2017 ജനുവരി 8, ഞായറാഴ്‌ച

കിതാബുത്തൗഹീദ്‌

*📘കിതാബുത്തൗഹീദ്‌📕*

ശൈഖ്‌ മുഹമ്മദ്‌ ബിൻ അബ്ദിൽ വഹ്ഹാബ്‌ (റ)

*📝വിവിധ  അധ്യായങ്ങളുടെ  പേരുകൾ വിഷയാടിസ്ഥാനത്തിൽ :*

➖➖➖➖➖➖➖➖➖➖➖

1. തൗഹീദിന്റെ. മഹത്വം

2. തൗഹീദ്‌  ശരിയായാലുള്ള. ഫലങ്ങൾ

3. ശിർക്കിനെ. കുറിച്ചുണ്ടാകേണ്ട. ഭയം

4. " ലാ ഇലാഹ ഇല്ലള്ള " എന്ന. സാക്ഷ്യ. വചനത്തിലേക്കുള്ള. ക്ഷണം

5. തൗഹീദിന്റെ. തഫ്‌ സീർ , കലിമയുടെയും

6. പരീക്ഷണങ്ങൾ. നീങ്ങിപ്പോകാൻ. വളയം / നൂൽ / ഐക്കല്ലു. എന്നിവ. കെട്ടുന്നത്‌. ശിർക്കാണു

7. മന്ത്രങ്ങളും  ഏലസ്സുകളും

8.  മരം , കല്ലു , തുടങ്ങിയവ. കൊണ്ട്‌. ബർക്കത്ത്‌  എടുക്കൽ 

9. അള്ളാഹുവല്ലാത്തവരുടെ. പ്രീതിക്ക്‌. വേണ്ടി  അറുക്കൽ ശിർക്കാണു

10. അള്ളാഹുവല്ലാത്തവർക്ക്‌. ബലി. നൽകിയ. സ്ഥലത്ത്‌. പോലും അള്ളാഹുവിനു. ബലി. നൽകാൻ. പാടില്ല...

11. അള്ളാഹുവല്ലാത്തവർക്കുള്ള. നേർച്ച. ശിർക്കാകുന്നു

12. അള്ളാഹുവല്ലാത്തവരോട്‌. രക്ഷ. തേടൽ. ശിർക്കാകുന്നു

13. അള്ളാഹുവല്ലാത്തവരോടുള്ള. സഹായാർത്ഥന. ശിർക്കാകുന്നു...

14. സഹായിക്കുവാൻ. അള്ളാഹു. മാത്രം

15. പിശാചുക്കളും. ജ്യോൽസ്യന്മാരും

16. ശഫാ അത്ത്‌. അഥവ. ശുപാർശ്ശ

17. ഹിദായത്ത്‌. നൽകുന്നവൻ. അള്ളാഹു. മാത്രം

18. സ്വാലിഹീങ്ങളോടുള്ള. തീവ്രത (അതിരുവിട്ട. ആദരവ്‌) കുഫ്‌ റിലേക്ക്‌. നയിക്കും

19. സ്വാലിഹായ. വ്യക്തിയുടെ. ഖബറിനരികിൽ. ആരാധന. നടത്തൽ

20. സ്വാലിഹീങ്ങളുടെ. ഖബറുകളോടുള്ള. അതിരുകവിഞ്ഞ. സമീപനം. പാടില്ല

21. പ്രവാചകൻ. തൗഹീദിന്റെ. സം രക്ഷകൻ

22. മുസ്ലിംകളിലും. ശിർക്കു. വരാമെന്ന് !!!

23. സിഹ്‌ ർ  അഥവ അ. മാരണം

24. സിഹ്‌ റിന്റെ. ഇനങ്ങൾ

25. ജ്യോൽസ്യന്മാർ , സിദ്ധന്മാർ

26. നുശ്‌ റ ( സിഹ്‌ റിനെ. സിഹ്‌ റു കൊണ്ടുതന്നെ. ചികിത്സിക്കുന്ന. രീതി  ) ശിർക്കും. കുഫ്‌ റുകാണു

27. ശകുനം. നോക്കൽ ശിർക്കാണു

28. ജ്യോൽസ്യം  ശിർക്കാണു

29. ഞാറ്റുവേലകളിൽ. വിശ്വസിക്കൽ. ശിർക്കാണു

30. പരമമായ. സ്നേഹം. അള്ളാഹുവിനോട്‌. മാത്രം

31. ( പരമമായ / അഭൗതികമായി ) ഭയക്കേണ്ടത്‌. അള്ളാഹുവെ. മാത്രം

32. തവക്കുൽ ( ഭരമേൽപ്പിക്കൽ ) അള്ളാഹുവിൽ. മാത്രം

33. അള്ളാഹുവിന്റെ. തന്ത്രം. അവന്റെ. ശിക്ഷയാണു

34. ( വിപത്തുകളിൽ ) ക്ഷമിക്കൽ. ഈമാനിന്റെ. ഭാഗം

35. രിയാ ഉ ( ജനങ്ങളെ  കാണിക്കാൻ  സൽ കർമ്മങ്ങൾ ചെയ്യൽ) ശിർക്കാണു

36. കർമ്മങ്ങൾക്ക്‌. പ്രതിഫലമായി. ദുനിയാവ്‌ ( ഇഹലോക. നേട്ടങ്ങൾ ) ആഗ്രഹിക്കാൻ. പാടില്ല

37. അള്ളാഹു. ഹലാലാക്കിയതിനെ. ഹറാമാക്കലും. ഹറാമാക്കിയതിനെ. ഹലാലാക്കലും. വൻ പാപം

38. ത്വാഗൂത്തിനോട്‌ (ശരീ അത്തിനെതിരായ ) വിധിതേടൽ

39. അള്ളാഹുവിന്റെ. നാമ- ഗുണ- വിശേഷണങ്ങളെ. നിഷേധിക്കൽ

40. അള്ളാഹുവിന്റെ. അനുഗ്രഹങ്ങളെ. നിഷേധിക്കൽ

41. അള്ളാഹുവിനു. സമന്മാരെ. ഉണ്ടാക്കൽ

42. അള്ളാഹുവെ. കൊണ്ട്‌ ( ഒരു വിശ്വാസി ) സത്യം. ചെയ്താൽ. വിശ്വാസികൾ തൃപ്തിപ്പെടണം

43. " അള്ളാഹുവും. താങ്കളും. ഉദ്ദേശിച്ചത്‌ " എന്ന്. പറയാൻ. പാടില്ല

44. കാലത്തെ. ചീത്ത. പറയരുത്‌ ,  ( അള്ളാഹുവാണു. കാലത്തെ. നിയന്ത്രിക്കുന്നത്‌ )

45. ഖാദി - ഖുദ്വാത്‌. ( പരമ ന്യായാധിപൻ ) , ശാഹിൻ ശാഹ്‌ ( ഉന്നത. ചക്രവർത്തി ) , മാലിക്കുൽ മുൽക്‌ / അം ലാക്ക്‌ ( രാജാധിരാജൻ )  പോലുള്ള. വാക്കുകൾ. മനുഷ്യരെ  കുറിച്ച്‌. പറയാവതല്ല

46.  അള്ളാഹുവിനെ. ആദരിക്കുവാൻ. വേണ്ടി.  ( അവന്റേതല്ലാത്ത. അടിമത്വം. സൂചിപ്പിക്കുന്ന ) പേരുകൾ. മാറ്റിയിടണം

47. അള്ളാഹുവിന്റെ. മതചിഹ്നങ്ങളെ ( ഉദാ : താടി , പർദ്ദ ) പരിഹസിക്കൽ.  കുഫ്‌ ർ  ആണു

48. അള്ളാഹുവോടുള്ള. നന്ദികേട്‌. നാശത്തിനു

49. സൃഷ്ടികളുടെ   അടിമത്വം. കുറിക്കുന്ന. പേരുകൾ ഹറാമാണു

50. അസ്‌ മാ ഉള്ള ( അള്ളാഹുവിന്റെ. തിരുനാമങ്ങൾ ) അറിയണം ,  അവൻ. നിശ്ചയിക്കാത്ത. പേരുകളിൽ  അവനെ. വിളിക്കാൻ. പാടില്ല

51. "അസ്സലാം"  എന്നതിന്റെ. വിശദീകരണം ,

52." അള്ളാഹുവേ. നീ. ഉദ്ദേശിക്കുന്നുവെങ്കിൽ. എനിക്ക്‌. പൊറുത്ത്‌. തരേണമേ ". എന്ന്. പ്രാർത്ഥിക്കാൻ. പാടില്ല

53. അബ്‌ ദീ ( എന്റെ. അടിമയേ)  അമതീ , എന്നിങ്ങനെ. വിളിക്കാൻ. പാടില്ല. ( കാരണം. പരമ. അടിമത്വം. അള്ളാഹുവിനോടാണു )

54. അള്ളാഹുവിന്റെ. നാമത്തിൽ. ചോദിച്ചാൽ. വെറും. കയ്യോടെ. മടക്കി. വിടരുത്‌

55. അള്ളാഹുവിന്റെ. വജ്‌ ഹ്‌. കൊണ്ട്‌  പരമോന്നതമായ. കാര്യങ്ങൾ  മാത്രമേ ( ഉദാ : സ്വർഗ്ഗം ) ചോദിക്കാവൂ , നിസ്സാരമായ. കാര്യങ്ങൾ. ചോദിക്കൽ. അവന്റെ. ഔന്നിത്ത്യത്തെ. ചെറുതാക്കലാണു

56.  " ലൗ " ( ഞാൻ. അങ്ങനെ. ചെയ്തിരുന്നെങ്കിൽ. ഇപ്പോൾ. ഇങ്ങനെയാകുമായിരുന്നു) എന്നിങ്ങനെ. പറയാൻ. പാടില്ല ,. കാരണം. അത്‌. അള്ളാഹുവിന്റെ. " വിധിയിൽ " ഉള്ള. വിശ്വാസക്കുറവാണു

57. കാറ്റിനെ ( അതിന്റെ ഉപദ്രവത്തെ) ചീത്ത. പറയരുത്‌ , കാരണം. കാറ്റ്‌ , മഴ. എന്നിവയെ. അയക്കുന്നവൻ. അള്ളാഹുവാണു....

58.  അള്ളാഹുവിനു. യോജിക്കാത്ത. കാര്യങ്ങൾ.( മോശം)  അവനെ. കുറിച്ച്‌. വിചാരിക്കാൻ. പാടില്ല

59.  ഖദ്‌ റിനെ ( അള്ളാഹുവിന്റെ. വിധിയെ ) നിഷേധിക്കൽ. പാടില്ല , അത്‌. നമ്മുടെ. ഈമാൻ. കാര്യങ്ങളിൽ. പെട്ടതാകുന്നു

60. ജീവനുള്ളവയുടെ. ചിത്രരചനയും. രൂപങ്ങളുണ്ടാക്കലും ( തസ്‌ വീർ) പാടില്ല , അത്‌. ഹറാമാകുന്നു

61. അനാവശ്യമായി. അള്ളാഹുവിന്റെ. പേർ കൊണ്ട്‌  സത്യം. ചെയ്യാൻ. പാടില്ല ( ഉദാ : കച്ചവടച്ചരക്ക്‌. വിൽക്കാൻ )

62. കരാറുകൾ. പാലിക്കുക  എന്നത്‌. വിശ്വാസിയുടെ  ഗുണമാണു

63. "അള്ളാഹു. നിനക്ക്‌. പൊറുത്ത്‌. തരുകയില്ല". എന്ന്. പറയാൻ. പാടില്ല ( അത്‌. തീരുമാനിക്കേണ്ടത്‌. അള്ളാഹുവാണു )

64. അള്ളാഹു. ആരുടെയും. അടുക്കൽ. ശുപാർശ്ശകനാക്കപ്പെടുകയില്ല , മറിച്ച്‌. എല്ലാ. ശുപാർശ്ശയും. അള്ളാഹുവിലേക്കാണു

65. പ്രവാചകൻ. ശിർക്കിലേക്കുള്ള. സകല. വഴികളും കവാടങ്ങളും. അടച്ചവൻ ( തന്നെ. അമിതമായി. പുകഴ്ത്തുന്നത്‌. പോലും. അവിടുന്ന്. വിലക്കി )

66. അള്ളാഹുവിനു. നൽകേണ്ട. ഗാംഭീര്യം  നാം. നൽകണം

🔴🔴🔴🔴🔴🔴🔴🔴🔴🔴

*അള്ളാഹു. ഇതൊരു. സൽകർമ്മമായി. സ്വീകരിക്കട്ടെ....ആമീൻ*

🔴🔴🔴🔴🔴🔴🔴🔴🔴🔴

*" കിതാബുത്തൗഹീദിലെ. അധ്യായങ്ങളും  " അതിനു. മുമ്പ്‌.  പ്രസിദ്ധീകരിച്ചതുമായ. മുഴുവൻ. ലേഖനങ്ങളും. വായിക്കാൻ. ഈ. ലിങ്ക്‌. സന്ദർശ്ശിക്കുക....*. ⬇⬇

https://islambasics.wordpress.com

2017 ജനുവരി 2, തിങ്കളാഴ്‌ച

മുസ്‌ലിം രാജ്യങ്ങള്‍ എത്രമാത്രം ഇലാമികമല്ല?

*മുസ്‌ലിം രാജ്യങ്ങള്‍ എത്രമാത്രം ഇലാമികമല്ല?!*

ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിലെ പ്രൊഫ. ഹുസൈന്‍ അസ്‌കരി വിവിധ രാജ്യങ്ങളിലെ മൂല്യാധിഷ്ഠിത ജീവിതത്തെ അന്വേഷിച്ചുകൊണ്ട് നടത്തിയ ഒരു പഠനം ഏറെ ശ്രദ്ധേയമാണ്. How Islamic are the Islamic Countries എന്നതായിരുന്നു പഠനത്തിന്റെ തലക്കെട്ട്. പരമ്പരാഗതമായി തുടരുന്ന മുസ്‌ലിം രാഷ്ട്രങ്ങളെക്കാള്‍ മറ്റു രാഷ്ട്രങ്ങളാണ് ഇസ്‌ലാമിക ജീവിത രീതിയെയും അധ്യാപനങ്ങളെയും പിന്തുടരുന്നതില്‍ മുന്‍പന്തിയില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അല്‍ഭുതകരമായ കണ്ടെത്തല്‍. ദൈനംദിന ജീവിതത്തില്‍ മൂല്യങ്ങളെ പിന്തുടരുന്നതില്‍ ആരൊക്കെ മുമ്പില്‍നില്‍ക്കുന്നുവെന്ന് അദ്ദേഹം നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ ഇങ്ങനെ മനസ്സിലാക്കാം:
ന്യൂസ്‌ലാന്റ് – ഒന്നാം സ്ഥാനത്ത്
ലക്‌സംബര്‍ഗ് – രണ്ടാം സ്ഥാനത്ത്
അയര്‍ലണ്ട് – മൂന്നാം സ്ഥാനത്ത്
ഐസ്‌ലാന്റ് – നാലാം സ്ഥാനം
ഫിന്‍ലാന്റ് – അഞ്ചാം സ്ഥാനം
ഡന്‍മാര്‍ക് – ആറാം സ്ഥാനം
കാനഡ – ഏഴാം സ്ഥാനം
അങ്ങനെ പോകുന്നു ഈ പട്ടിക. മുസ്‌ലിംകള്‍ ധാരാളമായി പാര്‍ക്കുന്ന രാജ്യങ്ങള്‍ ഇതില്‍ കടന്നുവരുന്നത് വളരെ പിന്നിലാണ്. ഉദാഹരണത്തിന്:
മലേഷ്യ – 38 ാം സ്ഥാനം
കുവൈത്ത് – 48 ാം സ്ഥാനം
ബഹ്‌റൈന്‍ – 64 ാം സ്ഥാനം

ഇതില്‍ ഏറെ അല്‍ഭുതപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ ഈറ്റില്ലമായിരുന്ന സഊദി അറേബ്യയുടെ സ്ഥാനം. ഇസ്‌ലാമിക അധ്യാപനങ്ങളെ നിത്യജീവിതത്തില്‍ പിന്‍പറ്റുന്നതില്‍ 131 ാം സ്ഥാനത്താണ് അത് നിലകൊള്ളുന്നത്.
Global Economy Journal ലില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ പഠനം നമ്മെ അമ്പരപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. പക്ഷെ, നാം നമ്മുടെ പരിസരം വീക്ഷിക്കുകയും വസ്തുത അന്വേഷിക്കുകയും ചെയ്യുമ്പോള്‍ ഈ കണ്ടെത്തലുകള്‍ സത്യസന്ധവും വസ്തുതാപരവുമാണെന്ന് ബോധ്യമാകുന്നു.
മുസ്‌ലിംകള്‍ എന്ന സ്ഥിതിക്ക് മതപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക മാത്രമാണ് ഇന്നത്തെ മുസ്‌ലിംകള്‍ ചെയ്യുന്നത്. നിസ്‌കാരം, നോമ്പ്, ഹിജാബ്, താടി തുടങ്ങിയവ ചെയ്യുന്നു. ഖുര്‍ആന്‍ ഓതുകയും ഹദീസ് വായിക്കുകയും ചെയ്യുന്നു. പക്ഷെ, ഇവയൊന്നും ഒരു മൂല്യമെന്ന നിലക്ക് ജീവിതത്തിന്റെ ഭാഗമാക്കി സ്വീകരിക്കുന്നില്ല. ഭൂമുഖത്തുള്ള മറ്റാരെക്കാളും കൂടുതല്‍ മത പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും മതാധ്യാപനങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നത് നാമാണ്. പക്ഷെ, എന്നിട്ടും മൂല്യങ്ങള്‍ നിത്യജീവിതത്തില്‍ കൊണ്ടുവരുന്ന ഏറ്റവും നല്ല രാജ്യമാവാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ 60 വര്‍ഷത്തിനിടക്ക് 3,000 ത്തോളം വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ നാം ശ്രവിച്ചിട്ടുണ്ട്. പക്ഷെ, അവയുടെ ഉള്ളടക്കം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല.
ഒരു ചൈനീസ് കച്ചവടക്കാരന്‍ ഒരിക്കല്‍ പറയുകയുണ്ടായി: ചില കച്ചവടക്കാര്‍ എന്നെ സമീപിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഇന്റര്‍നാഷ്‌നല്‍ ബ്രാന്റ് നാമങ്ങള്‍ വ്യാജമായി നിര്‍മിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ അവര്‍ വരാന്‍ തയ്യാറായില്ല. ഭക്ഷണം ഹലാല്‍ അല്ല എന്നതായിരുന്നു അതിന് അവര്‍ പറഞ്ഞ കാരണം. അങ്ങനെയെങ്കില്‍, വ്യാജ പേരുകള്‍ വെച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കല്‍ അവര്‍ക്ക് അനുവദനീയമാണോ?
ഒരു ജപ്പാനീസ് മുസ്‌ലിമിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ഞാന്‍ പാശ്ചാത്യന്‍ ലോകത്തിലൂടെ സഞ്ചരിച്ചു. എനിക്ക് അവിടത്തെ അമുസ്‌ലിംകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിനെ കണ്ടെത്താന്‍ കഴിഞ്ഞു. ശേഷം, ഞാന്‍ പൗരസ്ത്യന്‍ ലോകത്തിലൂടെ സഞ്ചരിച്ചു. അവിടെ ഇസ്‌ലാമിനെ മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ. മുസ്‌ലിംകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുസ്‌ലിംകളെ നോക്കുന്നതിനു മുമ്പുതന്നെ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.

ഇസ്‌ലാമിനെ കേവലം നിസ്‌കാരവും നോമ്പും മാത്രമാക്കി ചുരുക്കുന്നിടത്താണ് പ്രശ്‌നം കിടക്കുന്നത്. അതിനെ ഒരു ജീവിത വഴിയായി നാം സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങളുമായുള്ള ഇടപാടുകളിലും പെരുമാറ്റങ്ങളിലും ഇസ്‌ലാം കടന്നുവരണം. അപ്പോഴാണ് അവന്‍ യഥാര്‍ത്ഥ മുസ്‌ലിമാകുന്നുള്ളൂ. അത് യഥാര്‍ത്ഥ മുസ്‌ലിം രാഷ്ട്രമാകുന്നുള്ളൂ.
നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് പോലെയുള്ള മതപരമായ നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ ഓരോരുത്തരുടെയും വൈയക്തിക ഇസ്‌ലാമികതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അത് അവന് രക്ഷിതാവായ അല്ലാഹുവിനോടുള്ള അനിവാര്യ ബാധ്യതയാണ്. എന്നാല്‍, മൂല്യങ്ങള്‍ അല്ലെങ്കില്‍ നന്മകള്‍ (ഗുഡ് എത്തിക്‌സ്) എന്നത് വ്യക്തിയും അവന്റെ സഹ ജനങ്ങളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നാം നമ്മുടെ നിത്യജീവിതത്തില്‍ മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിലും ഇടപാടുകളിലും ഇസ്‌ലാമിനെ കൊണ്ടുവന്നിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ദുഷിക്കുകയും വഴികേടിലാവുകയും ചെയ്യും.
കപട സ്വഭാവമുണ്ടെന്നു കരുതി ഒരാളെയും അവരുടെ ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് വാല്യൂ ചെയ്യാന്‍ നമുക്ക് കഴിയില്ല. അതിനു നാം തുനിയുകയും അരുത്.
പ്രവാചകന്‍ പറയുന്നു: ‘ഏറ്റവും വലിയ ദരിദ്രന്‍ അന്ത്യനാളില്‍ ധാരാളം നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയവയുമായി കടന്നുവരുന്നവരാണ്. പക്ഷെ, അവര്‍ അതിനെ കവച്ചുവെക്കുംവിധം പരസ്പര ഇടപാടുകളിലും ധനവിനിയോഗത്തിലും പെരുമാറ്റത്തിലും വളരെ അധ:പതിച്ച വഴികള്‍ സ്വീകരിച്ചവരായിരിക്കും.’
അതുകൊണ്ടുതന്നെ, ഈമാനും (വിശ്വാസത്തിന്റെ ആന്തരികത തലങ്ങള്‍) ഇഹ്‌സാനും (വിശാവസ്തിന്റെ സാമൂഹിക തലങ്ങള്‍) ഇല്ലാതെ ഒരാളുടെ ഇസ്‌ലാം അപൂര്‍ണമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് കൂടുതല്‍ ചിന്തിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്.
ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്: Islam is the best Religion. But, Muslims are the worst forllowrs. ഇസ്‌ലാം ഏറ്റവും നല്ല മതമാണ്. പക്ഷെ, മുസ്‌ലിംകളാണ് ഏറ്റവും ചീത്ത അനുയായികള്‍.

2016 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

Kju

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഖുര്‍ആനും സുന്നത്തും ആധാരമാക്കി നിലവില്‍ വന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടയില്‍ നിന്നും പുറത്തു പോയവരാണ് 'സമസ്ത'ക്കാര്‍. പ്രവാചകന്‍മാര്‍ പഠിപ്പിച്ച യഥാര്‍ഥ       തൌഹീദിനെതിരില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. കേരളക്കരയില്‍ ദര്‍ഗാ സംസ്കാരവും കറാമത്ത് കച്ചവടവും കബറാളികളോടുള്ള പ്രാര്‍ഥനാസ്വഭാവവും നിലിര്‍ത്തിപ്പോരുന്നതില്‍ 'സുന്നി'കള്‍ എന്ന പേരിലറിയപ്പെടുന്ന സമസ്തക്കാര്‍ മുന്നിലാണ്. സാധാരണ മുസ്ലിംജനതയെ അന്ധവിശ്വാസ- അനാചാരങ്ങളിലേക്ക് നയിച്ച്, അവരുടെ ഇഹലോകവും പരലോകവും    ഇല്ലാതാക്കുന്ന പണിയിലാണ് സമസ്തയിലെ പണ്ഡിതന്‍മാര്‍. ശാഫിഈ മദ്ഹബുകാരാണ് ഞങ്ങള്‍ എന്ന വാദിക്കാറുണ്ടെങ്കിലും ഇമാം ശാഫിഈ(റ)യുടെ ഒട്ടുമുക്കാല്‍ അഭിപ്രായങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

ارتكبت على الخطأ غير حصر وعدد  لك أشكو فيه يا سيدي خير النبي

(കയ്യും കണക്കമുല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പോയി എന്‍റെ നേതാവായ നബിയെ അങ്ങയോടു ഞാന്‍ ആക്ഷേപം ബോധിപ്പിക്കുന്നു..)

അല്ലാഹുവിനോട് ചോദിക്കേണ്ട മാപ്പപേക്ഷ മരിച്ച നബിയിലേക്ക് തിരിക്കുന്നു. ഇനി മുഹിയുദ്ധീന്‍ മാലയിലെ വരികള്‍ കാണുക.

''കുപ്പിയകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.''
''ചത്ത ചകത്തിനു ജീവന്‍ ഇടീച്ചോവര്‍ ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍.''
''വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം നല്‍കും ഞാനെന്നോവര്‍''

ഈ വരികളില്‍ പറയുന്ന ഹൃദയത്തിലുള്ളത്‌ അറിയുക, മരിച്ചവരെ ജീവിപ്പിക്കുക എവിടെ നിന്ന് വിളിച്ചാലും ആ ദുആ കേള്‍ക്കുക എന്നതൊക്കെ അല്ലാഹു വിന്‍റെ മാത്രം വിശേഷണങ്ങള്‍ ആണ്. അത് മുഹിയുദ്ധീന്‍ ശൈഖിനോ നബിമാര്‍ക്കോ നല്‍കുക എന്നത് മക്കയിലെ മുശിരിക്കുകള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് എന്നോര്‍ക്കുക.

ദാഹം മൌത്തത് കൂട്ടിടും ഇബെലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍  ബദ് രീങ്ങളാല്‍ തുണ റബ്ബനാ...

മരണ സമയത്ത് ഇബ്ലീസിനെ ആട്ടുവാന്‍ പോലും ബദ് രീങ്ങളുടെ സഹായം ചോദിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സമസ്ത ക്കാരില്‍ നിന്ന് ദീന്‍ പഠിക്കുന്ന പാവങ്ങള്‍ എന്നത് എന്ത് മാത്രം പരിതാപകരമാണ്. ഈയടുത്ത് നൌഷാദ് അഹ്സനി പറഞ്ഞത് മരിക്കാന്‍ നേരം മുഹിയുദ്ധീന്‍ ശൈഖിനെ വിളിച്ചാല്‍ മതി എന്നാണു. അങ്ങിനെ മരണ സമയം പോലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലാതെ കാഫിറായി മരിക്കാന്‍ വേണ്ട എല്ലാ ഉപദേശങ്ങളും ഇവര്‍ തങ്ങള്‍ക്കു ചോറും കൈമടക്കും നല്‍കി ബഹുമാനിച്ചു തലയില്‍ കേറ്റിയ പാവം ജനങ്ങളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

പലരും കരുതുന്നത് വിഗ്രഹം പൂജിക്കുകയോ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുകയോ മുസ്ലിംകള്‍ അല്ലാത്ത മരിച്ചവരെ വിളിച്ചു സഹായം തെടുന്നതോ മാത്രമാണ് ശിര്‍ക്ക് എന്നാണു. എന്നാല്‍ ഇനിയും മരിക്കാത്ത ഈസ നബി (അ ) വിളിച്ചു സഹായം തേടുന്നത് അല്ലാഹു ആക്ഷേപിക്കുന്നത് കാണുക.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെമാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായുംനീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (5:116-117)

പരലോകത്ത് വെച്ച് ഇന്നും അല്ലാഹുവിന്‍റെ അടുത്തു ജീവിച്ചിരിപ്പുള്ള ഈസ നബി പോലും അദ്ദേഹത്തോട് ചോദിക്കുന്നത് കേള്‍ക്കുകയോ അറിയുകയോ ഇല്ല എങ്കില്‍ പിന്നെ മരിച്ചു പോയവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു അവരോടു ചോദിക്കുന്നത് ശിര്‍ക്കാകുമെന്നതിനു ബുദ്ധിയുള്ളവര്‍ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ?. മക്കയിലെ മുശിരിക്കുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പരസ്പരം ആരാധ്യന്‍ മാരെ ബഹുമാനിക്കാന്‍ അഥവാ അല്ലാഹുവേ അവര്‍ ആരാധിക്കുന്നത് പോലെ അവരുടെ മഹാന്‍മാരായ ആളുകളെ കേവലം ഒന്ന് ബഹുമാനിക്കാന്‍ മാത്രം പറഞ്ഞപ്പോളാണ് സൂറത്തുല്‍ കാഫിറൂനിലൂടെ അല്ലാഹു അത്തരം അല്ലാഹു അല്ലാത്തവരെ ആ അര്‍ത്ഥത്തിലുള്ള ബഹുമാനം പോലും ആരാധനയാകും എന്നതിനാല്‍ അത് വിലക്കി കൊണ്ട് പ്രഖ്യാപനം നടത്തിയത് എങ്കില്‍ ഇന്ന് ഖബറുകളും മരവള്ളിയും മറ്റും ചന്ദന തിരിയും നിലവിളക്കും നേര്‍ച്ചയും വലം വെക്കലും തൊട്ടു മുത്തലും സുജൂദ് ചെയ്യലും വരെ നടത്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തെണ്ടത് എന്ന് വിവേകമുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. മുഹിയുദ്ധീന്‍ ഷെയ്ഖ്‌ പറഞ്ഞ വാചകം ഇവിടെ വളരെ പ്രസക്തമാകുന്നു. ''ഹൃദയത്തില്‍ അനേകം ആരാധ്യരെ വെച്ച് കൊണ്ട് നീ എങ്ങിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക?''

അല്ലാഹു ഏകനാണ്, സൃഷ്ടികളുടെ കഴിവിനപ്പുറത്തെ ഒരു കാര്യവും അവനോടു അല്ലാതെ ചോദിച്ചു കൂട. കാര്യ കാരണ ബന്ധത്തിനപ്പുറം നമ്മെ സഹായിക്കാന്‍ അവന്നു മാത്രമേ കഴിയൂ. അതിനാല്‍ കീഴ്വണക്കം പരിപൂര്‍ണമായി അല്ലാഹുവിനാക്കുക. അവനോടൊപ്പം മറ്റാരെയും ചേര്‍ക്കാതിരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം...അല്ലാഹു നമുക്കെല്ലാം തൌഫീക്ക് ചെയ്യട്ടെ...ആമീന്‍..

2016 ഒക്‌ടോബർ 9, ഞായറാഴ്‌ച

സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....

സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....

സൂഫികളും ബറേൽവികളുമല്ലാത്ത ഇന്ത്യയിലെ എല്ലാ മുസ്ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിച്ചു അവർക്കെതിരെ പ്രസ്താവനയിറക്കാൻ ഉത്തരേന്ത്യ വരെ പോവുകയും ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റു ശക്തികളായ സംഘ പരിവാറിനു ഓശാന പാടുകയും ചെയ്യുന്ന കാന്തപുരം വിഭാഗം സുന്നികളുടെ പൂർവ്വ-വർത്തമാന കാല ഭീകര-വിദ്വംസക പ്രവർത്തനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നാവും. അണികൾ മറക്കാൻ ശ്രമിക്കുന്നതും എന്നാൽ കേരള ജനത ഇന്നു വരെ മറക്കാത്തതുമായ ചില സംഭവ വികാസങ്ങൾ:-

1- കേരളത്തിൽ ആദ്യമായി മുസ്‌ലിം ലേബലിൽ സായുധ സജ്ജരായി രംഗത്ത് വന്ന സുന്നി ടൈഗർ ഫോഴ്‌സ്- ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ സ്ഥാപകൻ കാന്തപുരം തന്നെയായിരുന്നു.
 
2- സംസ്ഥാനത്ത് നടന്ന ആറ് കൊലപാതകങ്ങളെക്കുറിച്ച് 1999ല്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘം പുറത്തു വിട്ട ജംഇയ്യത്തുൽ ഇഹ്‌സാനിയ്യയുടെ കൊലക്കത്തിക്ക് ഇരയായവരുടെ പട്ടിക:-
1995 ഡിസംബര്‍ 29- തൃശൂര്‍ വാടാനപ്പള്ളി രാജീവ്.
1996 ആഗസ്റ്റ് 10- മതിലകം സന്തോഷ്.
1996 ആഗസ്റ്റ് 14- കൊല്ലങ്കോട് മണി.
1996 ആഗസ്റ്റ് 23- വളാഞ്ചേരി താമി.
1995 ആഗസ്റ്റ് 18- കൊളത്തൂര്‍ മോഹനചന്ദ്രൻ.
1994 ഡിസംബര്‍ 4 -ഗുരുവായൂർ സുനിൽ.
 
3- ഈ കേസിൽ കാരന്തൂർ മർക്കസ് മാനേജർ ഉസ്മാൻ മുസ്‌ലിയാരുൾപ്പെടെ 13 പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. (ചന്ദ്രിക ദിനപത്രം 1999 മാര്‍ച്ച് 17).
 
4- കോഴിക്കോട് മുജാഹിദ് സെന്റെറിന് ബോംബ് വെച്ചതും സുന്നി ടൈഗർ ഫോഴ്‌സ് തന്നെയായിരുന്നു.( മാധ്യമം 1999 മാര്‍ച്ച് 17).
 
5- 2003 ഫെബ്രുവരിയിലെ ബലി പെരുന്നാൾ ദിനത്തിൽ വയനാട് വാരാമ്പറ്റയിലെ അത്തിലൻ അബ്ദുല്ലയെ കൊലപ്പെടുത്തിയവരും ഇവർ തന്നെ (2003 ഫെബ്രുവരി 18 ചന്ദ്രിക).
 
6- 1992 മുതൽ സുന്നി ടൈഗർ ഫോഴ്‌സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റെ വിട നസീർ തന്നെ ദേശീയ അന്വേഷണ ഏജൻസി (ഐ എൻ എ)ക്ക് മൊഴികൊടുത്തു. 1992 മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സിനിമ തിയേറ്റർ കത്തിക്കൽ, കൊലപാതകങ്ങൾ എന്നിവയിലും പങ്കാളിയായിരുന്നു (മലയാള മനോരമ 2001 ഏപ്രില്‍10).
 
7- ചേകന്നൂർ കേസിൽ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയേറ്റർ കത്തിക്കൽ കേസിൽ പ്രതിയായിരുന്നു. (രാഷ്ട്ര ദീപിക 2000 നവംബര്‍ 30). ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് 2013 ഒക്ടോബർ 25ന് മലപ്പുറം റാലിയിൽ വെച്ച് ത്വാഹിർ സഖാഫിയെ തട്ടിക്കൊണ്ട് പോയത്.
 
8- 2001 മെയ്4ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ചേകലന്നൂർ കേസിൽ സി.ബി.ഐ ചോദ്യം ചെയതു. ഈ കേസിലെ പത്താം പ്രതിയായിരുന്നു കാന്തപുരം.
 
9- ചേകന്നൂർ കൊലപാതകക്കേസിൽ കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്.
 
10- കോഴിക്കോട് ജില്ലയിലെ പുത്തൂരിൽ നിസ്‌ക്കാരം നടന്നുകൊണ്ടിരിക്കെ പള്ളിയിൽ കയറി ആക്രമിച്ചത് ഇവർ തന്നെയായിരുന്നു.

11- ചെമ്പരിക്ക കാസി അബ്ദുള്ള മുസ്ലിയാരെ കൊന്നു കടലില്‍ തള്ളിയത് ഇവരാണ് എന്ന് കേരളത്തിലെ ഇ കെ വിഭാകം പറയുന്നു അതിന്‍റെ കേസ് ഇപ്പോള്‍ സി ബി ഐ അന്ന്വേഷിച്ചു വരുന്നു.

2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

ഖുർആൻ പഠനം

https://www.youtube.com/c/understandtheQuran
1⃣5⃣9⃣0⃣0⃣0⃣  1,59,000 പേർ കണ്ട ക്ലാസ് നിങ്ങൾ കണ്ടില്ലെന്നോ??
✅➡ ഖുർആൻ പഠനത്തിനൊരെളുപ്പ വഴി✅✳
🔵 (A Result Oriented Learning System)
🔴 മലയാളത്തിൽ ആദ്യത്തെ ഓൺലൈൻ ഖുർആൻ പഠന വേദി.

🌠🌠 ആറുമാസംകൊണ്ട് കുർആൻ വായിച്ചു മനസ്സിലാക്കാം.🍁🍁
🌺 സ്റ്റെപ്-ബൈ-സ്റ്റെപ് ലേർണിംഗ് സിസ്റ്റം
👫 കുട്ടികൾക്കും മുതിർന്നവർക്കും സാധാരണക്കാരനും അഭ്യസ്ഥവിദ്യനും ഒരേപോലെ പ്രയോജനപ്രദം.
🎄ശാസ്ത്രീയമായും മനശ്ശാസ്ത്രപരമായും തയ്യാറാക്കിയ പഠനക്രമം.
🌺 വളരെ എളുപ്പത്തിലും, പെട്ടെന്നും മനസ്സിന്റെ ആഴത്തിലേക്ക് വാക്കുകൾ  തൊടുത്തുവിടുന്ന അദ്ധ്യയനരീതി.

⏭⏭ അല്ലാഹുവിന്റെ കലാം (സംഭാഷണം)പഠിക്കാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

📡📡 അണ്ടർസ്റ്റാന്റ് ഖുർആൻ വെബിനാർ ക്ലാസ് 🌷🌷 (Virtual Classes)

😀😀 ഇന്‍ററാക്റ്റീവ്  വീഡിയൊ ക്ലാസ്സ് 😀😀

⏬⏬ നിങ്ങളുടെ സ്വകാര്യതകൾ സൂക്ഷിച്ചൊകൊണ്ട് നിങ്ങളുടെ വീട്ടിലിരുന്നുതന്നെ ഖുർആൻ പഠിക്കാം
👍👍 അധ്യാപകൻ നിങ്ങളെ കാണുന്നില്ല, നിങ്ങൾക്ക് അധ്യാപകനെ കാണുകയും ചെയ്യാം.

📖 ഖുർആൻ പദാനുപദ അർഥം
🔮 അറബി ഭാഷാ പഠനം (Understand Quran the Easy Way)
📝 വിശദീകരണം
📕 പടിപടിയായ ലളിതമായ തജ് വീദ് പഠനം

2016 ഒക്റ്റോബർ ഏഴു മുതൽ എല്ലാ വെള്ളിയാഴ്ചയും
1⃣ രാവിലെ ഇന്ത്യൻ സമയം 10:30 മുതൽ ഒന്നരമണിക്കൂർ (Saudi Time 8 AM, UAE 9 AM)

2⃣ രാത്രി ഇന്ത്യൻ സമയം 7 മുതൽ  (Saudi Time 4:30 PM, UAE 5:30 PM)
രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
http://understandquran.net/virtual/

അധ്യാപകന്‍: നുജൂം അബ്ദുൽ വാഹിദ്, ഡയറക്ടർ -അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം
🎴🎴🎴ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം: http://LMS.understandquran.net  
🎵🎵 വെബ്സൈറ്റ്: www.understandquran.net
🔷🔷 യൂറ്റൂബ്: https://www.youtube.com/c/understandthequran
☑☑ അന്ദ്രോയിഡ് ആപ്പ്: https://play.google.com/store/apps/details?id=com.understand.quran&hl=en

⏩ പാഠപുസ്തകവും പോക്കറ്റ് ഗൈഡും ആവശ്യമുള്ളവർ ബന്ധപ്പെടുക. +91999 5179558