2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച

രക്തം ആർക്കെങ്കിലും വേണമെങ്കിൽ

രക്തം ആര്‍ക്കകിലുംആവശൃം
വന്നാല്‍ വിളിക്കാം
Rameez  9497564659  O-
ഇസ്മായില്‍ 8943022062 0+
PT അസീസ് 9895422969 B+

സാജൃന്‍ 8743009404 A+

മുജീപ് 9746651434 B-v

തെന്‍സീര്‍ 9746659197 A +

അബ്ദുളളാ 9809154195 A +

അജ്മല്‍ 9746651434 0 +

ആദില്‍ 9562599578 0 +

നൗഷാദ് 9895335752 B +

ജലീഷ് 9895262924 A +

സാനിക്ക് 9995289426 B +

ഗദ്ധാഫീ 8891951013 0 +

പ്രജീഷ് 8089366836 0 +

സിദ്ധീക്ക് 9895007955 A +

മുഹമ്മദ് ആലീ 9995017036 A +

റിയാസ് 8089500141 B +

ഷരീഫ് 9947089924 A +

സമീര്‍ 9947716961 o+

താലീഫ് 7012022915 B +

സഫുവാന്‍ 7403920556 o +

ഉമ്മര്‍ഫാറുക്ക് 8281203542 o -

അനീസ് 7736309416 A -

ഫൈസല്‍ 8714377513 A +

സുനീല്‍കുമാര്‍ 8891475318 A +

ന്‍ഷീദ് 8547142371 A +

ആസീഫ് 9605441715 o +

സഫ്ദേവ് സിങ് 8714272683 A +

സുകുമാര്‍ 7797905615 B +

മുജാഫര്‍ 8089826967 o +

ജിയാറുണ്‍ 8089826967 A +

നാസര്‍ 9844514551 o +

ഹുദയഫ് 9846891471 A +

അയിന്‍ 9846309044 A +

നൗഫല്‍ 9037237395 AB +

അഫ്സല്‍ 9847969064 o -

അനീഫാ 8281484811 AB +

മുന്നാ 8593981197 B +

ബഷീര്‍ 9526637986 B +

ഉബൈദ് 8281918581 A +

സജയ് റോയ് 9526866177 B +

ഹിഷാം 9526948760 o +

ഫഹദ് 9995080797 A +

മോഹനന്‍ 9544274139 AB +

ഡര്‍ജാസ് 9895290830 A +

റംസാന്‍ 7510675161 A +

ഡവീസ് 8075831833 B -

സെക്കീര്‍ 9048199573 B +

വിഥുന്‍ 8592922546 AB +

സൈഫുദ്ധീന്‍ 9020123659 o +

സലീം 9387309016 A +

ഗഫുര്‍ 93888290482 o +

ഗോപിനാദ് 8891119832 o +

നസറുദ്ധീന്‍ 9995440350 B +

നിഹാന്‍ 9633827470 A +

നുര്‍ ഹുസൈന്‍ 8088427045 o +

മുഹമ്മദ് 9037107725 B +

സമിര്‍ 9895622423 A +

മാപുസ് 8089114844 B +

ഫിറോസ് 9847409836 o +

മുനവര്‍അലീ 9961739898 A +

അബുഹസന്‍ 8891300340 A +

അജ്മല്‍ 9605343219 B +

നവാസ് 9947828282 B +

ഫര്‍ഹാന്‍ 9746192544 B +

സെരീഫ് 895386826 o +

സെരിഫ് 9895405713 o +

സിനാന്‍ 91424578760 B +

സഹദ് 989377587 AB -

സനോഫര്‍ 8289848182 AB +

നാദിര്‍ 9072441264 B +

സുഹയ്ബ് 7559897158 B  +

ഉസ്മാന്‍ 9847666253 A +

ഷഹീദ് 9072457908 A +

സൈദു 8893452444 A +

ദിനേഷ് 9020576105 A +

അനുപ് 7510343461 o +

ജാഫര്‍ 9445311268 B +

ഇല്ലൃസ് 9567219368 o +

അഭിജിത്ത് 9947795511 A-

ലത്തീഫ് 9388072675 o +

കലാം 8590091922 AB +

മുജാറലീ 9037810920 AB +

അബ്ദുള്‍റഹിമാന്‍ 8111898982 B +

നാസര്‍ 9656110023 o +

റുബീല്‍ഇസ്ലലാം 9020955273 o +

ഹാരിഫ് 9633517626 o +

റഹീസ് 971544616173 O+

ബേസിൽ കുരിയൻ 8129572878  A+

   ഇത് എല്ലാഗ്രുപ്പ്കളിലും
അയച്ച് കെടുകു ആവഷൃക്കാര്‍ വിളിക്കട്ടെ...നിങ്ങൾക്‌ രക്തം കൊടുക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ നമ്പറും സ്ഥലവും ആഡ് ചെയ്ത് ഷെയർ ചെയ്യ് ..

2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച

*മുറിവുണ്ടായാൽ ഷുഗർ കൂടി കാൽ മുറിക്കുന്ന വരുടെ ശ്രദ്ധക്ക്‌*

*മുറിവുണ്ടായാൽ ഷുഗർ കൂടി കാൽ മുറിക്കുന്ന വരുടെ ശ്രദ്ധക്ക്‌*

അവയങ്ങൾ മുറിച്ചു മാറ്റും മുബ് ഓർക്കുക ഈ നമ്പർ +918086104031 പേര് രാഗേഷ്

കൈയും കാലുമൊക്കെ മുറിച്ചു മാറ്റും മുബ് അറിയൂ,

മുറിവ് പറ്റി പഴുത്ത് പുഴു വന്ന ശരീര അവയങ്ങളെ മുറിച്ചു മാറ്റുകയാണ് ഇന്ന് പലരും എന്നാൽ ഷുഗർ രോഗികളിൽ മുറിവ് ഉണങ്ങാതെ വരുബോൾ വിരലോ കയ്യോ കാലോ ഒക്കെ മുറിച്ചു മാറ്റണമെന്ന് വൈദ്യശാസ്ത്രം പറയുബോൾ നിങ്ങൾ വരൂ മുറിവ് ഉണക്കി നിങ്ങളുടെ വിരലുകൾ കൈകൾ കാലുകൾ ചികിൽസിച്ചു ഭേദമാക്കാൻ

ഇതൊരു അവകാശവാദമല്ല ഒരു യാഥാർഥ്യമാണ് എത്ര പഴകിയ ഉണങ്ങാത്ത മുറിവികളെയും ഉണക്കിയെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ നമ്മുട ഭൂമിയിലുണ്ട് ഈ സസ്യങ്ങൾ കൊണ്ട് നിർമിക്കുന്ന മരുന്നുകൾ മാത്രമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്.

ഏത് പരിശോധനകൾക്കും ഈ മരുന്ന് വിധേയമാക്കാൻ ഇദ്ദേഹം തയ്യാറാണ് നമ്മുടെ നാട്ടറിവുകൾ ലോകത്തിന്റെ നന്മക്കായ് പ്രയോജനപ്പെടുത്തുവാനുള്ളതാണ്.

ഈ മരുന്നിൽ പരിശോധനകളും പരീക്ഷണങ്ങളും നടത്താൻ താല്പര്യമുള്ള ആരോഗ്യരംഗത്തെ ശാശ്ത്രജ്ഞരെ ഇദ്ദേഹം സ്നേഹാദരം സ്വാഗതം ചെയ്യുന്നു.

അവയങ്ങൾ മുറിച്ചു മാറ്റാൻ വിധിക്കപ്പെട്ടവർ
അതിന് വിധേയരാവും മുൻപ് ഈ ചികിത്സ വേണമെന്ന് തോന്നുക യാണെങ്കിൽ ഇപ്പോൾ
ചികിൽസിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെയോ അനുവാദത്തോട് കൂടി
താല്പര്യമുള്ളവർ പോവുക..
തിങ്കളാഴ്ച്ച്   ചാലക്കുടിയിൽ  D cinemas തിയേറ്ററിനടുത്ത് രാവിലെ 10 am മുതൽ 2 pm വരെയും
ബുധനാഴ്ച്ച് കോഴിക്കോട് താമരശ്ശേരി  ഈങ്ങാപ്പുഴക്ക് അടുത്തുള്ള ക്ലിനിക്കിൽ  10 am മുതൽ 2 pm വരെയും
ഫോൺ വിളിച്ചിട്ടു വരുക രാഗേഷ്  --- +91 8086104031

നിങ്ങൾ ആ ഷെയർ ബട്ടൺ ഒന്നമർത്തിയൽ അനേകമ്പേർക്ക്‌ ചേതമില്ലാത്തൊരു ഉപകാരമാകും.

2018, ജനുവരി 15, തിങ്കളാഴ്‌ച

99ന്റെ പരീക്ഷ

😎😤
*"99ന്റെ പരീക്ഷ!"*

ഒരിക്കൽ ഒരു രാജാവ് 👨🏻‍🍳തന്റെ മന്ത്രിയോട് ചോദിച്ചു..🙍‍♂
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

🙍‍♂മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

👨🏻‍🍳രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

🙍‍♂മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
💰💰 സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..
🛏🛏🛏🛏
രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..
😄😄😄😄
"ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

💰💰💰💰
അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

ബാക്കിയുള്ള ഒരു,😳 നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..

പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!
😡😡😡
ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!
☹☹☹
അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.
🙍‍♂
അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..
👨🏻👨🏻👨🏻‍🍳
"നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"
🙍‍♂
ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
🙇 അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി..

തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!" 🙏🙂🙃😉😌😍

2017, ഡിസംബർ 12, ചൊവ്വാഴ്ച

സ്വന്തം ഭക്തി ആരോഗ്യം സന്തോഷം മനസ്സമാധാനം ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

മനസ്സിരുത്തി  വായിക്കുക. ജീവിതത്തിൽ പകർത്തുക .....

സ്വന്തം ഭക്തി
ആരോഗ്യം
സന്തോഷം
മനസ്സമാധാനം
ഉറക്കം
ഇതിനേക്കാള്‍
പണത്തിന്‌
പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടയ്ക്കുക.
പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം  അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക.
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...

മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.

നമ്മുടെ അലങ്കാരം
സ്വര്‍ണ്ണമോ വെള്ളിയോ അല്ല. മറിച്ച്
എളിമ
വിനയം
ക്ഷമ
ദയ
അറിവ്
പരോപകാരം
എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

ആരോഗ്യകരമായ ശരീരത്തില്‍  ചതി
വിദ്വേഷം
അസൂയ
എന്നിവക്ക്‌ സ്ഥാനമില്ല.

ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവൻേറയും ആവശ്യക്കാരൻേറയും
സ്‌നേഹം നേടുക.

പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക.
ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം.
ധാര്‍മ്മികതയാണ്‌ അലങ്കാരം.
നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

കൊടുങ്കാറ്റിൻെറ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

ഉപദേശം കൊണ്ടും
ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

ഓരോ ദിവസവും പുതിയ തുടക്കമാവുക.
ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.
മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.

നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക.
മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക.
എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ.
അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.
ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല.
പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

ഭക്ഷണം കുറക്കുക.
ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക.
മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക.
ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക.
ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ കുറച്ചേയുള്ളൂ.
വിഷമിച്ചും
ദുഖിച്ചും
പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

മോശമായ നാവ്‌ അതിൻെറ ഇരയെക്കാള്‍ അതിൻെറ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

മനസ്സ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

കൂട്ടുകാരെ  ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ  ഷെയർ ചെയ്യണേ , കാരണം നല്ല കാര്യങ്ങൾ അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ

ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവർക്കും പങ്കാളികളാവാം.

2017, ജൂലൈ 31, തിങ്കളാഴ്‌ച

ഡിയർ വഹാബീസ്‌... നിങ്ങൾ ഉണ്ടാക്കിയ പരുക്ക്‌ ഭീകരം തന്നെ..

ഡിയർ വഹാബീസ്‌... നിങ്ങൾ ഇവിടുത്തെ പൗരോഹിത്യത്തിന്റെ ബിസ്നസിൽ ഉണ്ടാക്കിയ പരുക്ക്‌ ഭീകരം തന്നെ..
ഖുർആൻ പഠിക്കൽ നിർബന്ധമില്ല എന്ന് പറഞ്ഞ്‌ ആളുകളെ പറ്റിച്ചിരുന്ന പൗരോഹിത്യ കൂട്ടങ്ങളുടെ ഇടയിൽ ഇറങ്ങി ഖുർആൻ പഠിക്കൂ... അത്‌ മറ്റുള്ളവരെ പഠിപ്പിക്കൂ എന്ന് പറഞ്ഞ്‌ ആദ്യം അവരുടെ കഞ്ഞിയിൽ പൂഴി വാരിയിട്ടു..
അസുഖം വന്നാൽ തങ്ങന്മാരുടേയും, സിദ്ധന്മാരുടേയും, അടുത്ത്‌ പോയി ഉറുക്കും നൂലും കെട്ടൂ എന്ന് പൗരോഹിത്യം പറഞ്ഞപ്പോൾ വഹാബികളെ നിങ്ങൾ പറഞ്ഞു നബി(സ) പറഞ്ഞത്‌ പോലെ നിങ്ങൾ ഔഷധങ്ങൾ കൊണ്ട്‌ ചികിത്സിച്ച്‌ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കൂ എന്ന് പറഞ്ഞ്‌ വീണ്ടും അവരുടെ കഞ്ഞി കുടി മുട്ടിച്ചു..
ആഗ്രഹങ്ങൾ നിറവേറാൻ, സന്താനങ്ങൾ ഉണ്ടാകാൻ, ജോലി ലഭിക്കാൻ എന്നിത്യാദി കാര്യങ്ങൾക്ക്‌ നിങ്ങൾ മഖ്ബറകളിൽ പോയി അവിടെ മറമാടിയ ആളുകളോട്‌ പ്രാർത്ഥിക്കൂ, അവിടെ നേർച്ച വഴിപാടുകൾ നേരൂ എന്ന് പൗരോഹിത്യം പറഞ്ഞപ്പോൾ വഹാബീസ്‌ നിങ്ങൾ വീണ്ടും പൗരോഹിത്യത്തിന്റെ ബിസ്നസിൽ ഇടം കോലിട്ടു... നിങ്ങൾ ജനങ്ങളോട്‌ പറഞ്ഞു നിങ്ങളുടെ ഹലാലായ ആവിശ്യങ്ങൾ എന്തുമാകട്ടെ ഒരു മഖ്ബറയിലും പോകേണ്ട ഒരു കാണിക്കയും ഇടേണ്ട... നിങ്ങൾ എല്ലാം കേൾക്കുന്ന, കാണുന്ന, അറിയുന്ന പ്രബഞ്ചത്തിന്റെ നാഥനായ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കൂ അവൻ നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കും എന്ന് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പഠിപ്പിച്ചു.. കാലങ്ങളായി പടുത്തുയർത്തിയ ബിസ്നസ്‌ സാമ്രാജ്യമായ ജാറ വ്യവസായത്തെ തകർത്തു.
മാല മൗലിദുകളും ഏടുകളും വാങ്ങി ഗദ്യ പദ്യ രൂപത്തിൽ ചൊല്ലി പുണ്ണ്യം നേടൂ എന്ന് പൗരോഹിത്യം പറഞ്ഞപ്പോൾ, ആ മാലകളും മൗലിദുകളും ഏടുകളും ജൂത-ശീഈ കൂട്ടുകെട്ടുകളുടെ സൃഷ്ടികളും, ജൂത ശീഈ വിശ്വാസവും കൂട്ടിക്കലർന്നതാണെന്നും അവയിൽ പലതും കള്ളക്കഥകളുമാണെന്നും പ്രമാണങ്ങൾകൊണ്ട്‌ ജനങ്ങളെ ബോധ്യപ്പെടുത്തി വീണ്ടും പൗരോഹിത്യ കൂട്ടങ്ങളുടെ ബിസ്നസ്‌ നിങ്ങൾ നശിപ്പിച്ചു...
ബിസ്നസ്‌ തകർച്ചയിൽ വിറളി പൂണ്ട പൗരോഹിത്യ മേലാളന്മാർ നിങ്ങളെ അക്രമിക്കൽ സ്വാഭാവികം.... എന്ത്‌ ചെയ്യാം.... വഹാബികൾക്ക്‌ അല്ലാഹുവിന്റെ രക്ഷയുണ്ടാകും... കാരണം അവർ അവനെ മാത്രമെ വിളിച്ച്‌ പ്രാർത്ഥിക്കുന്നൊള്ളൂ.

2017, ജൂലൈ 29, ശനിയാഴ്‌ച

ഹദീസ് പഠനം രണ്ട്

🔖ഹദീസ് പഠനം, രണ്ട്‌
⏰3മിനുട്ട് 31 സെക്കന്റ്‌
___________________________
📖ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത് 📖

💬മുത്തഫഖുൻ അലൈഹി എന്നാൽ എന്താണ് 
💬ഹദീസ് ഹസ്സൻ എന്ന് പറഞാൽ എന്ധാണ് 
💬ള്വഈഫ് ആയ ഹദീസ് എന്നാൽ എന്താണ് 
💬ള്വഈഫ് ആയ ഹദീസുകളുടെ ഇനങ്ങൾ 
💬ഖുദ്സിയായ ഹദീസ് എന്നാൽ എന്താണ് 
💬ഏതൊക്കെ സ്വഹാബികൾ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
_____________________________
🔹മുത്തഫക്കുൻ അലൈഹി🔹
_____________________________
ഹദീസ് പണ്ഡിതന്മാർ മുത്തഫഖുൻ അലൈഹി യെന്ന് പറഞ്ഞാൽ അതുകൊണ്ടുള്ള വിവക്ഷ ബുഖാരിയും, മുസ്ലിമും യോജിച്ച് ഉദ്ധരിച്ച ഹദീസാകുന്നു.
__________________
🔹ഹസൻ🔹
__________________
പ്രബലമായ ഹദീസ് തന്നെയാണ്, സ്വഹീഹായ ഹദീസിന്റെ നിർവ്വചനം തന്നെയാണ്, പക്ഷേ നിവേദക പരമ്പരയിൽ ഒരാൾക്ക് ഹദീസ് മനഃപ്പാഠമാക്കുന്ന കാര്യത്തിലോ, എഴുതി വെക്കുന്നതിലോ വേണ്ടത്ര സൂക്ഷ്മതയില്ല എന്ന് തെളിയിക്കപ്പെട്ട ഹദീസാണ് ഹസൻ. ഹസനായ ഹദീസിന്റെ വിധി: സ്വഹീഹായ ഹദീസ് പോലെ തന്നെ ഹസനായ ഹദീസും സ്വീകരിക്കാവുന്നതും, അതുകൊണ്ട് പ്രവൃത്തി ക്കുകയും ചെയ്യാവുന്നതാണെന്ന് മുഴുവൻ ഫിഖ്ഹീ പണ്ഡിതന്മാരും പറയുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരാണ്. ഇത് തന്നെയാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം.
_______________________
🔹ഖുദ്സി ആയ ഹദീസ്🔹
________________________
പ്രവാചകൻ(സ) തന്റെ റബ്ബിനെ തൊട്ട് ഉദ്ധരിക്കു ന്നതിനാണ് ഹദീസ് ഖുദ്സിയെന്ന് പറയുന്നത്. ഖുർആനും, ഖുദ്സിയായ ഹദീസും തമ്മിലുള്ള വ്യത്യാസം:

1) വിശുദ്ധ ഖുർആനിന്റെ ആശയവും, പദങ്ങളും അല്ലാഹുവിൽ നിന്നാണ്, എന്നാൽ ഖുദ്സിയായ ഹദീസിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ പ്രവാചകൻ(സ)യിൽ നിന്നുമാകുന്നു.

2) ഖുർആൻ പാരായണം ചെയ്യൽ ആരാധനയാണ്, ഖുദ്സിയായ ഹദീസ് അങ്ങനെയല്ല. 3) ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാം, ഖുദ്സിയായ ഹദീസ് നമസ്കാരത്തിൽ പാരായണം ചെയ്യാവതല്ല.

_______________________________
🔹ളഈഫ്(ദുർബ്ബലം) ആയ ഹദീസ്🔹
_______________________________
ഒരു നിബന്ധനയുടെ അഭാവം കാരണം സ്വഹീഹോ, ഹസനോ ആയ ഹദീസിന്റെ പദവിയിലേക്കെത്താ ത്ത ഹദീസുകൾ. ഇതിന് ഒരുപാടിനങ്ങളുണ്ട്.
_____________________________
🔹മുഅല്ലഖ് ആയ ഹദീസുകൾ🔹
______________________________
ഹദീസ് നിവേദന പരമ്പരയിലെ തുടക്ക ത്തിൽ ഒന്നോ, രണ്ടോ നിവേദകന്മാർ വിട്ട്പോവുക. ഹദീസ് സ്വീകാര്യത യുടെ നിബന്ധനകൾ പൂർണമാകാത്തത് കൊണ്ട് തന്നെ മുഅല്ലഖായ ഹദീസ് സ്വീകാര്യമല്ല.
________________________
🔹മുർസൽ ആയ ഹദീസ്🔹
_________________________
ഹദീസ് നിവേദക പരമ്പരയിലെ അവസാന ഭാഗത്ത് താബിഇക്ക് ശേഷമുള്ള സ്വഹാബിയെ പറയാതെ നേരിട്ട് പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുക. ഈ ഹദീസിന്റെ വിധി: ഹദീസ് സ്വീകാര്യതയുടെ നിബന്ധനയുടെ അഭാവം കാരണത്താൽ മുർസലായ ഹദീസ് സ്വീകരിക്കാതെ തള്ളി കളയേണ്ടതാണ്.
_______________________
🔹മുഅ്ളൽ ആയ ഹദീസ്🔹
________________________
ഹദീസ് നിവേദക പരമ്പരയുടെ മധ്യത്തിൽ രണ്ടോ അതിൽ കൂടുതലോ നിവേദകന്മാർ വിട്ട് പോവുക. ഈ ഹദീസിന്റെ വിധി: മുഅ്ളലായ ഹദീസ് ദുർബ്ബലമായ ഹദീസാണ്, മുർസലിനേക്കാളും, മുഅല്ലഖിനേക്കാളും താഴെ പദവിയി ലാണ് മുഅ്ളലിന്റെ സ്ഥാനം.
_________________________
🔹മുൻഖത്വിഅ് ആയ ഹദീസ്🔹
__________________________
ഹദീസ് നിവേദക പരമ്പരയിൽ മുഅല്ലഖോ, മുർസലോ, മുഅ്ളലോ അല്ലാത്ത രൂപത്തിൽ നിവേദകന്മാർ വിട്ട്പോവുക. ഈ ഹദീസ് ദുർബ്ബലമാണ്, സ്വീകരിക്കുവാൻ പാടുള്ളതല്ല.
__________________________
🔹മൌളൂഅ് ആയ ഹദീസ്🔹
__________________________
പ്രവാചകൻ(സ)യിലേക്ക് ചേർത്തി കെട്ടിയുണ്ടാ ക്കിപ്പറയുന്ന കള്ളഹദീസുകൾക്കാണ് മൌളൂഅ് എന്ന് പറയുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകൾ ഒരിക്കലും ഉദ്ധരിക്കുവാൻ പാടില്ല. ജനങ്ങൾക്കിടയിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് കെട്ടിയുണ്ടാക്കിയതാണ് എന്ന് വിശദീകരിക്കുവാൻ വേണ്ടി മാത്രമെ ഉദ്ധരിക്കാൻ പാടുള്ളൂ
_______________________
🔹മത്റൂക്ക് ആയ ഹദീസ്🔹
_______________________
ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു നിവേദകൻ കള്ളനാണെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള സനദുള്ള ഹദീസാണ് മത്റൂക്ക്.
_____________________
🔹മുൻകർ ആയ ഹദീസ്🔹
_____________________
ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഒരു നിവേദകൻ തെമ്മാടിയോ, കൂടുതൽ അശ്രദ്ധയുള്ളവനോ, മനഃപാഠമാക്കി യതിൽ ധാരാളം പിഴവ് പറ്റുന്നവനോ ആണെങ്കിൽ ആ ഹദീസ് മുൻകറാകുന്നു.
________________________
🔹മർഫൂഅ് ആയ ഹദീസ്🔹
________________________
പ്രവാചകൻ(സ)യിലേക്ക് ചേർത്തിയുദ്ധരിക്ക പ്പെടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മർഫൂഅ്. അത് സ്വഹാബിയോ, താബിഇയോ ആയാലും ശരി. സനദ് പരിപൂർണ മാണെങ്കിലും, അല്ലെങ്കിലും ശരി.
__________________________
🔹മൌഖൂഫ് ആയ ഹദീസ്🔹
___________________________
സ്വഹാബികളിലേക്ക് ചേർത്തിയുദ്ധരിക്കപ്പെടു ന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണങ്ങ ളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മൌഖൂഫ്. സനദ് പരിപൂർണ മാണെങ്കിലും, സനദ് മുൻഖത്വിഅ്: ആണെങ്കിലും ശരി. മഖ്ത്വൂഅ് ആയ ഹദീസ്: താബിഇയിലേക്ക് ചേർത്തിയുദ്ധരിക്കപ്പെ ടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസാണ് മഖ്ത്വൂഅ്.
_____________________________
🔹കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച
സ്വഹാബികൾ🔹
______________________________
📜1) അബൂഹുറൈറ (റ) 5374 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്, അദ്ദേഹത്തി ൽ നിന്ന് ഏകദേശം 300 ആളുകൾ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

📜 2) അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) 2630 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

📜3) അനസ്ബ്നു മാലിക്(റ) 2286 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

📜4) ഉമ്മുൽ മുഅ്മിനീൻ ആയിശാ(ഴ) 2210 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

📜5) അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) 1660 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

📜6) ജാബിർ അബ്ദുല്ലാഹ്(റ) 1540 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

‘അൽ അബാദില’ എന്ന പേരിലറിയപ്പെടുന്നവർ: അബ്ദുല്ലാഹ് എന്ന പേരിലറിയപ്പെടുന്ന സ്വഹാബികളിലെ പണ്ഡി തന്മാർ നാല് പേരാണ്, അതുകൊണ്ടാണ് അൽ അബാദിലായെന്ന് അറിയപ്പെടാൻ കാരണം. അവർ:
▪1- അബ്ദുല്ലാ ഇബ്നു ഉമർ(റ).
▪ 2- അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ).
▪3- അബ്ദുല്ലാഹ് ഇബ്നു സുബൈർ (റ).
▪ 4- അബ്ദുല്ലാഹ് ഇബ്നു അംറുബ്നുൽ ആസ്വ്(റ).

🔊Hear audio🔊
❎plz dont edit this post❎❌

🎒[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]

▫《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.....

▫... അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
ആമീൻ...

2017, ജൂലൈ 11, ചൊവ്വാഴ്ച

യൂസുഫ് നബി (അ)

മറ്റു പ്രവാചകന്മാരുടെ ചരിത്രവിവരണത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രവാചകന്റെ ചരിത്രം ആദ്യന്തം ഒറ്റ അധ്യായത്തില്‍, അതേ പ്രവാചകന്റെ നാമത്തിലുള്ള അധ്യായത്തില്‍ ഖുര്‍ആനില്‍ വിവരിച്ചത് യൂസുഫ് നബി(അ)മിന്റെ ചരിത്രം മാത്രമാണ്. ഈ ചരിത്രമാകട്ടെ ഖുര്‍ആനിലെ മറ്റു അധ്യായങ്ങളില്‍ ആവര്‍ത്തിച്ചിട്ടില്ലതാനും. യൂസുഫിന്റെ ചരിത്രം ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിക്കാതെ സംക്ഷിപ്തമായി ഇവിടെ പ്രതിപാദിക്കുകയാണ്. മറ്റെവിടെയെങ്കിലും പരാമര്‍ശിക്കപ്പെട്ടതോ ജനങ്ങള്‍ക്കിടയില്‍ അക്കാലത്തുതന്നെ പ്രാചാരത്തിലുണ്ടായിരുന്നതോ ആയ കാര്യങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
യൂസുഫ് നബിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് സൂറഃ യൂസുഫ് ആരംഭിക്കുന്നത്. 11 നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും തനിക്ക് പ്രണാമം അര്‍പ്പിക്കുന്നതായി യൂസുഫ് ചെറുപ്പത്തില്‍ ഒരു സ്വപ്നം കാണുന്നു. പിതാവായ യഅ്ഖൂബ് നബിയോട് ഇക്കാര്യം ഉണര്‍ത്തുന്നു. പിതാവ് വിവരണം നല്‍കുന്നതോടൊപ്പം ഇത് സഹോദരങ്ങളോട് പറയേണ്ടതില്ല എന്നും ഓര്‍മപ്പെടുത്തുന്നു. 11 സഹോദരന്മാരും മാതാപിതാക്കളും ഒരിക്കല്‍ നിന്റെ കീഴില്‍ വരുമെന്നതാണ് ഈ സ്വപ്ന സൂചന. പ്രവാചകന്മാരുടെ സ്വപ്നം യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല മറ്റുള്ളവരുടെ സ്വപ്നങ്ങളുടെ പൊരുള്‍ അറിയാനുള്ള കഴിവ് ഒരു ദൃഷ്ടാന്തം എന്ന നിലയില്‍ യഅ്ഖൂബിനും യൂസുഫിനും നല്‍കപ്പെട്ടിരുന്നുതാനും.
യൂസുഫിനോടും ഇളയസഹോദരനോടും പിതാവിന് ഏറെ പ്രതിപത്തിയുണ്ട് എന്നാരോപിച്ച് മറ്റു സഹോദരങ്ങള്‍ അസൂയ പ്രകടിപ്പിച്ചു. യൂസുഫിനെ വകവരുത്തുകയോ നാടുകടത്തുകയോ വേണമെന്നവര്‍ ഗൂഢമായി തീരുമാനിച്ചു. യൂസുഫിനെ തങ്ങളുടെ കൂടെ കളിക്കാന്‍ വിടണമെന്ന് അവര്‍ പിതാവിനോട് അപേക്ഷിച്ചു. വല്ല ചെന്നായയോ മറ്റോ പിടിച്ചേക്കുമോ എന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം യൂസുഫിനെ മറ്റു മക്കളോടൊപ്പം വിട്ടു.
മുന്‍ നിശ്ചയപ്രകാരം അവര്‍ യൂസുഫിനെ ഒരു കിണറ്റിലെറിഞ്ഞു തിരിച്ചുപോന്നു. ആ കുട്ടിയുടെ കുപ്പായത്തില്‍ ഏതോ മൃഗത്തിന്റെ ചോരയും പുരട്ടി. അവനെ ചെന്നായ പിടിച്ചുപോയി എന്ന് പിതാവിന്റെ മുന്നില്‍ വന്ന് കരഞ്ഞു പറഞ്ഞു. ഇതിലെന്തോ ചതിയുണ്ടെന്ന് സംശയിച്ച ആ പിതാവ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സഹനത്തിന്റെ മാര്‍ഗം അവലംബിച്ചു.
ഈജിപ്തിലേക്ക് പോകുന്ന ഒരു കച്ചവടസംഘം ആ കിണറ്റില്‍നിന്ന് വെള്ളം കോരാനിടയായി. കയറില്‍ പിടിച്ചുനിന്ന യൂസുഫിനെ കണ്ട് അവര്‍ അത്ഭുതപ്പെടുകയും ആ ബാലനെ തങ്ങളുടെ ചരക്കുകളുടെ കൂട്ടത്തില്‍ ഈജിപ്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. ഈജിപ്തിലെ ഒരു പ്രഭുവാണ് ആ കുട്ടിയെ വാങ്ങിയത്. അദ്ദേഹം തന്റെ ഭാര്യയോട് ‘ഇവനെ നന്നായി വളര്‍ത്തണം, നമുക്കിവന്‍ ഭാവിയില്‍ ഉപകരിച്ചേക്കും’ എന്നു പറയുകയും ചെയ്തു.
യൂസുഫ് അതിസുന്ദരനായിരുന്നു. പ്രായപൂര്‍ത്തിയെത്തിയ യൂസുഫിനെ യജമാനഭാര്യ വശത്താക്കാന്‍ നോക്കി. ഒരു വേള ബലപ്രയോഗം തന്നെ നടത്തി. യൂസുഫ് കുതറിമാറി. രംഗത്തെത്തിയ ഭര്‍ത്താവിന്റെ മുന്നില്‍ അവര്‍ സംഭവം കീഴ്‌മേല്‍ മറിച്ചു. ഭൃത്യനായ യൂസുഫ് തന്നെ പ്രാപിക്കാന്‍ നോക്കിയെന്നും ഈ വഞ്ചനക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഇത് സ്ത്രീകളുടെ കുതന്ത്രത്തില്‍ പെട്ട സംഗതിയാണെന്നും യൂസുഫ് നിരപരാധിയാണെന്നും ഗൃഹനാഥന് ബോധ്യമായി. കഴിഞ്ഞത് മറക്കാന്‍ യൂസുഫിനോടും പശ്ചാത്തപിക്കാന്‍ ഭാര്യയോടും അയാള്‍ നിര്‍ദേശിച്ചു.
സംഗതി പുറത്തറിഞ്ഞു. മുഖം രക്ഷിക്കാന്‍ വേണ്ടി തല്‍ക്കാലം യൂസുഫിനെ ജയിലിലടക്കാന്‍ ആ പ്രഭു തീരുമാനിക്കുകയായിരുന്നു. തനിക്ക് ജയിലാണ് അഭികാമ്യമെന്ന് യൂസുഫ് കരുതുകയും സസന്തോഷം അത് സ്വീകരിക്കുകയും ചെയ്തു. സാത്വികനായ യൂസുഫ് ജയിലില്‍ വെച്ചും തന്റെ ദൗത്യനിര്‍വഹണത്തിനവസരം കണ്ടെത്തി. തനിക്കൊപ്പം ജിയിലിലടക്കപ്പെട്ട രണ്ടു രാജസേവകര്‍ സ്വപ്നം കാണുന്നു. ഒരാള്‍ താന്‍ മദ്യം പിഴിയുന്നതും അപരന്‍ തലയിലേറ്റുന്നതും ആ റൊട്ടികള്‍ പക്ഷികള്‍ കൊത്തിത്തിന്നുന്നതുമാണ് കണ്ടത്. അവര്‍ യൂസുഫിനോട് ആ സ്വപ്നങ്ങളുടെ വ്യാഖ്യാനം ആവശ്യപ്പെട്ടു. ഭക്ഷണം എത്തുന്നതിനുമുമ്പ് അതിന്റെ പൊരുള്‍ പറഞ്ഞുതരാമെന്നു പറഞ്ഞ യൂസുഫിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ഈ സമയത്ത് യൂസുഫ് (അ) തന്റെ ദഅ്‌വാ പ്രവര്‍ത്തനം നടത്തി. തന്റെ പ്രപിതാക്കളായ പ്രവാചക•ാരെ താന്‍ പിന്തുടരുന്നു. അനേകം ദൈവങ്ങളെ സങ്കല്‍പ്പിക്കുന്നതിന്റെ നിരര്‍ഥകതയും ഏകദൈവവിശ്വാസത്തിന്റെ തത്വങ്ങളും ആ ജയില്‍വാസികളോടദ്ദേഹം വിവരിച്ചു. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി അദ്ദേഹം പ്രബോധനം നടത്തി. തുടര്‍ന്ന് സ്വപ്നത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്തു. ‘മുന്തിരി പിഴിഞ്ഞവന്‍’ തന്റെ മുന്‍തൊഴിലില്‍തന്നെ പ്രവേശിപ്പിക്കപ്പെടുമെന്നും മറ്റേയാള്‍ വധശിക്ഷയ്ക്ക് വിധേയനാകുമെന്നുമായിരുന്നു സൂചന. ആ പ്രവചനം യഥാവിധി പുലര്‍ന്നു.
വര്‍ഷങ്ങളോളം യൂസുഫ് (അ) ജയിലില്‍ത്തന്നെ കിടന്നു. ആയിടക്ക് ഈജിപ്തിലെ രാജാവ് ഒരു സ്വപ്നം കണ്ടു. ‘ഏഴുമെലിഞ്ഞ പശുക്കള്‍ ഏഴു തടിച്ച പശുക്കളെ തിന്നുന്നു. പശ്ചാത്തലത്തില്‍ ഏഴ് പച്ചക്കതിര്‍ക്കുലകളും ഉണക്കക്കതിര്‍ക്കുലകളും’ ആ സ്വപ്നം വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ സമയത്താണ് രാജസേവകന്‍ തന്റെ ജയില്‍കൂട്ടുകാരന്റെ (യൂസുഫ്) സംഭവം ഓര്‍ക്കുന്നത്. അദ്ദേഹം രാജസന്നിധിയില്‍ കാര്യം ബോധിപ്പിച്ചു. നിര്‍ദേശപ്രകാരം അയാള്‍ ജയിലില്‍ പോയി. യൂസുഫ് സ്വപ്നം വിശദീകരിച്ചു കൊടുത്തു. ‘രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്തിന്റെ സൂചനയത്രെ ഇത്. സമൃദ്ധമായ ഏഴുവര്‍ഷം . തുടര്‍ന്ന് ഏഴ് ക്ഷാമവര്‍ഷങ്ങള്‍. ക്ഷേമകാലത്തെ വിളവുകള്‍ കതിരില്‍ത്തന്നെ സൂക്ഷിക്കുക. എങ്കില്‍ ക്ഷാമകാലത്തെ അതിജീവിക്കാം.’ രാജാവിന് വിശദീകരണം സ്വീകാര്യമായി. യൂസുഫിന് ആളയച്ചു. എന്നാല്‍ യൂസുഫ് മോചനത്തിന് ധൃതികാണിച്ചില്ല. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുവോളം താന്‍ ജയിലില്‍ കഴിഞ്ഞു കൊള്ളാം. ഈ മറുപടി കേട്ട് രാജാവ് ഉടന്‍തന്നെ പ്രഭുപത്‌നിയെയും നഗരത്തിലെ മറ്റു സ്ത്രീകളെയും വിചാരണ ചെയ്തു. യൂസുഫ് നിരപരാധിയാണെന്നും താനാണ് കുറ്റക്കാരിയെന്നും പ്രഭുപത്‌നി സമ്മതിക്കുകയും യൂസുഫ് മോചിതനാവുകയും ചെയ്തു.
രാജാവ് യൂസുഫിനെ ഉന്നത സ്ഥാനീയനാക്കി. ഖജനാവിന്റെ ചുമതല യൂസുഫിനെ ഏല്‍പ്പിച്ചു. യൂസുഫിന്റെ വ്യവസ്ഥാപിതമായ ഭരണത്തില്‍ ഈജിപ്ത് കൂടുതല്‍ സമൃദ്ധമായി. ഈ സമയം യഅ്ഖൂബ്‌നബി താമസിച്ചിരുന്ന ഫലസ്ഥീനില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹം തന്റെ മക്കളെ ഈജിപ്തിലേക്ക് ധാന്യം വാങ്ങാന്‍ പറഞ്ഞയച്ചു. യൂസുഫ് സഹോദരങ്ങളെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ അറിഞ്ഞതുമില്ല. യൂസുഫ് അവരില്‍നിന്ന് മാതാപിതാക്കളുടെ വിവരങ്ങളറിഞ്ഞു. അവരെ അദ്ദേഹം ഏറെ സഹായിച്ചു. അടുത്തവരവിന് ഇളയസഹോദരനെ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചു.
മടങ്ങിയെത്തിയപ്പോഴാണ് വില ഈടാക്കാതെയാണ് ഭക്ഷ്യവിഭവങ്ങള്‍ ലഭിച്ചത് എന്നവര്‍ തിരിച്ചറിഞ്ഞത്. പിതാവിനോട് സംഗതികള്‍ വിശദീകരിച്ചു. ഇളയവനെയും (ബിന്‍യാമീന്‍) കൂട്ടി ചെന്നങ്കിലേ ഇനി ധാന്യമുള്ളൂ എന്നു കേട്ടപ്പോള്‍ ആ പിതാവ് അന്ധാളിച്ചു. ഇവരുടെ കൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ് യൂസുഫിനെ കളിക്കാന്‍ വിട്ടതിന്റെ ദുരനുഭവം ഓര്‍ത്ത് ദുഃഖിച്ചിരിക്കുന്ന, കരഞ്ഞു കരഞ്ഞ് കണ്ണുമങ്ങിയ ആ പിതാവ് എല്ലാം പടച്ചവനില്‍ ഭരമേല്‍പ്പിച്ച് സമ്മതം നല്‍കി.
ബിന്‍യാമീന്‍ ഉള്‍പ്പെടെ ഇവര്‍ വീണ്ടും ഈജിപ്തിലെത്തി. യൂസുഫ് സ്വീകരിച്ചിരുത്തി. ബിന്‍യാമിന് സ്വകാര്യമായി യൂസുഫ് തന്നെ പരിചയപ്പെടുത്തി. സൂത്രം പ്രയോഗിച്ച് ബിന്‍യാമീനിനെ പിടിച്ചുവെച്ചു. ഇളയസഹോദരനില്ലാതെ മടങ്ങേണ്ടി വന്ന സഹോദരന്മാര്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങി. പിതാവിനെ എങ്ങനെ സമീപിക്കും! ബിന്‍യാമീനു പകരം മറ്റാരെയെങ്കിലും പിടിച്ചുവെക്കണമെന്ന് അവര്‍ അപേക്ഷിച്ചു. രാജാവിന്റെ പാത്രം കിട്ടിയത് ഇവന്റെ ഭാണ്ഡത്തില്‍നിന്നാണ്. അതിനാല്‍ മറ്റൊരാളെ പിടിച്ചുവെക്കാന്‍ നിവൃത്തിയില്ല. ഇതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഈ വിവരം അറിഞ്ഞ പിതാവ് ദുഃഖത്തിനുമേല്‍ ദുഃഖം അനുഭവിച്ചു. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് അദ്ദേഹം കഴിഞ്ഞുകൂടി.
ബിന്‍യാമീന്റെ തിരോധാനം യൂസുഫിനെപ്പറ്റിയുള്ള ചിന്തകൂടി ഉണര്‍ത്തി. ക്ഷീണിതനായ അദ്ദേഹം അവരുടെ കാര്യം അന്വേഷിക്കാന്‍ വീണ്ടും മക്കളെ പറഞ്ഞയച്ചു. അവര്‍ യൂസുഫിന്റെ അടുക്കല്‍ തങ്ങളുടെ കഷ്ടപ്പാടും പിതാവിന്റെ ദയനീയാവസ്ഥയും വെളിപ്പെടുത്തി. യൂസുഫ് നാടകീയമായി താനാരാണെന്ന് വെളിപ്പെടുത്തി. ചെയ്തുപോയ തെറ്റില്‍ സഹോദരന്മാര്‍ ഖേദിച്ചു മാപ്പപേക്ഷിച്ചു. യൂസുഫ് അവര്‍ക്ക് മാപ്പു നല്‍കി. തന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന പിതാവിനെ സമാശ്വസിപ്പിക്കാന്‍ തന്റെ കുപ്പായം യൂസുഫ് (അ) കൊടുത്തയച്ചു.
ഈജിപ്തിലെ കൊട്ടാരത്തില്‍ ഈ സംഭവം നടക്കുമ്പോള്‍ അങ്ങകലെ ഫലസ്ത്വീനില്‍ തന്റെ പഴയ വീട്ടിലിരുന്ന് യഅ്ഖൂബ് നബി തനിക്ക് യൂസുഫിന്റെ മണം അനുഭവപ്പെടുന്നു എന്ന് പറഞ്ഞത് പിച്ചും പേയുമായിട്ടേ ബാക്കിയുള്ളവര്‍ മനസ്സിലാക്കിയുള്ളൂ. ഈജിപ്തില്‍ നിന്ന് വാര്‍ത്തയെത്തി. ബാപ്പയെക്കൂട്ടിവരാന്‍ യൂസുഫ് പറഞ്ഞിരിക്കുന്നു. യൂസുഫിന്റെ കുപ്പായം മുഖത്തിട്ടപ്പോള്‍ വൃദ്ധപിതാവിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടി.
എല്ലാവരും കൂടി ഈജിപ്തിലെത്തി. മാതാപിതാക്കളെ യൂസുഫ് കെട്ടിപ്പിടിച്ചു. ഔദ്യോഗികവസതിയില്‍ തന്റെ മാതാപിതാക്കളെ ഉയര്‍ന്ന പീഠത്തിലുരുത്തി. ഇത് താന്‍ ചെറുപ്പത്തില്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാെണന്നദ്ദേഹം അനുസ്മരിച്ചു. അതെ, മാതാപിതാക്കളും 11 സഹോദരന്‍മാരും തനിക്കുചുറ്റും എത്തിയിരിക്കുന്നു; സൂര്യചന്ദ്ര നക്ഷത്രങ്ങളെപ്പോലെ. യൂസുഫ് തന്റെ കഥ മാതാപിതാക്കളെ അറിയിച്ചു. വികാരതീവ്രമായ ആ അനര്‍ഘനിമിഷത്തില്‍ യൂസുഫെന്ന ഭരണാധികാരി, തന്റെ മുന്നില്‍ കീഴടങ്ങിയ മുന്‍കാല എതിരാളികളും തന്നെ ജയിലിലടച്ച തന്ത്രത്തിന്റെ ഉടമകളും എല്ലാം കേള്‍ക്കെ പ്രതിവചിച്ചത് ഹൃദയവിശാലതയോടെ, വിനയത്തിന്റെ, ആര്‍ദ്രതയുടെ വാക്കുകളായിരുന്നു. ”എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍നിന്ന് നല്‍കുകയും സ്വപ്നവാര്‍ത്തകളുടെ വ്യാഖാനത്തില്‍ നിന്നും നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (12: 101)
ഒരു പ്രവാചകന്റെ ത്യാഗനിര്‍ഭരവും വികാരതീവ്രവുമായ ജീവചരിത്രം വിസ്തരിച്ചു പറഞ്ഞശേഷം ഖുര്‍ആനില്‍ യൂസുഫ് എന്ന അധ്യായം സമാപിക്കുന്നതിങ്ങനെയാണ്: ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാ കാര്യത്തെക്കുറിച്ചുമുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.” (12: 111)