും വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധനയില്‍ മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു ചെയതതും, നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന കേട്ടുപഠിച്ച ബര്‍റാഅ് ബ്നു ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാനത്ത് 'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല._*❗

⤴ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)

*⚠ഓര്‍ക്കുക!* നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ഇസ്‌ലാമിന് പുറത്താണെന്നും (ബിദ്അത്ത്) അതിനാല്‍ അവ ഉപേക്ഷിക്കണമെന്നും ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുകയാണ് മേല്‍ ഹദീസുകള്‍ ചെയ്യുന്നത്.

അപ്പോള്‍, പൂര്‍ത്തിയായ *മതത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്ന എല്ലാ സംഗതികളും ബിദ്അത്ത് തന്നെ.* അതിനാല്‍, ആരെങ്കിലും മതത്തിന്റെ പേരില്‍ - മതപരിവേഷത്തോടെ - പുതുതായി എന്ത് കടത്തിക്കൂട്ടിയാലും അവ നിഷ്‌കരുണം തള്ളിക്കളയാന്‍ നാം ബാധ്യസ്ഥരാണ്. അത് എത്ര ശ്രേഷ്ഠമായ ആരാധനാകര്‍മ്മങ്ങളാണെങ്കിലും ശരി!

*🚫അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാരമാകട്ടെ, മറ്റെന്താകട്ടെ. ബിദ്അത്തുതന്നെ!! അവക്ക് എത്ര നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, എത്ര ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും അങ്ങനെ തന്നെ!!*

เด…เดญിเดช്เดฐാเดฏเด™്เด™เดณൊเดจ്เดจുเดฎിเดฒ്เดฒ: