2017 ജൂലൈ 29, ശനിയാഴ്‌ച

ഹദീസ് പഠനം രണ്ട്

🔖ഹദീസ് പഠനം, രണ്ട്‌
⏰3മിനുട്ട് 31 സെക്കന്റ്‌
___________________________
📖ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത് 📖

💬മുത്തഫഖുൻ അലൈഹി എന്നാൽ എന്താണ് ❓
💬ഹദീസ് ഹസ്സൻ എന്ന് പറഞാൽ എന്ധാണ് ❓
💬ള്വഈഫ് ആയ ഹദീസ് എന്നാൽ എന്താണ് ❓
💬ള്വഈഫ് ആയ ഹദീസുകളുടെ ഇനങ്ങൾ ❓
💬ഖുദ്സിയായ ഹദീസ് എന്നാൽ എന്താണ് ❓
💬ഏതൊക്കെ സ്വഹാബികൾ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
_____________________________
🔹മുത്തഫക്കുൻ അലൈഹി🔹
_____________________________
ഹദീസ് പണ്ഡിതന്മാർ മുത്തഫഖുൻ അലൈഹി യെന്ന് പറഞ്ഞാൽ അതുകൊണ്ടുള്ള വിവക്ഷ ബുഖാരിയും, മുസ്ലിമും യോജിച്ച് ഉദ്ധരിച്ച ഹദീസാകുന്നു.
__________________
🔹ഹസൻ🔹
__________________
പ്രബലമായ ഹദീസ് തന്നെയാണ്, സ്വഹീഹായ ഹദീസിന്റെ നിർവ്വചനം തന്നെയാണ്, പക്ഷേ നിവേദക പരമ്പരയിൽ ഒരാൾക്ക് ഹദീസ് മനഃപ്പാഠമാക്കുന്ന കാര്യത്തിലോ, എഴുതി വെക്കുന്നതിലോ വേണ്ടത്ര സൂക്ഷ്മതയില്ല എന്ന് തെളിയിക്കപ്പെട്ട ഹദീസാണ് ഹസൻ. ഹസനായ ഹദീസിന്റെ വിധി: സ്വഹീഹായ ഹദീസ് പോലെ തന്നെ ഹസനായ ഹദീസും സ്വീകരിക്കാവുന്നതും, അതുകൊണ്ട് പ്രവൃത്തി ക്കുകയും ചെയ്യാവുന്നതാണെന്ന് മുഴുവൻ ഫിഖ്ഹീ പണ്ഡിതന്മാരും പറയുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരാണ്. ഇത് തന്നെയാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം.
_______________________
🔹ഖുദ്സി ആയ ഹദീസ്🔹
________________________
പ്രവാചകൻ(സ) തന്റെ റബ്ബിനെ തൊട്ട് ഉദ്ധരിക്കു ന്നതിനാണ് ഹദീസ് ഖുദ്സിയെന്ന് പറയുന്നത്. ഖുർആനും, ഖുദ്സിയായ ഹദീസും തമ്മിലുള്ള വ്യത്യാസം:

▪1) വിശുദ്ധ ഖുർആനിന്റെ ആശയവും, പദങ്ങളും അല്ലാഹുവിൽ നിന്നാണ്, എന്നാൽ ഖുദ്സിയായ ഹദീസിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ പ്രവാചകൻ(സ)യിൽ നിന്നുമാകുന്നു.

▪2) ഖുർആൻ പാരായണം ചെയ്യൽ ആരാധനയാണ്, ഖുദ്സിയായ ഹദീസ് അങ്ങനെയല്ല. 3) ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാം, ഖുദ്സിയായ ഹദീസ് നമസ്കാരത്തിൽ പാരായണം ചെയ്യാവതല്ല.

_______________________________
🔹ളഈഫ്(ദുർബ്ബലം) ആയ ഹദീസ്🔹
_______________________________
ഒരു നിബന്ധനയുടെ അഭാവം കാരണം സ്വഹീഹോ, ഹസനോ ആയ ഹദീസിന്റെ പദവിയിലേക്കെത്താ ത്ത ഹദീസുകൾ. ഇതിന് ഒരുപാടിനങ്ങളുണ്ട്.
_____________________________
🔹മുഅല്ലഖ് ആയ ഹദീസുകൾ🔹
______________________________
ഹദീസ് നിവേദന പരമ്പരയിലെ തുടക്ക ത്തിൽ ഒന്നോ, രണ്ടോ നിവേദകന്മാർ വിട്ട്പോവുക. ഹദീസ് സ്വീകാര്യത യുടെ നിബന്ധനകൾ പൂർണമാകാത്തത് കൊണ്ട് തന്നെ മുഅല്ലഖായ ഹദീസ് സ്വീകാര്യമല്ല.
________________________
🔹മുർസൽ ആയ ഹദീസ്🔹
_________________________
ഹദീസ് നിവേദക പരമ്പരയിലെ അവസാന ഭാഗത്ത് താബിഇക്ക് ശേഷമുള്ള സ്വഹാബിയെ പറയാതെ നേരിട്ട് പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുക. ഈ ഹദീസിന്റെ വിധി: ഹദീസ് സ്വീകാര്യതയുടെ നിബന്ധനയുടെ അഭാവം കാരണത്താൽ മുർസലായ ഹദീസ് സ്വീകരിക്കാതെ തള്ളി കളയേണ്ടതാണ്.
_______________________
🔹മുഅ്ളൽ ആയ ഹദീസ്🔹
________________________
ഹദീസ് നിവേദക പരമ്പരയുടെ മധ്യത്തിൽ രണ്ടോ അതിൽ കൂടുതലോ നിവേദകന്മാർ വിട്ട് പോവുക. ഈ ഹദീസിന്റെ വിധി: മുഅ്ളലായ ഹദീസ് ദുർബ്ബലമായ ഹദീസാണ്, മുർസലിനേക്കാളും, മുഅല്ലഖിനേക്കാളും താഴെ പദവിയി ലാണ് മുഅ്ളലിന്റെ സ്ഥാനം.
_________________________
🔹മുൻഖത്വിഅ് ആയ ഹദീസ്🔹
__________________________
ഹദീസ് നിവേദക പരമ്പരയിൽ മുഅല്ലഖോ, മുർസലോ, മുഅ്ളലോ അല്ലാത്ത രൂപത്തിൽ നിവേദകന്മാർ വിട്ട്പോവുക. ഈ ഹദീസ് ദുർബ്ബലമാണ്, സ്വീകരിക്കുവാൻ പാടുള്ളതല്ല.
__________________________
🔹മൌളൂഅ് ആയ ഹദീസ്🔹
__________________________
പ്രവാചകൻ(സ)യിലേക്ക് ചേർത്തി കെട്ടിയുണ്ടാ ക്കിപ്പറയുന്ന കള്ളഹദീസുകൾക്കാണ് മൌളൂഅ് എന്ന് പറയുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകൾ ഒരിക്കലും ഉദ്ധരിക്കുവാൻ പാടില്ല. ജനങ്ങൾക്കിടയിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് കെട്ടിയുണ്ടാക്കിയതാണ് എന്ന് വിശദീകരിക്കുവാൻ വേണ്ടി മാത്രമെ ഉദ്ധരിക്കാൻ പാടുള്ളൂ
_______________________
🔹മത്റൂക്ക് ആയ ഹദീസ്🔹
_______________________
ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു നിവേദകൻ കള്ളനാണെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള സനദുള്ള ഹദീസാണ് മത്റൂക്ക്.
_____________________
🔹മുൻകർ ആയ ഹദീസ്🔹
_____________________
ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഒരു നിവേദകൻ തെമ്മാടിയോ, കൂടുതൽ അശ്രദ്ധയുള്ളവനോ, മനഃപാഠമാക്കി യതിൽ ധാരാളം പിഴവ് പറ്റുന്നവനോ ആണെങ്കിൽ ആ ഹദീസ് മുൻകറാകുന്നു.
________________________
🔹മർഫൂഅ് ആയ ഹദീസ്🔹
________________________
പ്രവാചകൻ(സ)യിലേക്ക് ചേർത്തിയുദ്ധരിക്ക പ്പെടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മർഫൂഅ്. അത് സ്വഹാബിയോ, താബിഇയോ ആയാലും ശരി. സനദ് പരിപൂർണ മാണെങ്കിലും, അല്ലെങ്കിലും ശരി.
__________________________
🔹മൌഖൂഫ് ആയ ഹദീസ്🔹
___________________________
സ്വഹാബികളിലേക്ക് ചേർത്തിയുദ്ധരിക്കപ്പെടു ന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണങ്ങ ളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മൌഖൂഫ്. സനദ് പരിപൂർണ മാണെങ്കിലും, സനദ് മുൻഖത്വിഅ്: ആണെങ്കിലും ശരി. മഖ്ത്വൂഅ് ആയ ഹദീസ്: താബിഇയിലേക്ക് ചേർത്തിയുദ്ധരിക്കപ്പെ ടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസാണ് മഖ്ത്വൂഅ്.
_____________________________
🔹കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച
സ്വഹാബികൾ🔹
______________________________
📜1) അബൂഹുറൈറ (റ) 5374 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്, അദ്ദേഹത്തി ൽ നിന്ന് ഏകദേശം 300 ആളുകൾ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

📜 2) അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) 2630 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

📜3) അനസ്ബ്നു മാലിക്(റ) 2286 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

📜4) ഉമ്മുൽ മുഅ്മിനീൻ ആയിശാ(ഴ) 2210 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

📜5) അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) 1660 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

📜6) ജാബിർ അബ്ദുല്ലാഹ്(റ) 1540 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

‘അൽ അബാദില’ എന്ന പേരിലറിയപ്പെടുന്നവർ: അബ്ദുല്ലാഹ് എന്ന പേരിലറിയപ്പെടുന്ന സ്വഹാബികളിലെ പണ്ഡി തന്മാർ നാല് പേരാണ്, അതുകൊണ്ടാണ് അൽ അബാദിലായെന്ന് അറിയപ്പെടാൻ കാരണം. അവർ:
▪1- അബ്ദുല്ലാ ഇബ്നു ഉമർ(റ).
▪ 2- അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ).
▪3- അബ്ദുല്ലാഹ് ഇബ്നു സുബൈർ (റ).
▪ 4- അബ്ദുല്ലാഹ് ഇബ്നു അംറുബ്നുൽ ആസ്വ്(റ).

🔊Hear audio🔊
❎plz dont edit this post❎❌

🎒[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]

▫《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.....

▫... അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
ആമീൻ...