*ഓഹാബി പള്ളിയില്‍ സമയമാകും മുന്‍പ് ബാങ്ക് വിളിക്കും.*
ഈ ഒരു ആരോപണം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. എത്രത്തോളമെന്നാല്‍ ഇങ്ങിനെ ബാങ്ക് വിളിക്കുന്നത് മുസ്ലിംകളുടെ നോമ്പ് വെള്ളത്തിലാക്കാനാണ് എന്ന് പള്ളികളില്‍ നോട്ടീസ് വെക്കുന്നിടം വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍ .😬 *എത്ര ഗൌരവമേറിയ ആരോപണം !!!!!!!!!!!*
സ്ഥിരമായി ഞാന്‍ നോമ്പ് തുറക്കുന്നത് സുന്നി പള്ളിയില്‍ നിന്ന് തന്നെയാണ്. സത്യമെന്തെന്നു അറിയാത്തത് കാരണം ഒഹാബി പള്ളിയിലെ ബാങ്ക് കേള്‍ക്കുമ്പോള്‍ തുറക്കാന്‍ മടിയാണ് . കാരണം കലണ്ടറുകളില്‍ കാണുന്ന സമയം ആകും മുൻപ് ആണ് അവിടെ ബാങ്ക് കൊടുക്കുന്നത്. പക്ഷെ മുജാഹിദ് കലണ്ടറുകളില്‍ അവര്‍ കൊടുക്കുന്ന സമയം തന്നെയാണുള്ളത്. അപ്പോള്‍ എന്താണ് സത്യം എന്നറിയാന്‍ കുറെ കാലമായി ആഗ്രഹിക്കുന്നു. 🤔
ഇന്നലെ അപ്രതീക്ഷിതമായാണ് വാട്സ്ആപ്പില്‍ ഒരു മെസ്സേജ് ലഭിക്കുന്നത്. മെസ്സേജ് ഇതാണ്👇👇👇👇
===========================================================
ബാങ്ക് കൊടുക്കുന്നുണ്ട് ആരും നോമ്പ് തുറക്കരുത്....മുജാഹിദ് ന്റെ പളളിയിൽ നിന്നാണ് കൊടുക്കുന്നത് വെറുതെ നോമ്പിന്റെ പ്രതിഫലം കളയണ്ട......ഈ ഡയലോഗ് കേട്ട് തുടങ്ങിയിട്ട് കാലം കുറേയായി.... ഇത് എല്ലാ കൊല്ലവും ഉളളതാണ്.ശരിയായ സമയത്തിൽ നിന്ന് മാറി സൂക്ഷ്മതക്ക് വേണ്ടിയാൻ ചെയ്യുന്നത്.... മഗ്രിബ് സമയത്തിന് ശേഷം, സുബഹി സമയത്തിന് മുന്പ് , എന്നിട്ട് പറയും മുജാഹിദ് കളുടെ നോമ്പ് മുറിഞ്ഞേ!!!!!!!.. *ഇന്ന് ആരുടെ മൊബൈലിൽ നിന്നും ഗൂഗ്ളിൽ സണ്‍ ടൈം എന്ന സേർച്ച് ചെയ്താൽ അവരവരുടെ സ്ഥലത്തെ ശരിയായ ടൈം അറിയാം...* *കേരളത്തിലെ ഭൂരിപക്ഷം പളളികളിലും ഉപയോഗിക്കുന്നത് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായിരുന്ന ബഹു. യു. കെ. ആറ്റക്കോയ തങ്ങൾ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, അന്ന് നിലവിലുണ്ടായിരുന്ന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഗണിച്ചെടുത്ത നമസ്കാര സമയ പട്ടികയാണ്.! അതിൻറെ അടിക്കുറിപ്പ് ഇപ്രകാരമാണ് "പട്ടികയില്‍ സൂക്ഷ്‌മതക്ക് വേണ്ടി 3 മിനിട്ടുകൂടി ചേര്‍ത്തിട്ടുണ്ട്. റമളാന്‍ മാസത്തിലെ അത്താഴത്തിന്റെ സമയത്തില്‍ തെറ്റുവരാതിരിക്കാന്‍ റമളാനിലെ സുബ്‌ഹി ബാങ്ക് പട്ടികയിലുള്ളതില്‍ 3 മിനിട്ട് കുറച്ചു വിളിക്കേണ്ടതാണ്."* അതായത്, സൂര്യാസ്ഥമയത്തിന് ശേഷം 3 മിനിറ്റ് കഴിഞ്ഞാണ് ആ പട്ടികയിൽ മഗ്'രിബ്.!!!
*ഇനി ഈ വിഷമത്തിൽ ഇസ്ലാമിൻ്റെ നിലപാട്*👇
അന്നിസാഅ് 4:103 ആം ആയത്തിൻറെ ഒടുവിൽ അല്ലാഹു പറയുന്നു: إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا "തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു".
നോമ്പ് തുറക്കാന്‍ ധൃതി കാണിക്കേണ്ടതിന്‍റെയും നോമ്പ് തുറക്കല്‍ വൈകിപ്പിക്കുന്നത് ഒഴിവാക്കേണ്ടതിന്‍റെയും ആവശ്യകത വിളിച്ചോതുന്ന ഹദീസുകള്‍ നമ്പര്‍ സഹിതം ചുവടെ ചേര്‍ക്കുന്നു : നബി(സ്വ) പറഞ്ഞു: ‘നോമ്പ് തുറക്കാൻ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നൻമയിലായിരിക്കും.’ (ബുഖാരി:1957,മുസ്ലിം:1098)
നബി(സ്വ) പറഞ്ഞു: ‘ജനങ്ങൾ നോമ്പ് തുറക്കാൻ ധൃതി കൂട്ടുന്നിടത്തോളം കാലം ഇസ്ലാം വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദ ക്രൈസ്തവർ നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്.’ (അബൂദാവൂദ്:2353.)..............❗
==============================================
മെസ്സേജ് കണ്ട ഉടനെ ഇന്ന് ഞാന്‍ സണ്‍ ടൈം സേര്‍ച്ച് ചെയ്തു. അതാണ് പോസ്റ്റ് പിക്ചറില്‍ ഉള്ളത് . 👇👇
*സൂര്യന്‍ കോഴിക്കോട് 6.44ന് അസ്തമിക്കുന്നു. മുജാഹിദ് പള്ളിയൊഴികെയുള്ളിടത്ത്ബാങ്ക് വിളിക്കുന്നത് 6.47 ന് !!!!!!!*
നോമ്പ് വൈകിപ്പിക്കുന്നവര്‍ ആരാണ് ???
||||||കാരണം യഹൂദ ക്രൈസ്തവർ നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്|||||
സുബ്ഹാനല്ലാഹ്
വേറെ ചില ഹദീസുകള്‍ കൂടി:
നബി(സ്വ) പറഞ്ഞു: ‘രാത്രി ഇവിടെ നിന്ന് മുന്നിട്ട് വരികയും, പകൽ ഇവിടെ നിന്ന് പിന്നോട്ട് പോവുകയും, സൂര്യൻ അസ്തമിക്കുകയും ചെയ്താൽ നോമ്പുകാരൻ നോമ്പ് മുറിച്ച് കഴിഞ്ഞു.’ (ബുഖാരി:1954, മുസ്ലിം:1100)
‘നോമ്പുകാരൻ നോമ്പ് മുറിച്ചു കഴിഞ്ഞു’ എന്ന നബി(സ്വ)യുടെ വാക്കിനെ സംബന്ധിച്ച് ഇബ്നുൽ അഥീർ പറഞ്ഞു: ‘അതായത് നോമ്പുകാരൻ ഭക്ഷണം കഴിച്ചില്ലെങ്കിലും, വെള്ളം കുടിച്ചില്ലെങ്കിലും (ഈ സമയമാവുന്നതോടെ) നോമ്പ് മുറിച്ചവനെ പോലെയായി.’ (ജാമിഉൽ ഉസൂൽ:6/372)
ഇമാം നവവി(റഹി) പറഞ്ഞു: ‘അവന്റെ നോമ്പ് അവസാനിക്കുകയും, അവനെ ഇനി നോമ്പുകാരൻ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നുമാണ് ഇതിന്റെ ഉദ്ദേശ്യം.’ (ശർഹുന്നവവി:7/216-218)
ഇബ്നു ഹജർ (റഹി) പറഞ്ഞു: ‘നജ്ദിൽ എത്തിയവനെ സംബന്ധിച്ച് നജ്ദുകാരനായി മാറി എന്ന് പറയുന്നതു പോലെ നോമ്പ് മുറിക്കുന്ന സമയത്തിലേക്ക് എത്തിയാൽ നോമ്പ് മുറിച്ചവൻ ആയി. അവൻ നോമ്പ് മുറിച്ചവനെ പോലെയായി എന്നുമാകാം ഉദ്ദേശ്യം. കാരണം രാത്രി നോമ്പ് നോൽക്കാനുള്ള സമയമല്ല.’ (fathahul bari:4/197)
അബ്ദുല്ലാഹിബ്നു അബീ ഔഫ(റ) പറഞ്ഞു: ‘ഞങ്ങൾ നബി(സ്വ)യോടൊപ്പം ഒരു യാത്രയിലായിരുന്നു. സൂര്യൻ അസ്തമിച്ചപ്പോൾ നബി(സ്വ) ഒരാളോട് പറഞ്ഞു: ‘(ഒട്ടകത്തിന്റെ മേൽ നിന്ന്) ഇറങ്ങുക. ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുക.’ അയാൾ പറഞ്ഞു: ‘പ്രവാചകരേ! സൂര്യൻ!’ (മറ്റു ചില നിവേദനങ്ങൾ അയാൾ ചോദിച്ചത് ‘രാത്രി ആയിട്ട് തയ്യാറാക്കിയാൽ (മതിയോ)?’, ‘നബിയേ! ഇപ്പോഴും പകലുണ്ടല്ലോ?’ എന്നിങ്ങനെയാണ്.) നബി(സ്വ) വീണ്ടും പറഞ്ഞു: ‘ഇറങ്ങി ഞങ്ങൾക്കായി ഭക്ഷണമുണ്ടാക്കുക.’ അയാൾ പറഞ്ഞു: ‘രാത്രിയാകുന്നതു വരെ അങ്ങേക്ക് കാത്തിരിക്കാമല്ലോ പ്രവാചകരേ!’ നബി(സ്വ) പറഞ്ഞു: ‘ഇറങ്ങി ഞങ്ങൾക്കായി ഭക്ഷണം തയ്യാറാക്കുക.’ ശേഷം അവിടുന്ന് പറഞ്ഞു: ‘രാത്രി ഇവിടെ നിന്ന് മുന്നിട്ട് വന്നതായി നിങ്ങൾ കണ്ടാൽ നോമ്പുകാരൻ നോമ്പ് മുറിച്ച് കഴിഞ്ഞു.’ ശേഷം പ്രവാചകൻ(സ്വ) കിഴക്കിലേക്ക് തന്റെ കൈകൾ ചൂണ്ടി.’ (ബുഖാരി:1955, മുസ്ലിം:1101.)