അമ്പലക്കടവിന്റെ വീണ്ടും ചില അന്തം കെട്ട ചോദ്യങ്ങൾക്ക് മറുപടി !
السلام عليكم ورحمة الله
ബഹുമാനപ്പെട്ട ഫൈസിക്ക് സുഖമായിരിക ?? താങ്കളുടെ ഒരു കത്ത് വായിക്കാനിടയായി കത്ത് ടി പി മദനിക്കുള്ളതാണെങ്കിലും അതിന്റെ തലക്കെട്ട് മുജാഹിദ് സലഫി പ്രസ്ഥാനത്തോട് ചില ചോദ്യങ്ങൾ എന്നു കണ്ടത് കൊണ്ട് ഒരു എളിയ സലഫി പ്രവർത്തകനായ ഞാൻ എനിക്കാവും വിധം ഒരു മടുപടി എഴുതുകയാണു ! മദനിയോടുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുമായിരിക്കും !!!
അല്ലഫൈസീ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾ മുഫത്തീഷ് ആണൊ അല്ല നിങ്ങടെ ഈ ചോദ്യം ചോദിച്ച് കൊണ്ടുള്ള തുടർച്ചയായ എഴുത്ത് കാണുമ്പോ ചോദിച്ചു പോയതാ !!!!!
ഇതിനു മുന്നെ നിങ്ങൾ 25 ചോദ്യങ്ങൾ സകരിയ സ്വാലാഹിയോട് ചോദിച്ച് സത്യധാരയിൽ എഴുതിയിരുന്നല്ലൊ, അതിനു ഇസ്ലാഹ് മാസികയിൽ സ്വലാഹി അക്കമിട്ട് മരുപടി തരികയും കൂടാതെ 50 ചോദ്യങ്ങൾ അങ്ങോട്ടും ചോദിക്കുകയും ചെയ്തിരുന്നു പിന്നീട് ആ 50 ചോദ്യത്തിനു പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞ പോലെ മറുപടി കിട്ടിക്കണ്ടില്ല !! എന്തായാലും നിങ്ങടെ ചോദ്യവും സ്വലാഹിയുടെ ഉത്തരവും ശേഷം നിങളോടുള്ള 50 ചോദ്യവും കൂടി ഒരു പുസ്തകമാക്കി ഇറക്ക്കീട്ടുണ്ട്
" അമ്പലക്കടവ് ഫൈസിയുടെ അന്തംകെട്ട ചോദ്യങ്ങൾ " എന്നാണു പുസ്തകത്തിന്റെ പേരു !!!!!
എന്തായാലും നിങ്ങടെ ഇപ്പോഴത്തെ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടക്കാം
ചോദ്യം 1:
താങ്കള്‍ ഇങ്ങിനെ എഴുതി: “ഖുര്‍ആനും അതിന്റെ വിശദീകരണമായ നബി വചനങ്ങളും മനസ്സിലാക്കുന്നതില്‍ ഈ വിശുദ്ധ തലമുറ (ആദ്യത്തെ മൂന്ന് തലമുറ)യുടെ കുറ്റമറ്റ സമീപനം സ്വീകരിക്കുന്നവരെയാണ് സലഫികള്‍ എന്ന് പറയുന്നത്”
കേരളത്തിലെ സലഫികളുടെ നായകനാണല്ലോ താങ്കള്‍, സവിനയം പറയട്ടെ, താങ്കള്‍ മുകളിലെഴുതിയ ആശയം ബോധപൂര്‍വ്വവും ആത്മാര്‍ത്ഥതയോടെയും ആണെങ്കില്‍ പിന്നെന്തിനാണ് സുന്നികളില്‍ നിന്ന് നിങ്ങള്‍ വേറിട്ട് നില്‍ക്കുന്നത്?
ആദ്യത്തെ മൂന്ന് തലമുറകളിലാണല്ലോ നാല് മദ്ഹബിന്റെ ഇമാമുകള്‍ ജീവിച്ചത്. യാഥാര്‍ത്ഥ വിശ്വാസവും കര്‍മ്മ സരണിയും പഠിപ്പിച്ച അവര്‍ നവോത്ഥാന നായകരാണെന്നും താങ്കള്‍ പറയുന്നു. ആ വിശുദ്ധ തലമുറകളിലെ പ്രമുഖരാണ് നാല് ഇമാമുമാര്‍. അവര്‍ ക്രോഡീകരിച്ച വിശുദ്ധമായ ഖുര്‍ആന്‍, ഹദീസ്, വ്യാഖ്യാനങ്ങള്‍ മാത്രം അവലംബമാക്കുന്നവരാണ് സുന്നികള്‍.സുന്നികള്‍ അംഗീകരിച്ച ഈ ഇമാമുകളെ നിങ്ങള്‍ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല?
ഉത്തരം 1:
വളരെ ശെരിയാണു റസൂൽ (സ)ഉത്തമ തലമുറ എന്നു വിശേഷിപ്പിച്ച 3 നൂറ്റാണ്ടിലെ മഹത്തുകളാണു സലഫുകൾ , അവർ മനസ്സിലാക്കിയത് പോലെ ഖുർ'ആനും സുന്നത്തും മനസ്സിലാക്കുകയും അതനുസരിച്ച് വിശ്വാസ കർമ്മ ആചാരങ്ങൾ ചിട്ടപ്പെടുത്തണമെന്ന് വാശി കാണിക്കുന്നവരുമാണു സലഫികൾ !
സലഫുകലൂടെ നേതാവാണല്ലൊ റസൂൽ (സ)
4 ഇമാമുമാർ മാത്രമല്ല സലഫുകൾ മൊത്തം ഇമാമുമാരാണല്ലൊ , അതിൽ തന്നെ പ്രസിദ്ധരായവർ എത്രയോ ഉണ്ട് ഇവരുടെ എല്ലാം അഭിപ്രായത്തിൽ ഏറ്റവും ശെരിയായതും പ്രമാണത്തോട് യോചിച്ചതും ഏതോ അത് ഞങ്ങൾ സ്വീകരിക്കുന്നു , ഉദാ; വിശ്വാസ കാര്യത്തിൽ ഞങൾ നാലു മദ്'ഹബിന്റെ ഇമാമുകളെയും പിൻപറ്റുന്നു , കർമ്മ ശാസ്ത്രത്തിൽ ഈ ഇമാമുകളിൽ ഏറ്റവും ശെരിയായി പ്രമാണത്തോട് യോചിച്ചത് ആരുടെ അഭിപ്രായമാണൊ അത് ഞങ്ങൾ സ്വീകരിക്കുന്നു, അതായത് ഞങൾ സ്വീകരിക്കുന്ന നിലപാട് ഈ പറഞ്ഞ ഏതെങ്കിലും ഒരു ഇമാമിന്റെ നിലപാടിനോട് യോചിച്ചതായിരിക്കും !!
എന്നാൽകേരള സമസ്തക്കാർ ഈ ഗണത്തിൽ പെടില്ല !
ഒന്നാമതായി അഖീദ വിഷയത്തിൽ ( വിശ്വാസ കാര്യം) അവർ നാലു മദ്'ഹബിന്റെ ഇമാമുകളെയും അങ്ങീകരിക്കുന്നില്ല ! എന്നു മാത്രമല്ല ഞങ്ങൾ അഷ്'അരി മദ്'ഹബുകാരാണെന്ന് പറയുകയും ചെയ്യുന്നു ! എന്നാൽ അഷ്'അരി ഇമാമിന്റെ വിശ്വാസത്തിന്റെ നേർ വിപരീതം ആണു ഇവരുടെ വിശ്വാസം , അഷ്'അരി ഇമാമിന്റെ ഒരു കിതാബും ഒരു അറബി കോളേജിലും പള്ളി ദർസ്സിലും പടിപ്പിക്കുന്നുമില്ല!! ആയതിനാൽ വിശ്വാസ കാര്യത്തിൽ സലഫിന്റെ പാരമ്പര്യം സമസ്തക്കാർക്കില്ല !
ഇനി കർമ്മ ശാസ്ത്രത്തിലാവട്ടെ ഒരു ഇമാമിനെ മാത്രം തക്ലീദ് ചെയ്യുക വഴി ഫലത്തിൽ മറ്റു 3 ഇമാമിനെയും തള്ളുക എന്നതാണു ഇവരുടെ മാർഗ്ഗം ,എന്നു മാത്രമല്ല ഇപ്പൊ തക്ലീദ് ചെയ്യുന്ന ഇമാം ഷാഫിയുടെ 50 % അഭിപ്രായങ്ങൾക്ക് എതിരാണു ഇവരുടെ പ്രവർത്തനം .
ചോദ്യം 2:
മൂന്ന് വിശുദ്ധ തലമുറകളിലെ ഖുര്‍ആന്‍, ഹദീസ്, വ്യാഖ്യാനങ്ങള്‍ മാത്രം പിന്തുടരുന്ന സുന്നികളല്ലെ താങ്കളുടെ വിശദീകരണമനുസരിച്ച് യഥാര്‍ത്ഥ സലഫികള്‍?
ഉത്തരം 2:
അതേ അവരേ തന്നെയാണു സലഫികൾ എന്നും സുന്നത്ത് പിൻപറ്റുന്ന സുന്നികൾ എന്നും ഒക്കെ പറയുക ! പക്ഷെ മുതലക്കുളം മൈതാനം എന്നു പറഞ്ഞ പോലെ ആണു സമസ്തക്കാർ ഞങൾ സലഫികൾ , സുന്നികൾഎന്നൊക്ക്കെ പറയുന്നത്!!
ചുരുക്കി പറഞ്ഞാൽനിങ്ങൾസലഫികളും സുന്നികളും അല്ല്ല , സമസ്തക്കാരും , മാഫി മദ്'ഹബുകാരുമാണു!!!!
ചോദ്യം 3:
ഓരോ മൌലവിമാരും ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും മതവിധി പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക് സലഫി എന്ന പറയുന്നതിന് എന്താണ് ന്യായം?
സലഫിനില്ലാത്ത പല വാദങ്ങളും നിങ്ങള്‍ സ്വന്തമായി കണ്ടെത്തി മൂന്ന് വിശുദ്ധ തലമുറകളിലെ സച്ചരിതരായ മുന്‍ഗാമികളെ നിങ്ങള്‍ തള്ളിപ്പറയുന്നു.
ഉദാഹരണം,
a. തറാവീഹ് ഇരുപത് റകഅത്തായിരുന്നു സലഫിന്റെ മാതൃക.
b. നിസ്കാരത്തില്‍ നെഞ്ചത്ത് കൈകെട്ടുന്ന മാതൃക സലഫ് കാണിച്ചെതിനെതിരാണ്.
c. വിശുദ്ധ റമസാന്‍ നോമ്പിന് സുബ്ഹി ബാങ്ക് വിളിച്ചാലും അത്താഴം കഴിക്കാമെന്ന നിങ്ങളുടെ നിലപാട് സലഫിനെതിരാണ്.
d. ജുമുഅക്ക് രണ്ട് ബാങ്ക് നടപ്പാക്കിയ സലഫിന്റെ മാതൃകക്കെതിരാണ് നിങ്ങളുടെ ഒറ്റ ബാങ്ക്.
e. സുബ്ഹിക്ക് ഖുനൂത്ത് ബിദ്അത്താണെന്ന വാദം സലഫിന്റെ നിലപാടിനെതിരാണ്.ഖുനൂത്ത് സുന്നത്തുണ്ടെന്നും ഇല്ലെന്നും പറഞ്ഞവര്‍ സലഫിലുണ്ട്. അത് ബിദ്അത്താണെന്ന് പറഞ്ഞവര്‍ ഇല്ല.
f. സ്ത്രീകളെ ജുമുഅക്കും ജമാഅത്തിനും പള്ളിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്ന നിലപാട് സലഫിനെതിരാണ്.
g. മന്ത്രം ശിര്‍ക്കാണെന്ന നിലപാട് സലഫിനെതിരാണ്.
h. ഖുത്വബ നടത്തുമ്പോള്‍ വാള് കൈയില്‍ പിടിക്കുന്നത് അനാചാരമെന്ന പറയുന്ന നിലപാട് സലഫിനെതിരാണ്.
i. ദിക്റും സ്വലാത്തും കൂട്ടമായി ചൊല്ലുന്നത് അനാചാരമായി കാണുന്ന നിലപാട് സലഫിനെതിരാണ്.
j. മരിച്ചവര്‍ക്ക് വേണ്ടി ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം അവര്‍ക്ക് ലഭിക്കില്ലെന്ന നിലപാട് സലഫിനെതിരാണ്.
ഈ പത്തെണ്ണം സാമ്പിളുകള്‍ മാത്രം, മദനി, സത്യം പറഞ്ഞാല്‍ പ്രവര്‍ത്തി പഥത്തില്‍ നിങ്ങള്‍ സലഫി വിരുദ്ധരല്ലെ?
ഉത്തരം 3:
ഖുർ'ആനും സുന്നതും സ്വന്തമായി വ്യഖ്യാനിച്ച് ആരെങ്കിലും സ്വന്തമായി മത വിധി പറഞ്ഞാൽ അവൻ പിഴചു പോയി എന്നല്ലാതെ ഒന്നും പറയാനില്ല ഇനി നിങ്ങൾ കൊടുത്ത ഉദാഹരണം ഒന്നു നോക്കാം !!!
A: തറാവീഹ് ആദ്യമായി നിസ്ജരിച്ചു കാണിച്ചത് റസൂൽ ആണല്ലൊ , അത് 11 ആയിരുന്നു ( സ്വഹീഹ് ഇബ്നു ഹിബ്ബാൻ) , പിന്നീട് റസൂൽ വീട്ടിൽ നിസ്കരിച്ചതും 11 ആയിരുന്നു ( സ്വഹീീഹ് ഭുഖാരി) ഒരിക്കൽ പോലും റസൂൽ 11 കൂടുതൽ നിസ്കരിച്ചിട്ടില്ല എന്ന ഹദീസുകളൊക്കെ എടുത്ത് പറയുന്നത് നിങ്ങളുടെ സ്വന്തംഇമാം സുയൂതി അൽ ഹാവിലിൽ ഫതാവയിൽ ആണല്ലൊ ? എന്ന് മാത്രമല്ല സലഫുകളുടെ നിലപാട് എത്രയും നിസ്കരിക്ക്കാം എന്നതായിരുന്നു എന്നാണല്ലൊ ഇമാം സുയൂതി പറയുന്നത് അല്ലാതെ 20 ആയിരുന്നു എന്നല്ല !! ഈ അഭിപ്രായത്തിൽ റസൂലിന്റെ ചര്യ ആയ 11 ഞങ്ങൾ നിസ്കരിക്കുന്നു എന്നു മാത്രം
B: നിസ്കാരത്തിൽ കൈ കെട്ടാൻ പടിപ്പിച്ചത് സലഫുകളുടെ നേതാവായ റസൂൽ ( സ) ആണല്ലൊ അല്ലെ? അവിടെ നെഞ്ഞിന്റെ മുകളിൽ കൈ വെച്ചു എന്നാണു ഹദീസിൽ ! ആ മുകളിൽ എന്നതിനെ വ്യഖ്യാനിച്ച് വ്യാഖ്യാനിച്ച് അവസാനം ഇ'ആനത്ത് അൽ താലിബീൻ എന്ന കിതാബിൽ എത്തി നിൽകുമ്പൊ നമുക്ക് ഇങ്ങനെ കാണാം ,
"അതായത് നെഞ്ചിന്റെ താഴ്ഭാഗത്ത് ഇടത്ത് വശത്തേക്ക് ചേർത്ത് വെക്കണം അതിന്റെ ഹിക്മത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിന്റെ മുകളിൽ കൈകൾ വെക്കുക എന്നതാണു അവ്ടെയാണു ഇമാൻ സൂക്ഷിക്ക്കുന്നത് "
അപ്പൊ നിങ്ങടെ കിതാബിൽ പറഞ്ഞ പോലെ ഞങൾ പ്രധാനപ്പെട്ട അവയവമായ ഹൃദയത്തിന്റെ മുകളിൽ കൈ വെക്കുന്നു , നിങ്ങ്ലക്ക് ഏറ്റവും പ്രധാന അവയവം പള്ള ആയതിനാൽനിങ്ങൾ അവിടെ വെക്കുന്നു !!!!
C: അങ്ങിനെ ഒരു നിലപാട് ഞങ്ങൾക്കില്ല
D: സലഫുകളിൽ ഒന്നാമനായ റസൂലിന്റെ കാലത്തും , അബൂബക്കർ, ഉമർ എന്നിവരുടെ കാലത്തും ഒരു ബാങ്കാണു ഉണ്ടായിരുന്നത് , ഉസ്മാൻ (റ) ആകട്ടെ രണ്ടാംബാങ്ക് കൊടുത്തത് സവ്രാ'അ എന്ന ചന്തയിലെ ഒരു ഉയർന്ന സ്ഥലത്തായിരുന്നു !
നിങ്ങളെ പോലെ പള്ളിയിൽ 2 ബാങ്ക് ആരും കൊടുത്തിട്ടില്ല ! മാത്രമല്ല നിങ്ങൾ പറഞ്ഞ സലഫുകളിൽ പെട്ട ഇമാംഷാഫി പറയുന്നു എനികിഷ്ടം റസൂലിന്റെ കാലതുള്ള ഒറ്റ ബാങ്ക് ആണു !!!!!! അപ്പൊ സലഫിന്റെ പാതയിൽ ഞങൾ തന്നെ ആണു
E:ഇമാം ഷാഫി ഒഴിച്ച് ബാക്കി എല്ലാ ഇമാമുമാരും ഖുനൂത്ത് സുന്നത്തില്ല എന്ന്നു പറഞ്ഞവരാണു !
എന്റെ പൊന്നു ഫൈസീ സുന്നത്തല്ലാത്ത ഒരു കാര്യം സുന്നത്താണെന്ന് വിചാരിച്ച് ചെയ്യുന്നതിനെ ആണു ബിദ്'അത്ത് എന്നു പറയുക !!! ഇനി സലഫുകൾ തന്നെ സുബഹി കുനൂത് ബിദ്'അത്ത് എന്നു പറഞ്ഞത് കണ്ടോളൂ
عَنْ أَبِي مَالِكٍ الْأَشْجَعِيِّ ، عَنْ أَبِيهِ ، قال : صَلَّيْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ أَبِي بَكْرٍ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُمَرَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عُثْمَانَ فَلَمْ يَقْنُتْ وَصَلَّيْتُ خَلْفَ عَلِيٍّ فَلَمْ يَقْنُتْ ، ثُمَّ قَالَ : يَا بُنَيَّ إِنَّهَا بِدْعَةٌ
ഇവ്ടെ സ്വഹാബി ആണു പറയുന്നത് ബിദ്'അത്താണെന്ന് സ്വഹാബിയേക്കാൾ വലിയ സലഫ് ആരാണു ?? "
F സ്ത്രീകളെ ആരും നിർബന്ധിച്ച് പള്ളിയിൽ കൊണ്ടു പോകാറില്ല , സ്ത്രീകൾക്ക് പള്ളി ഹറാമല്ല , സ്ത്രീ പള്ളിയിൽ പോകുന്നത് അനുവദനീയമാണു എന്നാണു ഞങളുടെ വാദം, ഇതിനു ഖുർ'ആനിലും ഹദീസിലും , ഇജ്മാ'ഇലും തെളിവുണ്ട് ,
1: സൂരത്ത് നൂർ 38 , സൂരത്ത് അഹ്സാബ് 33 ,എന്നിവയുടെ തഫ്സീറിൽ ഇമാംഇബ്നു കസീർ പറയുന്നു സ്ത്രീകൾക്ക് പള്ളിയിൽ പൊയി നിസ്കരിക്കൽ അനുവദനീയമാണു
2: റസൂൽ ( സ) സ്ത്രീകളൊട് പള്ളിയിൽ പൊകുമ്പൊ ഉള്ള നിബന്ധന പടിപ്പിച്ചു, സ്ത്രീകളെ പള്ളിയെ തൊട്ടു തടയരുതെന്ന് ഭർത്താക്കന്മാരോട് കൽപിച്ചു ഭുഖാരി, മുസ്ലിം) 3: റസൂലിന്റെ ഭാര്യമാർ , സ്വഹാബ വനിതകൾ പള്ളിയിൽ പോയി നിസ്കരിച്ചു .( ഭുഖാരി മുസ്ലിം) 4 :സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കൽ അനുവദനീയം എന്നത് മുസ്ലിം ലോകത്തിന്റെ ഇജ്മാ ഉണ്ട് എന്നു ഇമാം നവവി ( ഷറഹ് മുഹദ്ദബ്)
അപ്പോഇതും സലഫുകലുടെ പാത യാണു എന്നു ചുരുക്ക്കം , എന്നാൽ സ്ത്രീ പള്ളി പ്രവേശം അനുവദനീയമല്ലെന്നൊ , ഹറാമാണെന്നൊ സലഫുകളുടെ ഒരു ഉദ്ദരണി കൊണ്ടു തെളിയിക്കാൻ സാധ്യമാണൊ ??
G: ഖുർ'ആനിലും ഹദീസിലും വന്നിട്ടുള്ള അനുവദനീയമായ മന്ത്രങ്ങൾ ശിർക്കാണെന്ന് ഒരിക്കലും ഞങൾ പറഞ്ഞിട്ടില്ല്ല.
നിങളുടെ തൽസമാതും ഇസ്മിന്റെ പണിയും ഒക്കെ ഉള്ള ഷിർക്കൻ മന്ത്രങ്ങളും, സിഹിറിന്റെ ഇനങ്ങളും ഷിർക്കാണെന്നാണു ഞങൾ പറഞ്ഞത് മന്ത്രം അല്ല മന്ത്ര വാദമാണു ഞങൾ എതിർത്തത് !!!
H: ഖുതുബ നടത്തുമ്പോൾ ചെത്തി കൂർപ്പിച്ച മരവാൾ കയിൽ പിടിക്കണം എന്നത് ആചാരം ആണെന്ന് ആദ്യം തെളിയിക്കുക അതായത് അത് സുന്നത്താണെന്ന് , അതില്ലാത്തിടത്തോളം അത് അനാചാരം തന്നെ
I: ദിക്രും സ്വലാത്തും പള്ളിയിൽ കൂട്ട്മായി ചൊല്ലിക്കൊണ്ടിരികുകയും കല്ല് കൊണ്ട് എണ്ണം പിടിക്കുകയും ചെയ്തിരുന്ന്ന ആളുകളെ ആക്ഷെപിക്കുകയും നിർത്തലാക്കുകയും ചെയ്തത് അബൂ മൂസൽ അഷ്'അരി, ഇബ്നു മസ്'ഊദ് എന്നീ സലഫുകളാണു ( സ്വഹീഹ് ആയ ഹദീസ് ദാരിമി)
J :മരിച്ചവർക്ക് വേണ്ടി ചെയ്യുന്ന സൽകർമ്മങ്ങളിൽ അവർക്ക് പ്രതിഫലം ലഭിക്കുന്നതും ലഭിക്കാത്തതുമുണ്ട് അതെല്ലാം റസൂൽ പടിപ്പിച്ച് തന്നിട്ടുമുണ്ട് , ലഭിക്കാത്തത് ലഭിക്കില്ല എന്നു പറയും അതിൽ പെട്ടതാണു മുസ്ലിയാർക്ക് പൈസ കൊടുത്തുള്ള ഖുർ'ആൻ പാരായണം, മരണ ചോർ എന്നിവ ! ഇവ അനാചാരം ആണെന്ന് സലഫുകൾ വിശദീകരിച്ചിട്ടുണ്ട്
സൂറത്ത് നജ്ം 39 ന്റെ വിശദീകരണം ഇബ്നു കസീർ കൊടുക്കുന്നത് നോക്കുക , അവിടെ ഇമാം ഷാഫിയുടെ അഭിപ്രായമായും സ്വഹാബത്തിന്റെ മുഴുക്കെയും ചര്യയായും പറയുന്നത് മരിച്ചവർക്ക് വേണ്ടി ഖുർ'ആൻ ഓതിയാൽ അവർക്ക് പ്രതിഫലം കിട്ടില്ല എന്നാണു. അപ്പോ വാക്കിലും പ്രവർത്തിയിലും ഞങ്ങൾ സലഫി വിരുദ്ദരല്ല മുത്തബി'ഉകളാണു .
4: ചോദ്യം കാണാനില്ല
ചൊദ്യം :5
മറഞ്ഞ വഴിയിലുടെ ഉപകാരവും ഉപദ്രവവും വരുത്താന്‍ കഴിയുമെന്ന് ഒരു വ്യക്തിയെ കുറിച്ചോ, ശക്തിയെ കുറിച്ചോ വിശ്വസിക്കലാണ്” ഇബാദത്തിന്റെ നിര്‍വചനമെന്ന് നിങ്ങള്‍ പറയുന്നു.
സുന്നികളെ മുശ്രിക്കാക്കാന് ആധാരമാക്കുന്ന ഈ കൃത്രിമ നിര്‍വചനം ചരിത്രത്തില്‍ ആദ്യമായി പറഞ്ഞത് നിങ്ങള്‍ നവോത്ഥാന നായകനാണെന്ന് പറഞ്ഞ 1935ല്‍ അന്തരിച്ച റശീദ് രിളയല്ലേ?
ഉത്തരം :5
നിങ്ങൾ പറഞ്ഞ പോലെ ഒരു നിർവചനം ഇബാദത്തിനു ഞങൾ എവ്ടെയും പഠിച്ചിട്ടില്ല !!!
അത് ഷിർക്കിന്റെ ഒരു ഭാഗത്തിൽ പെടുന്ന വിശ്വാസമാണു എന്നു പറയാം .
6: ചോദ്യം കാണാനില്ല തിരക്കിനിടയിൽ 4 ഉം 6 ഉം ചോദ്യങ്ങൾ മറന്നതാവും എന്നു കരുതുന്നു.
ചോദ്യം 7:
ജിന്ന് വിവാദം വന്നപ്പോള്‍ ജിന്ന്, പിശാച് വിഭാഗങ്ങള്‍ ഭൌതിക സൃഷ്ടികളാണെന്നും അവരോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കാകില്ലെന്നും നിങ്ങള്‍ പ്രചരിപ്പിച്ചു. 2012 മുതല്‍ അത് തിരുത്തിപ്പറഞ്ഞു. ഇപ്പോള്‍ ജിന്നിനോട് തേടല്‍ ശിര്‍ക്കാണെന്ന് നിങ്ങള്‍ പറഞ്ഞ് വരുന്നു.നിങ്ങള്‍ ആദ്യം പറഞ്ഞ തൌഹീദോ, ഇപ്പോള്‍ പറഞ്ഞ തൌഹീദോ ശരി?
ഉത്തരം7:
മുജാഹിദുകൾക്ക് തൊവ്ഹീദ് മാറ്റി പറയേണ്ട ഗതികേട് വന്നിട്ടില്ല അന്നും ഇന്നും എന്നും എന്താണു ഷിർക്ക് എന്താണു തൊവ്ഹീദ് എന്നതിനുള്ളത് ഒരേ വാദമാണു മുജാഹിദുകൾക്കുള്ളത് !!!
ജിന്നുകൾ അഭൗതിക സൃഷ്ടികളല്ല , നമ്മോടൊത്ത് നമ്മുടെ കൂടെ ഈ ലോകത്ത് ജീവിക്കുന്നവരാണു , നമ്മൾ ബിസ്മി ചോല്ലാതെ ഭക്ഷണം കഴിച്ചാൽ നമ്മ്മോട് കൂടെ കഴിക്കുന്ന , ബിസ്മി ചോല്ലാതെ വീട്ടിൽ പ്രവേശിച്ചാൽ നമ്മോടൊത്ത് നമ്മൂടെ വീട്ടിൽ താമസിക്കുന്ന നമുക്ക് കണാൻ കഴിയാത്ത ഭൗതിക സൃഷ്ടികൾ ,
അള്ളാവുവിന്റെ ഉലൂഹിയ്യത്തിലോ, റുബൂബിയ്യത്തിലോ , അസ്മാ'ഉ കളിലോ സിഫാത്തുകളിലോ പങ്കു ചേർക്കുന്ന പ്രവർത്തി /വിശ്വാസം ,ഇതാണു ഷിർക്ക് , സഹായ തേട്ടം ഇബാദത്തിന്റെ പരിധിയിൽ വരുന്ന ദുവാ യുടെ പരിധിയിൽ വരുന്നതാണൊ അത് ഷിർക്ക് തന്നെ അന്നും ഇന്നും എന്നും ആത് ജിന്നായാലും മലക്കായാലും മുസ്ലിയാരായാലും അവുലിയ ആയാലും !!
ചോദ്യം 8:
മുജാഹിദ് പിളര്ന്ന്കൊണ്ടേയിരിക്കുകയാണല്ലോ, ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നത് കൊണ്ടല്ലേ പുതിയ പുതിയ ചിന്തകളും ഗ്രൂപ്പുകളും ഉടലെടുക്കുന്നത്, ഇത് നിയന്ത്രിക്കാന്‍ നിങ്ങള്‍ കാണുന്ന വഴി എന്താണ്?
ഉത്തരം 8:
മുജാഹിദുകൾ പിളർന്നിട്ടുണ്ട് ഇല്ലന്ന് പറയുന്നില്ല ആദ്യമായി കേരളത്തിൽ സ്ഥാപിതമായ മുസ്ലിം സംഘടന " കേരള ജം'ഇയ്യത്തുൽ ഉലമയിൽ " അതായത് സലഫി സംഘം അതിൽ നിന്ന് പിരിഞ്ഞ സമസ്ത കേരള ജം'ഇയതുൽ ഉലമ , ആ സമസ്ത ഇപ്പൊ , ഏപി , ഈ കെ , സമസ്ഥാന, ദക്ഷിണ എന്നിങ്ങനെ 4 സമസ്തയും 57 ഓളം തരീഖത്തുകളുമായി പിളരാതെ നിൽക്കുകയാണല്ലോ ?????
ആദ്യം പറഞ സലഫുകളുടെ മാർഗ്ഗത്തിൽ നിന്ന് ചിലർ വ്യയ്ജിചലിച്ചപ്പോ പിളർപ്പ് ഉണ്ടായിട്ടുണ്ട് അത് സ്വാഭാവികം !
പക്ഷെ ഒറ്റ ഇമാമിന്റെ കീഴിൽ അടിയുറച്ച് നിൽകുന്ന നിങ്ങൾ എന്തിനാണു ഇങ്ങനെ പരസ്പരം തല്ലിയും , കൊന്നും , വീടും മദ്രസയും കത്തിച്ചും പിളർന്ന് കൊണ്ടേ ഇരിക്ക്കുന്നത് ?
ഈ കെ സമസ്ത പിഴച്ചു എന്നു ഏ പി , ഏ പി സംസ്ത പിഴച്ചു എന്നു ഈ കെ നേതാക്കൾ, ഇവരെല്ലാം പിഴച്ചു എന്നു സംസ്താന സുന്നികൾ, ഞങ്ങൾ മാത്രം മുസ്ലിം എന്നു ആലുവ ത്വരീഖത്തും, കക്കാട് ത്വരീഖതും, ഏ പി ജൂത ചാരൻ അമ്പലകടവ് ഫൈസി, ഏപി യും കൂടെ പോയവരും സുന്നത് കഴിക്കാത്ത സുന്നികൾ ഈകെ അബൂബക്കർ മുസ്ലിയാർ, ഈ കെ കാഫിർ ഉള്ളാൾ തങ്ങൾ, ഏപി വിഭാഗം ഉളുപ്പില്ലാത്ത വർഗ്ഗം കാസിമി മുത്തേടം, ജനിച്ചിട്ട് ഇന്നു വരെ സത്യം പറയാത്തവൻ ഏപി ..ഇസ്ലായിൽ സഖാഫി, ഈ കെ ക്കാരുടെ പള്ളിയിൽ ജുമഅ ജമാ'അത്ത് സ്വഹീഹാവില്ല ഏപി , ഏപിയുടെ പിന്നിൽ നിസ്കാരം ശെരി ആവില്ല ഇസ്മായിൽ സഖാഫി ...... ഇതിനൊക്ക്ര് ഒരു തീരുമാനം ആയിട്ട് പോരെ ഫൈസീ മുജാഹിദുകൾ പിളർന്നതിന്റെ കണക്കെടുക്ക്കാൻ ???
ചോദ്യം9:
മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്, ജമാലുദ്ധീന് അഫ്ഘാനി,മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള എന്നീ അറബികളാണ് നിങ്ങളുടെ നേതാക്കള്‍ എന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ അറബികള്‍ അവരുടെ നാട്ടാചാരത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് മതച്ഛായ നല്കി സലഫിസമായി കേരളീയ പശ്ചാത്തലത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീരിക്കില്ലെന്നും താങ്കള്‍ പറയുന്നു. ഇന്നിവിടെ മുസ്ലിംകള് പിന്തുടരുന്ന നാട്ടാചാരങ്ങളായ മതനിയമങ്ങള്‍ ഏതൊക്കെ?
ഉത്തരം 9:
ചോദ്യം ടീപി മദനിക്കു മാത്രമുള്ളതാകയാൽ മറുപടി പറയുന്നില്ല, സത്യത്തിൽ ഈ ചോദ്യത്തിനു മദനിയിൽനിന്ന് ഒരു മറുപടി ഞാനും പ്രതീക്ഷിക്കുന്നു , അറബികളുടെ നാട്ടാചാരങ്ങൾ സുന്നത്തല്ല്ല എന്നും , അത് സുന്നത്താണെന്ന് വാശി കാണിക്കരുതെന്നുമാണു മുജാഹിദുകളുടെ നിലപാട് ഉദാ: തലപ്പാവ് , ഒട്ടകപ്പുറത്തെ യാത്ര, അറബി വേഷം തുടങ്ങിയവ ....എന്നാൽ സുന്നത്താണെന്ന് തെളിഞ്ഞ കാര്യങ്ങൾ ഞങ്ങൾ ആചരിക്കുക തന്നെ ചെയ്യും ആർക്കൊക്കെ ചൊറിച്ചിൽ ഉണ്ടാക്കിയാലും ശെരി !!!! ഇൻ ഷാ അള്ളാഹ് !!
ചോദ്യം 10:
നവോത്ഥാന നായകരെന്ന് നിങ്ങള്‍ പരിചയപ്പെടുത്തിയ മുന്‍ചൊന്ന നേതാക്കള്‍ പാശ്ചാത്യരുടെ ചാരന്മാരായിരുന്നുവെന്ന ചരിത്രകാരന്മാരുടെ വിലയിരുത്തലുകളും മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ തന്നെ വന്ന വിശദീകരണങ്ങളും നിങ്ങള്‍ ശരിവെക്കുന്നുണ്ടോ?
ഉത്തരം 10:
സമസ്ഥ കൂടാരത്തിൽ നിന്ന് അടിച്ചിറക്കുന്ന ചരിത്രമല്ലെ ?? അതിനു ചവറിന്റെ വില ഞങ്ങൾ കൽപിക്കുന്നില്ല !!
ഷൈഖ് മുഹമദ് ബിൻ അബ്ദുൽ വഹാബ്
ബ്രിട്ടീഷ് ചാരൻ ആയിരുന്നെങ്കിൽ അദ്ദെഹം പ്രചരിപ്പിക്കുക ക്രിസ്തുമതം ആയിരുന്നു ???
പകരം അദ്ദേഹം ഖുർ'ആനും സുന്നത്തും ആണു ജനങ്ങളെ പഠിപ്പിച്ചത് , റസൂലിന്റെ ചരിത്രമാണു എഴുതിയത് ,
അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു കിതാബിൽ നിന്ന് അദ്ദേഹം ഖുർ'ആനിനോ ഹദീസിനൊ എതിരായി ഒരു അര വരീ എഴുതിയത് ഹാജരാക്കാൻ സാധിക്കുമോ ???
ഇനി കുറച്ച് ചോദ്യങ്ങൾ അങ്ങോട്ടും ആവാം അല്ലെ ??
1:അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഖുർ'ആനിൽ തെളിവുണ്ടൊ എന്നു കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദുകൾ ചോദിച്ചപ്പോ , സമസ്ത നേതാക്കൾ ( അന്നു ഏപി , ഈകെ പിരിഞ്ഞിട്ടില്ല)
ഓതിയ ആയത്താണു സൂറത്ത് സുഖ്രുഫ് 45 , ഈ ആയത്ത് അള്ളാഹു അല്ലാത്തവരോട് സഹായം തേടാൻ തെളിവാണു എന്നു പറഞ്ഞ സലഫുകളിൽ പെട്ട ഒരാളെ ഉദ്ദരിക്കാമൊ?
പോട്ടെ. ഖലഫുകളിൽ പെട്ട് ആരെയെങ്കിലും ?? പോട്ടെ മുൻ കഴിഞ്ഞ സമസ്തയുടെ ആലീമീങ്ങളെങ്കിലും?? അറ്റ് ലീസ്റ്റ് സമസ്ത ഇറക്കിയ മലായള ഖുർ'ആൻ വ്യഖ്യാനത്തിലെങ്കിലും കാണിക്കാമൊ??
2: കുത്ത് റാത്തീബ് എന്ന നിങ്ങളുടെ കലാപരിപാടി സലഫുകളിൽ നിന്ന് ആരിൽ നിന്നെങ്കിലും ഉദ്ദരിക്കമൊ ?
3: കബർ കെട്ടി പൊക്കി ജാറം ഉണ്ടാക്കി അവടെ പോയി ജാറം മൂടൽ , വഴിപാട്, സഹായം തേടൽ എന്നിവക്കെല്ലാം സലഫുകളിൽ നിന്ന് ഒരു തെളിവ് ഉദ്ദരിക്കാമൊ ??
4: കേരളത്തിൽ പല ജാറത്തിലും സത്യം ചെയ്യാൻ സ്പെഷിയൽ സംവിധാനമുണ്ട് പൊന്നാനി കിൽകട്ട ജാറത്തിൽ സത്യക്കയർ തന്നെയുണ്ട് ' അള്ളാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ അനുവദനീയം എന്നതിനു സലഫുകളിൽ നിന്ന് ഒരു തെളിവ് ഉദ്ദരിക്കാമോ ??
5: നിങളുടെ അഖീദയുടെ ഇമാം എന്ന് നിങൾ പറയുന്ന ഇമാം അഷ്'അരിയുടെ കിതാബുകളിലുള്ളത് വിശ്വാസ കാര്യമായി നിങ്ങൾ അംഗീകരിക്കുമൊ ?? ഇമാം അഷ്'അരിയുടെ കിതാബുകൾ പള്ളി ദർസ്സിലും ചെമ്മാട് ദാറുൽ ഹുദ പോലെയുള്ള അറബിക് കോളെജുകളിലും പടിപ്പിക്കുമൊ??
6: കേരളത്തിലേ സമസ്ത പള്ളികളിൽ ഈ അടുത്ത കാലത്തായി യാത്രക്കാരായ സ്ത്രീകൾക്ക് നിസ്കരിക്കാൻ സൗകര്യം, എന്ന ഒരു ബോർഡ് കാണപ്പെടുന്നു യാത്രക്കാരികൾക്ക് നിസ്കരിക്കാൻ പള്ളിയോട് ചേർന്ന് ഒരു പെൺ പള്ളി നിർമ്മിക്കാൻ സലഫുകളിൽ നിന്ന് ഒരു തെളിവ് ഉദ്ദരിക്കാമൊ ??
7: ഖുത്'ബിയ്യത്ത് ചൊല്ലുന്നതിന്റെ മുന്നോടിയായി ലഹ്ഥക്ഷൂഷ്, ഷിതാഷൂഷ്, എന്നിങ്ങനെ കുറെ പേരിട്ട് ജിന്നുകളെ വിളിച്ച് തേടണമെന്ന് മൗലീദ് കിതാബിൽ കാണുന്നു ഇതിനൊരു തെളിവ് സലഫുകളിൽ നിന്ന് ഉദ്ദരിക്കാമൊ?
8: രിഫാഈ റാതീബിൽ , അല്ല അല്ല , ഇല്ല ഇല്ലാ, ഹൂ അള്ള , ഹൂ ഹൂ അള്ള , ഹാ ഹീ ഹൂ ഹയ്യ് എന്നിങ്ങനെ കുറെ ദിക്രുകൾ കാണുന്നു ഇതിനൊക്കെ ഒരു തെളിവ് സലഫുകളിൽ നിന്ന് ഉദ്ദരിക്കാമോ ?
9: മംഗലാപുരം സംവാദത്തിൽ നിങ്ങടെ ശിഷ്യന്മാർ ( എം ടി ദാരിമി, കക്കുപൊടി ഫൈസി) യാഷൈഖ് മുഹയിദ്ദീൻ ഇഹ്ദിന സ്വിറാത്തൽ മുസ്തഖീം എന്നു പറഞ്ഞാൽ ഷിർക്കല്ല എന്നു പറഞ്ഞു !!! മാത്രമല്ല അത് അനുവദനീയമായ തേട്ടമാണെന്നും പറഞ്ഞു , ഈ വാദത്തിനു ഒരു തെളിവ് സലഫുകളിൽ നിന്ന് ഉദ്ദരിക്കാമൊ ??
10: മയ്യിത്ത് കൊണ്ടു പോകുമ്പോൾ ഉച്ചത്തിൽ ദിക്ര് ചൊല്ലി കൊണ്ടു പോകുന്നതിനും, മരിച്ച വീട്ടുകാർ ഭക്ഷണമുണ്ടാക്കി ആളുകളെ അതിലേക്ക് ക്ഷണിക്കുന്നതിനും സലഫുകളിൽ നിന്ന് ഒരു തെളിവ് ഉദ്ദരിക്കാമൊ ??
11: സ്ത്രീകൾക്ക് അക്ഷര വിദ്യ പഠിക്കൽ ഹറാമാണെന്ന് 1935 സമസ്ത ഫത്വ പുറപ്പെടുവിച്ചു , ആ ഫത്വ നില നിൽക്കെ ഇപ്പൊ എല്ലാ സമസ്ത പെണ്ണുങ്ങളും കയെഴുത്ത് പഠിക്കുന്നുണ്ട് , ആന്നത്തെ ഫത്വക്കും ഇപ്പോഴത്തെ മാറ്റത്തിനും സലഫുകളിൽ നിന്ന് തെളിവുദ്ദരിക്കാമൊ
12: ഖുർ'ആൻ പരിഭാഷ ഹറാമാണെന്ന് സമസ്ത വാദിച്ചു ഈ കെ ഹസ്സൻ മുസ്ലിയാർ ഒരു പുസ്തകം തന്നെ എഴുതി, എന്നാൽഇപ്പൊ 7 ഓളം പരിഭാഷകൾ സമസ്തക്കാർ തന്നെ പുറത്തിറക്കി ആദ്യത്തെ ഹറാമിനും , പിന്നീടുള്ള മാറ്റത്തിനും സലഫുകളിൽ നിന്ന് തെളിവുദ്ദരിക്കാമോ?
13: മയ്യിത്ത് മറമാടുമ്പോ കൂടെ ഒരു തുണ്ട് കടലാസ് മുകത്ത് വെക്കാറുണ്ട്. (മുഖത്തെഴുത്ത് ) കുട്ടികൾ പരീക്ഷക്ക് കോപ്പി അടിക്കാൻ തുണ്ട് കയിൽ കരുതുന്ന പോലെ ഇതിനുള്ള തെളിവ് സലഫുകളിൽ നിന്ന് ഉദ്ദരിക്കാമൊ ?
ഇനിയും എത്രയോ എഴുതാനുണ്ട് തൽക്കാലം നിർത്തുന്നു ,അമ്പലക്കടവിൽ നിന്നും പള്ളിക്കടവിലേക്കുള്ള താങ്കളുടെ യാത്രയിൽ ചോദിച്ച ചോദ്യങ്ങൾക്കൊക്ക്കെ മറുപടി നൽകീട്ടുണ്ട്, സകരിയ സ്വലാഹി ചോദിചതുൾപ്പടെയുള്ള ചോദ്യങൾക്ക് മറുപടി നൽകുമെന്ന് ആശിച്ച് കൊണ്ടു നിർത്തട്ടെ ,
الله يهديك
സ്നേഹ പൂർവം
ജമാൽ ആറ്റിങ്ങൽ
ഒരു എളിയ പ്രവർത്തകൻ
മുജാഹിദ് ദ'അവ സമിതി
Wisdom global islamic mission
ചങ്ങരംകുളം മണ്ഡലം
9995969232
12.08.2016