2017 മേയ് 16, ചൊവ്വാഴ്ച

*Online ലൂടെ സ്വർഗം നേടുന്നവർ*

*Online ലൂടെ സ്വർഗം നേടുന്നവർ*

സുബ്ഹിക്ക് ബാങ്ക് കേൾക്കാതെ,
പള്ളിയിൽ പോകാതെ കിടന്നുറങ്ങി....
നേരം വൈകി എഴുന്നേറ്റ്
ചടങ്ങിന് സുബ്ഹ് നിസ്ക്കരിച്ച്....

ളുഹ്റും അസ്റും ബാങ്ക് കേട്ടാലും പള്ളിയിൽ ജമാഅത്തിനു പങ്കെടുക്കാതെ.... വാട്സപ്പിലും ഫെയ്സ്ബുക്കിലും പ്രൊഫൈൽ പിക്കിന് ലൈക്കും കമൻ്റും ചെയ്ത്....

മഗ് രിബിന് അവസാന റക്അത്തിനു ഓടിപ്പിടിച്ച് ജമാഅത്തിൽ പങ്കെടുത്ത് സലാം വീട്ടിയ ഉടനെ ദിക്റുകൾക്ക് പകരം ഫോണെടുത്ത് വാട്സപ്പ് തുറന്ന് പുറത്തേക്കും ധൃതിയിൽ പോയി പള്ളി വരാന്തയിൽ/മുറ്റത്ത് നിന്നും വർത്തമാനം പറഞ്ഞ്...

ഇശാഅ് ജമാഅത്തിനു പള്ളിയിൽ നിസ്കാരം നടക്കുമ്പോൾ കവലകളിലും അങ്ങാടികളിലും ഓൺലൈൻ തിരക്കിൽ മുഴുകി ചാറ്റിങ്ങിലും അനാവശ്യ സംസാരത്തിലും സമയം ഏറെ നഷ്ടപ്പെടുത്തി....

വീട്ടിൽ വൈകിഎത്തി വൈകി ഉറങ്ങുന്ന ഇന്നത്തെ മുസ്ലിം സമുദായത്തിലെ മക്കൾ....

*അവർ കാണുന്ന ദീനും സ്വർഗവും...*

👉ആഴ്ചയിൽ വാട്സപ്പിൽ എല്ലാവർക്കും ജുമുഅ മുബാറക് അയക്കലും...

👉റമളാനും ശഅബാനുമൊക്കെ ആദ്യം അറിയിച്ച് അധ്വാനമില്ലാതെ സ്വർഗത്തിൽ സീറ്റ് ബുക്ക് ചെയ്യലും....

👉നബി(സ) പഠിപ്പിക്കാത്ത പലകാര്യങ്ങളും 25 പേർക്ക് അയച്ച് സന്തോഷവാർത്ത നേടലും....

👉ആരുടെയൊക്കെയോ സ്വപ്നങ്ങൾ ശരിയെന്ന് പറഞ്ഞ് അടിസ്ഥാനമില്ലാത്ത മെസേജുകൾ ദീനിൻെറ പേരിൽ ഷെയർ ചെയ്യലും...

*സുഹൃത്തേ,*

*ഇത്തരം കാട്ടികൂട്ടലുകലൂടെ സ്വർഗം കിട്ടുമെന്ന് കരുതുന്നുണ്ടോ...?*

പ്രവാചകന്മാരുടെ പാത ഇതാണൊ?

സ്വഹാബികൾ ദീനിനെ മനസ്സിലാക്കിയത് ഇത്തരത്തിലാണൊ?

നല്ലവരായ മുൻഗാമികളും പണ്ഡിതരും ദീനിനെ മനസ്സിലാക്കിയത് അത്തരത്തിലാണൊ?

*അല്ല, അല്ലേ.....*

ക്വുർആനും തിരുസുന്നത്തും അവർ മനസ്സിലാക്കിയത് പോലെ... നമ്മളും മനസ്സിലാക്കേണ്ടതല്ലേ.....

അല്ലാഹുവിൻ്റെ ദീൻ പഠിക്കാനും ജീവിതത്തിൽ പകർത്താനും നാം  സമയം കണ്ടത്തേണ്ടതല്ലേ....

മരണമെന്ന സത്യം നമ്മെ പിടികൂടുമെന്ന കാര്യം നമ്മൾ വിസ്മരിച്ചുകളയുന്നു.... പാടില്ല.

സമയം നമ്മെ കാത്തുനിൽക്കില്ല നഷ്ടപ്പെടുത്തരുത്...

നന്മയെ ജീവിതത്തിൽ കൂടുതലാക്കാനും....
ആരാധനാകാര്യങ്ങൿ കൃത്യനിഷ്ഠയോടെ ചെയ്യാനും അല്ലാഹു അനുഗ്രഹിക്കട്ടെ.....

ആമീൻ....

അഭിപ്രായങ്ങളൊന്നുമില്ല: