2016 เดœൂเดฒൈ 13, เดฌുเดงเดจാเดด്‌เดš

*๐Ÿ“šเดฌിเดฆ്เด…เดค്เดค് ; เด’เดฐു เดชเด เดจം - Part1⃣*

*📚ബിദ്അത്ത് ; ഒരു പഠനം - Part1⃣*
➖➖➖➖➖➖➖➖➖➖

▪എന്താണ് ബിദ്അത്ത്..❓
========================

‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം, പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങ ളാണ്. ഒന്നുകൂടി വ്യക്തമാക്കിപറഞ്ഞാല്‍, *മതം പൂര്‍ ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്.* പണ്ഡിത ന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.

✏ബിദ്‌അത്തിന്റെ നിർവ്വചനത്തിന്‌ ഇമാം ശാത്വിബിയുടെ വാക്കുകൾ നോക്കുക.

فالبدعة إذن عبارة عن: طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله تعالى

_"അല്ലാഹുവിന്റെ പൊരുത്തവും  സാമീപ്യവും ആഗ്രഹിച്ച്‌, അവന്റെ നിയമത്തെ അനുകരിച്ച്‌ സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ ശറഇൽ ബിദ്‌അത്ത്‌ എന്ന്‌ പറയാം"_
*(الإعتصام (1/43)*

*▶അപ്പോള്‍ മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം പുണ്യ കര്‍മമായി മതത്തിൽ കൂട്ടി ചേർക്കുന്ന പുത്തൻ ആചാരമാണു ബിദ്അത്ത്. ഭൗതികമായ കാര്യങ്ങളും കണ്ടുപിടുത്തങ്ങളും അതിൽ പെടുകയില്ല. അതില്‍ മതത്തിന് വിരുദ്ധമല്ലാത്ത രൂപത്തില്‍ പുതിയത് ഉണ്ടാക്കുന്നത് വിലക്കിയിട്ടില്ല. ( കാർ, മൊബൈൽ, മുതലായവ...)*

✅ഇസ്ലാമിന്റെ സമ്പൂര്‍ണ്ണത വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനി (സ)യും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹമില്ലാത്ത ഒരാദര്‍ശമെന്ന നിലക്ക് ആര്‍ക്കും സമീപിക്കാ വുന്ന ദീനാണ് ഇസ്ലാം.

കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ച്, ഖണ്ഡിതമായി പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേര്‍ക്കേണ്ടതായൊ ഇസ്ലാമിലില്ല.

_📝"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം"_
_*ഇമാം മാലിക് (റ)*_

വിശ്വാസിയുടെ ജീവിത ലക്ഷ്യം സ്വര്‍ഗപ്രവേശമാണ്. അതിനുതകുന്ന സകലതും പ്രവാചകന്റെ ജീവിതത്തില്‍ സമൃദ്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കി:

_📖"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.''_
*(അഹ്സാബ്: 21)*

_📖"ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ)മടക്കുക."_
*(സൂറത്ത് നിസാഅ്: 59 )*

_📖ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും._
*(സൂറ: അൻആം: 153)*

_📖(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില് എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കു കയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്._
*(സൂറ: ആലു ഇംറാൻ: 31)*

*ഖുര്‍ആന്‍ പറയുന്നു :*

_📖 "നബിയെ പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌."_
*( സൂറ: മാഇദ : 77 )*

_📖 "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌."_
*( സൂറ: നിസാഅ്: 171 )*

_📖”തിരുദൂതന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക.”_
*(സൂറ : ഹശ്ര്‍ : 7)*

_📖ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു._
*(സൂറത്തു മാഇദ :3)*

*⤴യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തില്‍ നി ന്നും വ്യക്തമാണല്ലോ?*

📓 എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി പണ്ഡിതനായ *കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്* അദ്ദേഹ ത്തിന്റെ ഖുര്‍ആന്‍  വ്യാഖ്യാനത്തിലെഴുതിയ വരികള്‍ സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ:

_✍🏻”ദീന്‍ പൂര്‍ത്തിയാക്കി എന്നുവെച്ചാല്‍ ദീനില്‍ വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെ യാണോ അതെല്ലാം അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാല്‍ ഇനിമേല്‍ യാതൊരു കാരണവശാലും അതില്‍ യാതൊരു മാറ്റവും വരുത്തരുത്.”_
*(ഫത്ഹുറഹ്മാന്‍  2/23)*

                      _തുടരും…_✍🏻
╔═══════════════════════╗
║ ℹഇസ്ലാമിക്‌ 🔊വോയിസ്‌
╚═══════════════════════╝

เด…เดญിเดช്เดฐാเดฏเด™്เด™เดณൊเดจ്เดจുเดฎിเดฒ്เดฒ: