മുഹിയുദ്ധീന്‍ ഷെയ്ഖിന്റെ (റ) വാക്കുകള്‍
അദ്ദേഹത്തിന്റെ കിതാബുകളില്‍ നിന്നും....
يا من يشكو إلى الخلق مصائبه إيش ينفعك شكواك إلى الخلق لا ينفعونك ولا يضرونك ، وإذا اعتمدت عليهم وأشركت في باب الحق يبعدونك وفي سخطه يوقعونك وعنه يحجبونك أنت يا جاهل تدعي العلم من جملة جهلك بشكواك إلى الخلق
തന്റെ വിപത്തുകള്‍ സൃഷ്ട്ടികളോട് ആവലാതിപ്പെടുന്നവനേ, സൃഷ്ട്ടികളോട് നീ ആവലാതിപ്പെടുന്നത്തില്‍ നിനക്ക് എന്ത് പ്രയോജനമാണുള്ളത്. അവര്‍ നിനക്ക് ഉപകാരം ചെയ്യില്ല ഉപദ്രവവും ചെയ്യില്ല. നീ അവരെ അവലംബിക്കുകയും സത്യത്തിന്റെ കവാടത്തില്‍ പങ്കു ചേര്‍ക്കുകയും ചെയ്‌താല്‍ അവര്‍ നിന്നെ അകറ്റും. അല്ലാഹുവിന്റെ കോപത്തില്‍ അവര്‍ നിന്നെ പെടുത്തും. അല്ലാഹുവില്‍ നിന്നും അവര്‍ നിനക്ക് മറയിടും. സൃഷ്ട്ടികളോട് നീ ആവലാതിപ്പെടുന്നതിലൂടെ നിന്റെ അജ്ഞതയുടെ ആകെതുകയില്‍ നിന്നും നീ അറിവ് വാധിക്കുകയാണോ വിവര ദോഷി.....
[Fath al-Rabbani page 117-118
[Fath al-Rabbani page 117-118
اتبعوا و لا تبتدعوا، وافقوا و لا تخالفوا، أطيعوا و لا تعصوا، أخلصوا و لا تشركوا، وحدوا الحق عزّ و جلّ و عن بابه فلا تبرحوا. سلوه و لا تسألوا غيره، استعينوا به و لا تستعينوا بغيره، توكلوا عليه و لا تتوكلوا على غيره.
നിങ്ങൾ പിന്തുടരുക, നവീകരണം സ്വീകരിക്കരുത്, നിങ്ങൾ അങ്ങീകരികുക നിങ്ങൾ എതിരാവരുത്, നിങ്ങൾ അനുസരിക്കുക ദിക്കരിക്കരുത്, നിങ്ങൾ നിഷ്ക്കളങ്കത കാണിക്കുക ഇബാദത്ത് ചെയ്യുന്നതിൽ ഒരിക്കലും ശിർക്ക് കാണിക്കരുത്. മഹോന്നതനായ അള്ളാഹുവിന്റെ ബാധ്യതയെ വിട്ടു അതിര് കവിഞ്ഞുപോകരുത്, അള്ളാഹുവിന്നു സമർപ്പിക്കേണ്ടതിൽ നിന്നും അകന്നു പോകരുത്. അള്ളാഹുവിന്നോട് ചോദിക്കുക, അള്ളാഹു അല്ലാത്തവരോട് ഒരിക്കലും ചോദിക്കരുത്, അള്ളാഹുവിന്നോട് സഹായം തേടുക മറ്റുള്ളവരെകൊണ്ട് നീ ഇടയാളന്മാരെ സ്വീകരിക്കരുത്, അല്ലാഹുവിൽ നിങ്ങൾ ഭാരമേൽപ്പിക്കുക, മറ്റുള്ളവരുടെമേൽ ഭാരമേൽപ്പിക്കാതിരിക്കുക (pg.191,192 الفتح الرباني للجيلاني المجلس السابع والأربعون ).
ولا تخف أحدًا ولا ترجه، وكِل الحوائج كلها إلى الله عز وجل، واطلبها منه، ولا تثق بأخد سوى الله عزوجل ولا تعتمد إلا عليه سبحانه التوحيد التوحيد التوحيد وجماع الكل التوحيدഒരാളെയും നീ പേടിക്കുകയോ ഒരാളെയും നീ പ്രതീക്ഷവെക്കുകയും ചെയ്യേണ്ടതില്ല, എല്ലാവിധ ആവശ്യങ്ങളും നീ അല്ലാഹുവിലേക്ക് നീ സമര്‍പ്പിച്ചോ, അവനില്‍ നിന്നും എല്ലാത്തിനെയും നീ തെടിക്കോ, അള്ളാഹു അല്ലാതെ ഒരാളെയും നീ വിശ്വസിക്കരുത്, അവനെ(അള്ളാഹുവിനെ) അല്ലാതെ നീ ആശ്രയിക്കുകയും ചെയ്യരുത്, ഏകദൈവാരാധന, ഏകദൈവാരാധന, ഏകദൈവാരാധന, എല്ലാത്തിന്റെയും ആകെത്തുക ഏകദൈവാരാധനയാണ്. [Fath al-Rabbani page 373]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ