“ഇലാ ഹളറത്തി”
നബിയ്യില്‍ മുസ്തഫാ മുഹമ്മതിന്‍
സല്ലള്ളാഹു അലൈഹിവസല്ലം
“അല്‍ ഫാത്തിഹ”
എന്ന് വിളിച്ച് കൊണ്ട് മൊല്ലാക്ക നടത്തുന്ന "തട്ടിപ്പന്‍ ശിര്‍ക്കന്‍ ദുആ" മുസ്ലിയാക്കമാര്‍ക്ക് പൈസ ഉണ്ടാക്കാന്‍ വേണ്ടി മുസ്ലിയാക്കമാര്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് .. നബി (സ) അങ്ങനെ ഒരു ദുആ പഠിപ്പിച്ചിട്ടില്ല . നിക്കാഹ് മരണം ആണ്ട് കണ്ണോക്ക് നാല്‍പ്പത് പള്ളകാണല്‍ നിശ്ചയം കുറ്റിയടിക്കല്‍ വീടിരിക്കല്‍ യാത്ര പോവല്‍ എന്നിങ്ങനെ സകല കാര്യങ്ങള്‍ക്കും മുസ്ലിയാക്കന്മാരുടെ “ഇലാ ഹളറത്തി”നബിയ്യില്‍ മുസ്തഫാ മുഹമ്മതിന്‍ സല്ലള്ളാഹു അലൈഹിവസല്ലം “അല്‍ ഫാത്തിഹ” എന്ന് വിളിച്ച് കൊണ്ട് നടത്തുന്ന ഈ തട്ടിപ്പന്‍ ശിര്‍ക്കന്‍ ദുആ കാണാവുന്നതാണ് .ഇസ്ലാമില്‍ ഇങ്ങനെ ഒരു പാര്‍സല്‍ ചെയ്യുന്ന ദുആ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല .
നബി (സ)യുടെ സന്നിധിയിലേക്ക് ഒരു ഫാത്തിഹ പാര്‍സലാക്കി നബി (സ)യേയും മമ്പുറം തങ്ങളെയും ഓരോ നാട്ടിലെ മറ്റ് പലരെയും ഇടയാളനാക്കി -നസ്രാണി അച്ചന്മാരെപ്പോലെ - തേടുന്ന പണിയാണ് മുസ്ലിയാക്കന്മാര്‍ ഇവിടെ ഈ ഫാത്തിഹ പാര്‍സലാക്കിയുള്ള ദുആയില്‍ ചെയ്യുന്നത്
ഇവര്‍ ചൊല്ലുന്ന ഈ ബിദ്അത്തായ ദുആയില്‍ നാട്ടില്‍ എമ്പാടും പൂജിക്കപ്പെടുന്ന മൊയ്തീന്‍ ശൈഖ് മുതല്‍ പുതുപൊന്നാനിയിലെ അടിഞ്ഞീവി വേങ്ങര കോയാക്ക സി എം മടവൂര്‍ തുടങ്ങി ഓച്ചിറ കുപ്പസ്വാമി വരെയുള്ള അഡ്രസ് ഉള്ളതും ഇല്ലാത്തതും ആയ ഒറിജിനലും വ്യാജനും പിരാന്തന്മാരും അല്ലാത്തവരുമായ പലരെയും വിളിച്ച് തേടുന്നതായി കാണുന്നു .. പക്ഷേ ആമീന്‍ ചൊല്ലുന്ന കൌമിന് ഇതിന്‍റെ അര്‍ഥം അറിയില്ല ..
ഫാത്തിഹ ഓതി ദുആ യിരക്കുകയല്ലേ എന്നാണ് ഖൌമിന്റെ മനസ്സിലുള്ളത് . നബി (സ)യെയും നാട്ടിലെമ്പാടും പൂജിക്കുന്ന മുമ്പുറം , പുത്തന്‍പള്ളി അജ്മീര്‍ വേങ്ങര കോയപ്പാപ്പ ബദ്രീങ്ങള്‍ മൊയ്തീന്‍ ശൈഖ് തുടങ്ങി പുതുപൊന്നാനി മുനമ്പത്തെ അടിഞ്ജീവിയെ വരെ വിളിച്ച് തവസ്സുലാക്കിയും നേരിട്ടും തേടുന്ന ഈ ശിര്‍ക്കും ബിദ് അത്തും സമ്മിശ്രമാക്കിയ ഈ ദുആക്കാണ് താന്‍ ആമീന്‍ ചൊല്ലുന്നത് എന്ന് ബഹുഭൂരിപക്ഷം മുസ്ലിംകള്‍ക്കും അറിയില്ല .
മുസ്ലിയാര്‍ "ഇലാ ഹളറത്തി നബിയ്യില്‍ മുസ്തഫാ സല്ലാല്ലാഹു അലൈഹിവ സല്ലം അല്‍ ഫാത്തിഹ" എന്ന് വിളിച്ച് കൊണ്ട് നടത്തുന്ന ഈ ദു ആക്ക് എന്താണ് മുജാഹിദ്കള്‍ ആമീന്‍ ചൊല്ലാത്തത് എന്നൊക്കെ പലരും അറിവില്ലാതെ ചോദിക്കാറുണ്ട് .. മുസ്ലിയാര്‍ അവരെക്കൊണ്ട് ആമീന്‍ ചൊല്ലിപ്പിച്ചത് ഈ ജാതി ശിര്‍ക്ക് ബിദ് അത്തുകള്‍ക്കാണ് എന്നറിഞ്ഞാല്‍ നബി(സ)യെ സ്നേഹിക്കുന്ന ഒരൊറ്റ മുസ്ലിമും ഈ അല്‍ഫാതിഹ വിളിച്ചുള്ള ഈ തട്ടിപ്പന്‍ ദു ആക്ക് ആമീന്‍ ചൊല്ലില്ല ..
കാരണം നബി (സ)യെ സ്നേഹിക്കുന്നവന്‍ നബി (സ) പഠിപ്പിച്ച ജീവിത ചര്യകള്‍ പിന്‍പറ്റുന്നവനാണ് . നബി (സ) പറഞ്ഞു :
وَمَنْ أَحْيَا سُنَّتِي فَقَدْ أَحَبَّنِي وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ
ആരെങ്കിലും എന്‍റെ ചര്യയെ -സുന്നത്തിനെ- ജീവിപ്പിച്ചാല്‍ നിശ്ചയമായും അവന്‍ എന്നെ സ്നേഹിച്ചവനാണ് . ആരെന്നെ സ്നേഹിച്ചുവോ അവന്‍ എന്‍റെ കൂടെ സ്വര്‍ഗ്ഗത്തിലാണ്
مَنْ أَحَبَّ سُنَّتِي فَقَدْ أَحَبَّنِي وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ
ആരെങ്കിലും എന്‍റെ ചര്യയെ -സുന്നത്തിനെ- സ്നേഹിച്ചാല്‍ നിശ്ചയമായും അവന്‍ എന്നെ സ്നേഹിച്ചവനാണ് . ആരെന്നെ സ്നേഹിച്ചുവോ അവന്‍ എന്‍റെ കൂടെ സ്വര്‍ഗ്ഗത്തിലാണ്
അല്ലാഹു പഠിപ്പിച്ചതും സകല കാര്യങ്ങളിലും നബി (സ)യെ മാതൃകയാക്കി ജീവിക്കാനാണ് .لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ﴿٢١﴾
[33:21] തീര്‍ച്ചയായും നിങ്ങള്‍ക്ക് റസൂലുള്ളാഹി (സ) ല്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ﴿٨٠
[4:80] (അല്ലാഹുവിന്‍റെ)റസൂലിനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
അപ്പോള്‍ അല്ലാഹുവിന്‍റെ റസൂലിനെ അനുസരിക്കുവാനാണ് അല്ലാഹുവും റസൂലും കല്പ്പിചിട്ടുള്ളത് അതല്ലാതെ .മുസ്ലിയാരെ അന്ധമായി അനുസരിച്ച് അയാളുടെ "ഇലാഹളറത്തി അല്‍ഫാതിഹ" പോലുള്ള തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കാനല്ല .
മാത്രമല്ല ഓരോ രാവിലെ ഉറക്കില്‍ നിന്നും എണീറ്റ് രാത്രി വീണ്ടും ഉറങ്ങുന്നത് വരെയുള്ള ഒരു മുസ്ലിമിന്‍റെ ജീവിതത്തിലെ ഓരോ സമയത്തും ചൊല്ലേണ്ട ദു ആകള്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട് ... ആ സമയത്തൊക്കെ മുസ്ലിയാരെ വിളിച്ച് ദു ആ യിരപ്പിക്കാന്‍ നമുക്ക് പറ്റുമോ ..? നടക്കുന്ന കാര്യമാണോ ..? അല്ല
രാവിലെ കക്കൂസില്‍ പോകണം ...
"ഇലാ ഹളറത്തി നബിയ്യില്‍ മുസ്തഫാ സല്ലാല്ലാഹു അലൈഹിവസല്ലം അല്‍ ഫാത്തിഹ" എന്ന് വിളിച്ച് കൊണ്ട് ദുആ യിരപ്പിക്കാന്‍ മൊല്ലാക്ക യെ വിളിക്കാന്‍ പറ്റുമോ ..? ഇല്ല .
കക്കൂസില്‍ നിന്ന് ഇറങ്ങുമ്പോഴും ദുആ യുണ്ട് .. അപ്പോള്‍ പിന്നെ മൊല്ലാക്ക വെയ്റ്റ് ചെയ്ത് നില്‍ക്കേണ്ടി വരില്ലേ ...
ബെഡ് റൂമില്‍ ദു ആ കള്‍ ഉണ്ട് .. ആരാ ചൊല്ലേണ്ടത് ..? മുസ്ലിയാരാണോ ..? അവിടെ മുസ്ലിയാരുടെ ഈ ഇലാ ഹളറത്തി പറ്റുമോ ..?
ഇല്ല ... അപ്പോള്‍ നടക്കുന്ന കാര്യമല്ല ....
അതെ ....മുസ്ലിംകളായ നമുക്ക് അല്ലാഹുവിന്‍റെ റസൂല്‍ (സ) നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സകല കാര്യങ്ങളിലും ചെയ്യേണ്ട ദുആ പഠിപ്പിച്ചിട്ടുണ്ട് . കഴിയുന്നത്ര അതൊക്കെ പഠിക്കുക . ജീവിതത്തില്‍ പകര്‍ത്തുക .
ഇത് ആരെയെങ്കിലും പരിഹസിക്കാന്‍ എഴുതുന്നതല്ല . മനസ്സില്‍ കേറുന്ന വിധത്തില്‍ കാര്യം പഠിക്കാന്‍ പറയുന്നതാണ് .
രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ ചൊല്ലേണ്ട ഒരു ദുആ നബി (സ) പഠിപ്പിചത് കാണുക . ഇത് പഠിക്കുക : ജീവിതത്തില്‍ പകര്‍ത്തുക .
രോഗ സന്ദര്‍ശനം - നബി (സ) പഠിപ്പിച്ച ഒരു ദുആ ഇതാണ് :
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
"അസ് അലുള്ളാഹല്‍ അളീം റബ്ബല്‍
അര്ഷില്‍ അളീം അന്‍ യശ് ഫിയക "
മഹത്തായ സിംഹാസനത്തിന്‍റെ ഉടമയായ മഹാനായ അല്ലാഹുവിനോട് നിനക്ക് സുഖമാക്കി തരുവാന്‍വേണ്ടി ഞാന്‍ ദുആ ചെയ്യുന്നു.
രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ ഈ പ്രാര്‍ത്ഥന 7 തവണ ചൊല്ലുക
=====================================
യാത്ര പോകുന്നവന്‍ ചൊല്ലേണ്ട ഒരു ദുആ നബി (സ) പഠിപ്പിചത് കാണുക
أَسْتَوْدِعُكَ اللَّهَ الَّذِي لَا تَضِيعُ وَدَائِعُهُ
നിങ്ങളെ ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നു . അവനില്‍ വിശ്വസിച്ചേല്‍പ്പിക്കുന്നത് ഒന്നും നഷ്ട്ടപ്പെടുകയില്ല
യാത്രയാക്കുന്നവന്‍ ചൊല്ലേണ്ട ഒരു ദുആ നബി (സ) പഠിപ്പിചത് കാണുക
أَسْتَوْدِعُ اللَّهَ دِينَكَ وَأَمَانَتَكَ وَخَوَاتِيمَ عَمَلِكَ
നിന്‍റെ ദീനും വിശ്വസ്തതയും പ്രവര്‍ത്തനങ്ങളുടെ പരിണിതഫലവുമെല്ലാം ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിച്ചിരിക്കുന്നു
===================================
വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ നിക്കാഹ് കഴിഞ്ഞ ഉടനെ ചൊല്ലേണ്ട ഒരു ദുആ നബി (സ) പഠിപ്പിചത് കാണുക
بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِي الْخَيْرِ - (صحيح أبي داود رقم: 2130)
ബാറക്കല്ലാഹു ലക വബാറക അലൈക വജമഅ ബൈനകുമാ ഫീ ഖൈര്‍
അല്ലാഹു നിന്നെ അനുഗ്രഹിക്കുകയും നിന്‍റെ മേല്‍ അനുഗ്രഹം ചൊരിയുകയും നന്മയില്‍ നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് ചേര്‍ക്കുകയും ചെയ്യട്ടെ
ഇങ്ങനെ ഒരു മുസ്ലിമിന്‍റെ ജീവിതത്തിലെ സകല സന്ദര്‍ഭങ്ങളിലും ചൊല്ലേണ്ട ദുആകള്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട് . എന്നാല്‍ നമ്മള്‍ അതൊന്നും പഠിക്കാന്‍ തയ്യാറല്ല . സ്വന്തം മാതാപിതാക്കളുടെ മയ്യിത്ത് നിസ്ക്കരിക്കുമ്പോള്‍ ചൊല്ലുന്ന ദുആ പോലും അറിയാത്തവരാണ് ബഹുഭൂരിപക്ഷവും എന്നതാണ് സത്യം . അതിനാല്‍ തന്നെ എല്ലാം ദീന്‍ തൊഴിലാളികള്‍ ആയ മുസ്ലിയാക്കന്മാരെ ഏല്‍പ്പിച്ച് തൂണും ചാരി നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .അറിവില്ലാത്തവരും മടിയന്മാരുമായ പൊതുജനം എന്ന വിഭാഗത്തിന്‍റെ അവസ്ഥ കണ്ടറിഞ്ഞ് കഴിയുന്നത്ര തങ്ങളുടെ പോക്കറ്റ് നിറക്കുന്ന വിധം നബി (സ) പഠിപ്പിക്കാത്ത പലതും ഫിറ്റ് ചെയ്ത് തന്‍പോരിമ കാണിക്കാന്‍ ബിദ് അത്തുകാരായ മുസ്ലിയാക്കന്‍മാര്‍ മത്സരത്തിലാണ് .
നബി (സ) പഠിപ്പിച്ച ദുആ കള്‍ ഒക്കെയും ചെറുതും ലളിതവുമാണ് .. പോക്കറ്റ് നിറയണമെങ്കില്‍ കുറച്ച് കൂടി കൂടുതല്‍ ചൊല്ലുമ്പോള്‍ ഒരു വിവരവുമില്ലാത്ത കൌം ഉസ്താദ് ന്‍റെ നീട്ടിയ ദു ആയില്‍ മയങ്ങി നല്ലോണം കൈ നിറയെ കൊടുക്കും...
അങ്ങനെയാണ് ഇലാ ഹളറത്തി യും സ്വലാത്ത് വക പെട്ടിയും ഒക്കെ മുസ്ലിം സമൂഹത്തിലേക്ക് കടന്നു വന്നത് ..
സഹോദരങ്ങളെ .... പൌരോഹിത്യം വളരുന്നത് അറിവില്ലാത്ത ജാഹിലുകള്‍ ഉള്ള ഒരു സമൂഹത്തിലാണ് .. അതിനാല്‍ അറിവുള്ളവരാവുക .സുന്നത്തുകള്‍ പിന്‍പറ്റുക. അല്ലാഹു അനുഗ്രഹിക്കട്ടെ .. ആമീന്‍